Malayalam
ദിലീപിനെ അന്ന് പുറത്താക്കിയ നടപടി തെറ്റായി പോയി എന്ന് മണിയന് പിള്ള രാജു.., പോയ സുരേഷ് ഗോപി തിരിച്ചെത്തി; ദിലീപ് വീണ്ടും ‘അമ്മ’യിലേയ്ക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
ദിലീപിനെ അന്ന് പുറത്താക്കിയ നടപടി തെറ്റായി പോയി എന്ന് മണിയന് പിള്ള രാജു.., പോയ സുരേഷ് ഗോപി തിരിച്ചെത്തി; ദിലീപ് വീണ്ടും ‘അമ്മ’യിലേയ്ക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ വിജയ് ബാബുവിനെതിരെയെത്തിയ പീഡന ആരോപണമാണ് എങ്ങും ചര്‍ച്ചയായിരിക്കുന്നത്. മലയാളികള്‍ക്കിടയില്‍ മാത്രമല്ല, താര സംഘടനായ അമ്മയിലും വന്‍ പൊട്ടിത്തെറിയിലേയ്ക്കാണ് വഴിതെളിച്ചത്. പ്രതിസ്ഥാനത്തുളള വിജയ് ബാബുവിനോട് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സ്വീകരിച്ച സമീപനം വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. 2017 ലാണ് ദിലീപിനെ താര സംഘടന ദിലീപിനെ ജന രോക്ഷം ഭയന്ന് പിരിച്ചു വിടുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അമ്മ നടത്തിയ സമ്മേളനത്തില്‍ നടിയ്ക്ക് അനുകൂലമായി നിന്നിരുന്ന വ്യക്തിയാണ് ദിലീപ്.
പിന്നീട് ദിലീപ് തന്ന കുറ്റാരോപിതനായി നില്ക്കുന്ന കാഴ്ചയാണ് മലയാളികള്‍ കണ്ടത്. മലയാള സിനിമയിലും മലയാളികള്‍ക്കിടയിലും ഏറെ ശ്രദ്ധേയനായി നിന്നിരുന്ന ദിലീപിന്റെ പിന്മാറ്റം അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്ന് അമ്മയെ നിയന്ത്രിച്ചിരുന്നത് തന്നെ ദിലീപ് ആയിരുന്നു എന്ന് തന്നെ പറയാം. വിജയ് ബാബു വിഷയത്തില്‍ ചര്‍ച്ചകളും രാജിവെയ്ക്കലും വാക് പോരുകളും രൂക്ഷമാകുന്നതിനിടെ വീണ്ടും അമ്മയിലേയ്ക്ക് നുഴഞ്ഞ് കയറാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിന്റെ തെളിവാണ് മണിയന് പിള്ള രാജുവിന്റെ വാക്കുകളെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നത്.
ദിലീപിനെ അന്ന് പുറത്താക്കിയ നടപടി തെറ്റായി പോയി എന്നായിരുന്നു മണിയന് പിള്ള രാജുവിന്റെ വാക്കുകള്‍. അന്ന് ചര്‍ച്ചചെയ്യണമായിരുന്നുവെന്നും മണിയന് പിള്ള രാജു പറഞ്ഞു. അതുമാത്രമല്ല, ദിലീപിനെ ഒരുപാട് സ്നേഹിക്കുന്ന സുരേഷ് ഗോപിയും അമ്മയിലേയ്ക്ക് തിരിച്ചെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി അമ്മയില്‍ നിന്ന് പിന്മാറി നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി. ‘അമ്മ’യിലെ അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധനാ ക്യാമ്പും ചേര്‍ന്ന ഉണര്‍വ്വ് എന്ന പേരിട്ട പരിപാടിയിലാണ് അദ്ദേഹം മുഖ്യാതിഥിയായി എത്തിയത്. പതിറ്റാണ്ടുകള്‍ക്കു ശേഷം ‘അമ്മ’യുടെ ഒരു ഔദ്യോഗിക വേദിയില്‍ എത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിയിച്ചാണ് സഹപ്രവര്‍ത്തകര്‍ വരവേറ്റത്.
സംഘടനയുടെ തുടക്കകാലത്ത് ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ‘അമ്മ’യുടെപരിപാടികളില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. അമ്മ’യുടെ നേതൃത്വത്തില്‍ 1997ല്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിക്കു പിന്നാലെയാണ് സുരേഷ് ഗോപി സംഘടനയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരം കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിക്കുമായി ഇതേ ഷോ അഞ്ച് വേദികളില്‍ അവതരിപ്പിച്ചു.
ഷോ നടത്തുന്നയാള്‍ അഞ്ച് ലക്ഷം ‘അമ്മ’യിലേക്ക് തരുമെന്ന് സുരേഷ് ഗോപിയാണ് സംഘടനയെ അറിയിച്ചത്. പ്രതിഫലം വാങ്ങാതെയാണ് പല താരങ്ങളും ഈ ഷോയില്‍ വന്നത്. എന്നാല്‍ പണം നല്‍കാമെന്ന് ഏറ്റയാള്‍ നല്‍കിയില്ല. ഇത് ‘അമ്മ’യുടെ യോഗത്തില്‍ ചര്‍ച്ചയ്ക്കും വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് ലക്ഷം പിഴയടക്കാന്‍ സുരേഷ് ഗോപിക്ക് നോട്ടീസ് ലഭിച്ചു. അതേസമയം ഏത് പ്രധാന തീരുമാനം എടുക്കുമ്പോഴും തന്നോടും ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇനി സുരേഷ് ഗോപി ദിലീപിന് വേണ്ടി അമ്മയില്‍ വാദിക്കാനുള്ള സാധ്യത ഏറെയാണ്. വിജയ് ബാബുവിന് ഒരു നടപടി ദിലീപിന് മറ്റൊരു നടപടി എന്നതിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങാന്‍ അമ്മയിലെ കാരണവന്മാര് സമ്മതിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ വിജയ് ബാബുവിനെ മറയാക്കി ദിലീപിനെ വീണ്ടും അമ്മയിലേയ്ക്ക് തിരിച്ചെത്തിക്കാനാണ് ചിലരുടെ ശ്രമം. നടി ആക്രമിക്കപ്പെട്ട കേസ് കോടതിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ചിലപ്പോള്‍ ദിലീപ് അമ്മയിലെത്തുമെന്നാണ് വിവരം.
അതേസമയം, വിജയ് ബാബു വിഷയത്തില്‍ അമ്മ സംഘടനയില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി അതിജീവിതയായ യുവനടി കഴിഞ്ഞ ദിവസം എത്തിയിരുന്നു. അമ്മയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന സന്ദേശമാണ് നടി പങ്കുവെച്ചിരുന്നത്. മാലാ പാര്‍വ്വതിയുടെ രാജി നടപടിക്ക് പിന്നാലെയാണ് യുവതി രംഗത്ത് വന്നത്. ലോകത്ത് സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത്’ എന്നാണ് നടി പറയുന്നത്.
സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെ ആണ് യുവനടി ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല അമ്മയില്‍ നിന്ന് രാജിവെച്ച മാല പാര്‍വതിയെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു. നടിയെ വിജയ് ബാബു ബലാത്സംഗം ചെയ്തെന്ന പരാതിക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടിവ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യാനും നടനെതിരെ നടപടി സ്വീകരിക്കാനും കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ നടനെ പിന്തുണക്കുന്ന സമീപനമാണ് സംഘടന സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വ്വതി അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും രാജിവെച്ചത്.
