‘ലിയോയില്‍ അഭിനയിക്കുന്ന കാര്യം ആകെ അറിയാമായിരുന്നത് എന്റെ അമ്മയ്ക്ക് മാത്രമാണ്. സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും പറഞ്ഞിരുന്നില്ല’; വിജയ് സര് അധികം സംസാരിക്കില്ല; മഡോണ സെബാസ്റ്റ്യന്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന വിജയ്-ലോകേഷ് ചിത്രമായിരുന്നു ‘ലിയോ’. ചിത്രത്തിലെ മലയാളി താരങ്ങളുടെ പ്രകടനവും ചര്‍ച്ചകളില്‍ ഇടം നേടുന്നുണ്ട്. ചിത്രത്തില്‍ അതീവരഹസ്യമാക്കി വച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മഡോണ സെബാസ്റ്റ്യന്റെ എലിസ ദാസ്.
തന്റെ കഥാപാത്രം രഹസ്യമാക്കി വച്ചതിനെ കുറിച്ച് മഡോണ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ലിയോയില്‍ അഭിനയിച്ച കാര്യം രഹസ്യമാക്കി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഓക്കെ ആയിരുന്നു. റിലീസിന് മുമ്പു വരെ ലോകേഷിനോട് ചോദിച്ചിരുന്നു, ഇനിയെങ്കിലും പറയാമോ? എന്ന്.’
‘ഓഡിയോ ലോഞ്ചിന് എന്തായാലും പോകാമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ ഓഡിയോ ലോഞ്ചും നടന്നില്ല. അതുകൊണ്ട് ഈ രഹസ്യം മുന്നോട്ടുപോയി. ലിയോ എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. എന്റെ എന്‍ട്രിയൊക്കെ ലോകേഷ് ബ്രില്യന്‍സ് ആണ്.’
‘വിജയ് സാറിനൊപ്പം ഇതുപോലൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതു തന്നെ വലിയ കാര്യം. അതിപ്പോള്‍ എത്ര ചെറിയ വേഷമാണെങ്കിലും ഒന്നും നോക്കാതെ ഞാന്‍ അഭിനയിക്കും. അനിയത്തിയുടെ കഥാപാത്രം എന്നു മാത്രമാണ് ആദ്യം പറഞ്ഞിരുന്നത്.’
‘ലിയോയില്‍ അഭിനയിക്കുന്ന കാര്യം ആകെ അറിയാമായിരുന്നത് എന്റെ അമ്മയ്ക്ക് മാത്രമാണ്. അല്ലാതെ അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും പറഞ്ഞിരുന്നില്ല’ എന്നാണ് മഡോണ ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
വിജയ്യെ കുറിച്ചും മഡോണ സംസാരിക്കുന്നുണ്ട്. ‘എല്ലാവരും പറയുന്നതു പോലെ വിജയ് സര് അധികം സംസാരിക്കില്ല. പക്ഷേ സംസാരിച്ചു തുടങ്ങിയാല്‍ കുട്ടികളെപ്പോലെയാണ്. കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നും’ എന്നാണ് മഡോണ പറയുന്നത്.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...