Malayalam Breaking News
പാർവതി കൊടുത്ത പണി പങ്കു വച്ച് കുഞ്ചാക്കോ ബോബൻ ; അതിനിടയിൽ ടോവിനോയുടെ തഗ് ലൈഫ് !
പാർവതി കൊടുത്ത പണി പങ്കു വച്ച് കുഞ്ചാക്കോ ബോബൻ ; അതിനിടയിൽ ടോവിനോയുടെ തഗ് ലൈഫ് !
By
പാർവതി തിരുവോത്ത് പകർത്തിയ ഒരു ലൊക്കേഷൻ വീഡിയോ കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബൻ പങ്കു വച്ചിരുന്നു . ചാക്കോച്ചന് കസേരയില്‍ തല ചായ്ച്ച് കണ്ണടച്ച് കിടക്കുന്ന ചിത്രത്തിനൊപ്പം ടൊവിനോയുടെ ചിത്രവുമാണ് താരം പങ്കുവെച്ചത്. ഇതിന് അടിക്കുറിപ്പായി ടൊവിനോ കുറിച്ചിരുന്നത് ഇങ്ങനെയാണ്… ‘ഡയലോഗ് പഠിച്ചു പഠിച്ചു ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ പാവം ചാക്കോച്ചന്. ചാക്കോച്ചന് ഡയലോഗ് പറഞ്ഞാല്‍ ഉടനെ ‘ഓഹോ’ എന്ന അര്‍ത്ഥത്തില്‍ തല കുലുക്കാന്‍ റെഡിയായി നില്ക്കുന്ന ഞാന്‍ !.’
ഈ ചിത്രത്തിന് കമന്റായി അക്ഷയ് ഓമനക്കുട്ടന് എന്ന് പേരുള്ള ഒരു ആരാധകന് കുറിച്ചത് ‘ചാക്കോച്ചന്റെ കവിളത്ത് എന്തെങ്കിലും വെച്ചിട്ടുണ്ടോ’ എന്ന ചോദ്യമായിരുന്നു. ഇതിന് മറുപടിയായി ടൊവിനോ ഉടനെത്തി.’ ഉണ്ട് താടി’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. ഈ മറുപടിയുടെ സ്ക്രീന്‍ ഷോട്ട് ഉടന്‍ തന്നെ കുഞ്ചാക്കോ ബോബന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കി പുറത്ത് വിട്ടു. ‘ടൊവി തഗ്ലൈഫ്’ എന്ന തലക്കെട്ടോടു കൂടിയായിരുന്നു ചാക്കോച്ചന്റെ ഇന്‍സ്റ്റാ സ്റ്റോറി.
ടൊവിയുടെ കിടിലന്‍ കമന്റിന് മറുപടിയുമായി ചാക്കോച്ചനും രംഗത്തെത്തി. ‘എന്താ ല്ലേ, ആക്ച്വലി മനസ്സിരുത്തി പേടിച്ചോണ്ടിരിക്കുവാ’ എന്നാണ് ചാക്കോച്ചന് കുറിച്ചത്. ഉടന്‍ പിന്നാലെ മറുപടിയുമായി പാര്‍വതിയുമെത്തി. ‘അയ്യോ ടൊവിനോ ബ്രില്യന്റ് കംബാക്ക് മച്ചാ’ എന്നായിരുന്നു പാര്‍വതിയുടെ കമന്റ്. ഗീതു മോഹന്‍ദാസും ‘ഹഹ’ സ്മെലിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചാക്കോച്ചന് വീഡിയോ പങ്കുവെച്ചപ്പോഴും ഇവരെല്ലാം തന്നെ കമന്റുമായെത്തിയിരുന്നു.
വൈറസ് എന്ന ചിത്രത്തിലെ ലൊക്കേഷൻ കാഴ്ചകളാണ് കുഞ്ചാക്കോ ബോബൻ പങ്കു വച്ചത്. വൈറസ്’ തിയറ്ററുകൾ കീഴടക്കുമ്പോൾ ചിലർക്കത് നിപ്പ കാലത്തെ ഭീതിപ്പെടുത്തുന്ന ഓർമകളിലേയ്ക്കു കൂടിയുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്. ചിത്രം സമൂഹമാധ്യമങ്ങളിലും ചർച്ചയാകുമ്പോൾ നിപ്പ കാലത്തെ ഓർമകൾ പങ്കുവയ്ക്കുന്ന കുറിപ്പുകളും സജീവമാകുകയാണ്.
kunjacko boban’s instagram story
