Malayalam Breaking News
ദിലീപിന്റെ രസികൻ പരാജയപ്പെട്ടത് ഛായാഗ്രാഹകൻ രാജീവിന്റെ പിഴവ് മൂലമായിരുന്നോ ? -ലാൽജോസ് പറയുന്നു
ദിലീപിന്റെ രസികൻ പരാജയപ്പെട്ടത് ഛായാഗ്രാഹകൻ രാജീവിന്റെ പിഴവ് മൂലമായിരുന്നോ ? -ലാൽജോസ് പറയുന്നു
2004 ല്‍ ലാല്‍ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് രസികന്‍.ദിലീപ്, സംവൃത സുനില്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം പരാജയമായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് രാജീവ് രവിയായിരുന്നു.ഒരുപാട് പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് രസികന്‍ തിയേറ്ററുകളിലേക്കെത്തിയത്.ഇപ്പോള്‍ ഇക്കാര്യങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ലാല്‍ ജോസ്.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
.
തിയറ്റര്‍ പ്രിന്റ് ഇരുണ്ടുപോയത് ക്യാമറയുടെ പ്രശ്‌നം കൊണ്ടാണെന്ന തരത്തില്‍ ഇന്‍ഡസ്ട്രിയില്‍ ചിലര്‍ വാര്‍ത്ത പ്രചരിപ്പിച്ചു. അത് രാജീവ് രവിയില്‍ ചില തെറ്റിദ്ധാരണകള്‍ ജനിക്കാന്‍ കാരണമായി. ലാബില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായിരുന്നു കാരണം. അതുകൊണ്ടാണ് തിയറ്റര്‍ പ്രിന്റ് ഇരുണ്ടുപോയത്. ചിത്രം പരാജയപ്പെട്ടത് ക്യാമറയുടെ പ്രശ്‌നങ്ങള്‍ കാരണമായെന്ന് ചിലര്‍ പറഞ്ഞുപരത്തി. അതിന് തൊട്ടുമുന്‍പ് ഇറങ്ങിയ മീശമാധവന്‍ എന്ന സിനിമയുടെ കളര്‍ഫുള്‍ ഫ്രെയിമുകളുമായാണ് രസികനെ ചിലര്‍ താരതമ്യം ചെയ്തത്.
ഇന്നാണ് രസികന്‍ പുറത്തിറങ്ങിയത് എങ്കില്‍ അതൊരു ന്യൂജനറേഷന്‍ ചിത്രമായേനെ. അതിന്റെ പരാജയം രാജീവ് രവിയുടെ തലയിലാണ് വന്നത്. അങ്ങനെ അടുത്ത ചിത്രമായ ചാന്ത് പൊട്ട് ആരുചെയ്യും എന്ന ചര്‍ച്ചയില്‍ രാജീവ് രവി വേണ്ടെന്ന് നിര്‍മാതാവില്‍ നിന്ന് എതിര്‍പ്പുണ്ടായി. അങ്ങനെ രാജീവിനെ മാറ്റി അഴകപ്പനെ വെച്ചു. അതിന്റെ പേരില്‍ രാജീവിന് ദിലീപിനോട് പിണക്കമായി. ദിലീപ് പറഞ്ഞിട്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന് രാജീവ് വിചാരിച്ചു.
ഇതിന്റെ പേരിൽ ഞാനും ദിലീപും തമ്മിലായിരുന്നു പിന്നെ വഴക്കു .പക്ഷെ പിന്നെയും കുറച്ചു നാളുകൾക്കു ശേഷമായിരുന്നു സത്യം എന്താണെന്ന് എല്ലാവരും അറിഞ്ഞത് .അന്നുതൊട്ടേ മനസ്സിൽ ചിന്തിച്ച കാര്യമാണ് രാജീവിനെ വച്ച് ഒരു ഹിറ്റ് സിനിമ ചെയ്യണമെന്ന് അങ്ങനെയാണ് ക്ലാസ്സ്‌മേറ്റ്സ് എടുക്കുന്നതും
laljose about dileep film rasikan
.
