Malayalam
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെതിരെ പരസ്യമായി രംഗത്തെത്തി പ്രകാശ് രാജ്; അങ്കലാപ്പിലായി ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെതിരെ പരസ്യമായി രംഗത്തെത്തി പ്രകാശ് രാജ്; അങ്കലാപ്പിലായി ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവിക്കുന്ന സംഭവ വികാസങ്ങള്‍ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് തലവനായിരുന്ന എസ് ശ്രീജിത്തിന്റെ മാറ്റവും ഏറെ വിവാദത്തിലായിരുന്നു. അതും കേസ് അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുന്ന വേളയിലാണ് ഈ അപ്രതീക്ഷിത മാറ്റം. അതുകൂടാതെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ ചോര്‍ന്നു എന്നുളള ആരോപണവും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിനോടകം തന്നെ നിരവധി പേരാണ് ദിലീപിനെതിരെ രംഗത്തെത്തിയത്.
ഇപ്പോഴിതാ തെന്നിന്ത്യയിലെ പ്രമുഖ നടനായ പ്രകാശ് രാജ് ദിലീപിനെതിരെ രംഗത്തെത്തുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചില ഓണ്‍ലാന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സമകാലിക വിഷയങ്ങളില്‍ എല്ലാം തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും സ്വീകരിക്കാറുള്ള വ്യക്തിയാണ് പ്രാകാശ് രാജ്. അക്രമങ്ങള്‍ക്കെതിരെയും അനീതിയ്‌ക്കെതിയെുമെല്ലാം പ്രകാഷ് രാജ് ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
എല്ലാ വിഷയത്തിലും സ്വന്തമായി നിലപാടുകള്‍ സ്വീകരിക്കാറുള്ള പ്രകാശ് രാജ് ദിലീപിനെതിരെ രംഗത്തെത്തുന്നത് നല്ല സൂചനയല്ല എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്. ഈ മാസം എട്ടിന് ദിലീപിനെതിരെ കൊച്ചിയില്‍ നടക്കുന്ന പൗരത്വ പ്രക്ഷേപത്തില്‍ പങ്കെടുക്കാന്‍ പ്രകാശ് രാജ് എത്തുന്നുവെന്നാണ് വാര്‍ത്ത. ബൈജുകൊട്ടാരക്കര, അമ്പിളി, വിനയന്‍ എന്നിവര്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഒരു കാലഘട്ടില്‍ ദിലീപും പ്രകാശ് രാജും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു.
പാണ്ടിപട എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ദിലീപിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമായിരുന്നു പ്രകാശ് രാജ് എത്തിയിരുന്നത്. പ്രകാശ് രാജിനെ പോലെ ഒരു നടന്‍ ദിലീപിനെതിരെ പരസ്യമായി രംഗത്തെത്തുന്നത് നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന ദിലീപിന് അത്ര സുഖകരമായിരിക്കില്ല.
പ്രശസ്ത ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ശബ്‌നം ഹാഷ്മിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ ഇത് ദേശീയ തലത്തിലാണ് ശ്രദ്ധിക്കപ്പെടുന്നത്. അത് നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറെ പ്രയോജനം ചെയ്യും. അതേസമയം, ഈ പരിപാടി നടക്കാതിരിക്കുന്നതിന് വേണ്ടി ദിലീപ് ശ്രമിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. ആക്റ്റിവിസ്റ്റുകള്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, നാടക പ്രവര്‍ത്തകര്‍, നാടന്‍ പാട്ടുകാര്‍, എന്നു തുടങ്ങി നിരവധി കലാകാരന്മാരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിന്റെ സമയപരിധി അവസാനിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി വന്നതിനു ശേഷം തുടരന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ ഓഡിയോകളില്‍ നിന്ന് കാവ്യയ്‌ക്കെതിരെ ശക്തമായ തെളിവുകളില്‍ ലഭിച്ച സാഹചര്യത്തില്‍ കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യുന്നതിനായി കാവ്യയെ വിളിച്ചു എങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ്. ഓഡിയോ ക്ലിപ്പുകള്‍ പൂര്‍ണമായും പരിശോധിച്ച് തെളിവ് കണ്ടെത്തുകയാണ് പ്രഥമലക്ഷ്യം. കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. കാവ്യയ്ക്ക് വീണ്ടും നോട്ടിസ് നല്‍കാനാണ് തീരുമാനം. വീടിനു പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും ആവശ്യപ്പെടുക. കാവ്യ സാക്ഷിയായി തുടരുമോ അതോ പ്രതിയാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല.
അതേസമയം വധഗൂഢാലോചന കേസില്‍ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രൈം ബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചു എന്നാണ് സൂചന. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളും ഓഡിയോ സംഭാഷണവും ഉള്‍പ്പെടുത്തിയായിരുന്നു മൊഴിയെടുക്കല്‍. ദിലീപ് ഡിലീറ്റ് ചെയ്ത പല ഫോണ്‍ നമ്പറുകളേകുറിച്ചും മഞ്ജുവിന്റെ മൊഴിയെടുപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തിയതായി വിവരമുണ്ട്. ഭാഗ്യലക്ഷ്മി ഒരു മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കവെ നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തത തേടിയാണ് അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴിയെടുത്തത്.
