Malayalam
കാവ്യ ഇടയ്ക്ക് എന്നെ ഫോണിൽ വിളിക്കും, ഇതോടെ കാവ്യ എന്തിനാണ് നിങ്ങളെ വിളിക്കുന്നതെന്ന് ഭാര്യ പ്രിയ ചോദിക്കുമായിരുന്നു; കുഞ്ചാക്കോ ബോബൻ
കാവ്യ ഇടയ്ക്ക് എന്നെ ഫോണിൽ വിളിക്കും, ഇതോടെ കാവ്യ എന്തിനാണ് നിങ്ങളെ വിളിക്കുന്നതെന്ന് ഭാര്യ പ്രിയ ചോദിക്കുമായിരുന്നു; കുഞ്ചാക്കോ ബോബൻ
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്.
മുൻനിര നായകന്മാർരക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. ഇപ്പോൾ സിനിമയിലസ്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലാകുന്നത്.
ഇപ്പോഴിതാ സിനിമയിൽ സജീവമായിരുന്ന കാലത്തെ കാവ്യയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നടി രോഹിണി അവതാരകയായി എത്തിയ ഷോയിൽ തനിക്ക് ആദ്യം ക്രഷ് ഉണ്ടായിരുന്ന നടനെ കുറിച്ചാണ് കാവ്യ സംസാരിച്ചത്. അത് കുഞ്ചാക്കോ ബോബൻ ആണെന്ന് നടി സമ്മതിക്കുകയും ചെയ്തു. തന്റെ ആദ്യത്തെ ക്രഷ് കുഞ്ചാക്കോ ബോബൻ ആയിരുന്നെന്നാണ് കാവ്യ മാധവൻ പറയുന്നത്.
അന്ന് കൂടെ പഠിച്ച കൂട്ടുകാരികളും ചാക്കോച്ചന്റെ ആരാധികമാരായിരുന്നു. അഭിനയിക്കുകയാണെങ്കിൽ ചാക്കോച്ചന്റെ കൂടെ മതി, നിന്റെ നോട്ട്‌സ് ഒക്കെ ഞങ്ങളെഴുതി തരാമെന്ന് പറഞ്ഞ കൂട്ടുകാരികൾ ഉണ്ടെന്നുമാണ് കാവ്യ പറയുന്നത്. ഇതിനിടെ കാവ്യയെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് കുഞ്ചാക്കോ ബോബനും എത്തിയിരുന്നു.
ഒരു വീഡിയോയിലൂടെയാണ് കാവ്യയുമായിട്ടുള്ള സൗഹൃദത്തെ പറ്റി നടൻ സംസാരിച്ചത്. സഹയാത്രികർക്ക് സ്‌നേഹപൂർവ്വം, ദോസ്ത് എന്നിങ്ങനെ രണ്ട് സിനിമകളിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. സിനിമയുടെ എണ്ണത്തിൽ കാര്യമില്ലെന്ന് തെളിയിക്കുന്നത് പോലെയാണ് ഞാനും കാവ്യയും തമ്മിലുള്ള സൗഹൃദം. അതിനെക്കാളും ഉപരി കാവ്യയും എന്റെ ഭാര്യയും തമ്മിൽ വലിയ സൗഹൃദമുണ്ട്. പിന്നെ തുടക്ക സമയത്ത് കാവ്യ എന്റെ വലിയൊരു ആരാധികയായിരുന്നെന്ന് പറഞ്ഞ് പലരും തന്നെ കളിയാക്കുന്നതായിട്ട് കാവ്യ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.
ഞങ്ങളിപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. അന്നൊക്കെ ഞാൻ എനിക്ക് വേറെ പ്രണയിനി ഉണ്ട്, പ്രണയിനിയുടെ പേര് ഇതാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കുകയും കാവ്യയെ വട്ട് പിടിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇടയ്ക്ക് എന്നെ ഫോണിൽ വിളിക്കുകയും ചെയ്യും. ഇതോടെ കാവ്യ എന്തിനാണ് നിങ്ങളെ വിളിക്കുന്നതെന്ന് ഭാര്യ പ്രിയ ചോദിക്കുമായിരുന്നു.. ഇപ്പോൾ അവർ രണ്ടുപേരും നല്ല കൂട്ടുകാരികളായി. അവർ തമ്മിൽ 24 മണിക്കൂറും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാറുണ്ട്. അങ്ങനത്തെ സുഹൃത്ത് ബന്ധം ഞങ്ങൾക്കിടയിൽ ഇന്നുമുണ്ട്.
കാവ്യക്കൊപ്പമുള്ള ചില അനുഭവങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചു. വർഷങ്ങൾക്ക് മുൻപ് ഒരുമിച്ച് അമേരിക്കയിൽ പോയപ്പോഴുള്ള കാര്യമാണ് താരം പറഞ്ഞത്. അന്ന് എല്ലാവരും കാവ്യയെ കുറിച്ച് ഓരോ കഥകൾ ഇറക്കി അവരെ കളിയാക്കുമായിരുന്നു. അങ്ങനൊരു കഥ താനും പറയാമെന്നു ചാക്കോച്ചൻ പറഞ്ഞു.
പ്രോഗ്രാമിന്റെ ആവശ്യത്തിന് പോയ ഞങ്ങൾ വിസ പുതുക്കാനോ മറ്റോ എംബസിയുടെ ഓഫീസിലേക്ക് പോയി. അവിടെ ഉള്ള ഉദ്യോഗസ്ഥൻ കാവ്യയോട് ഫസ്റ്റ് നെയിം എന്താണെന്ന് ചോദിച്ചു. കാവ്യ എന്ന് നടി പറഞ്ഞു. അടുത്തതായി മാധവൻ സർ നെയിം അല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. അയ്യോ മാധവൻ എന്റെ അച്ഛന്റെ പേരാണ്, സാറിന്റെ പേര് വേറെയാണെന്ന് കാവ്യ പറഞ്ഞതായിട്ടാണ് കഥകൾ. ഇത് ഉണ്ടാക്കി കഥകളാണ്…
അതായത് സർ നെയിം എന്ന് പറഞ്ഞത് സാറിന്റെ പേരാണെന്ന് തെറ്റിദ്ധരിച്ചു. ഇതുപോലെ കാവ്യയെ കളിയാക്കാനായി നിരവധി കഥകൾ കെട്ടിച്ചമച്ചിട്ടുണ്ടെന്നാണ് ചാക്കോച്ചൻ വ്യക്തമാക്കുന്നത്. ഇതൊന്നും ആരും വിശ്വസിക്കരുത് തന്നെക്കുറിച്ചുള്ള വെറും കഥകൾ മാത്രമാണ്. തെങ്കാശിപ്പട്ടണം ഒക്കെ കഴിഞ്ഞതിനു ശേഷം ഇത്തരം കഥകൾ കൂട്ടിയിണക്കി ഒരു പുസ്തകം തന്നെ ഇറക്കിയാലോ എന്ന ആലോചന ഉണ്ടായിരുന്നു. അത്രയും കാര്യങ്ങളാണ് തന്റെ പേരിൽ വന്നതെന്നാണ് കാവ്യ വ്യക്തമാക്കുന്നത്.
അടുത്തിടെ കാവ്യയുടെ ഈ ഇഷ്ടത്തെ കുറിച്ച് സംവിധായകൻ ലാൽജോസ് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. കുഞ്ചാക്കോ ബോബൻ വന്നശേഷം ദിലീപിന്റെ പ്രഭ മങ്ങിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കുഞ്ചാക്കോ ബോബൻ വന്നതോടെ ദിലീപിന്റെ പ്രഭ അൽപം മങ്ങിയിരുന്നു. കാരണം അതുവരെ കുഞ്ചാക്കോ ബോബന്റെ അതേ എയ്ജ് ഗ്രൂപ്പിലുള്ള കഥാപാത്രങ്ങൾ ചെയ്തിരുന്നത് ദിലീപായിരുന്നു. ആ സമയത്ത് ഒരിക്കൽ ദിലീപ് സെറ്റിൽ വെച്ച് കാവ്യ മാധവനോട് ചോദിച്ചു… നിനക്ക് സെറ്റിൽ ഏറ്റവും ഇഷ്ടമുള്ള നായകനാരാണെന്ന്.
ആദ്യം മമ്മൂട്ടി, മോഹൻലാൽ എന്നൊക്കെ പറയും. അത് കഴിഞ്ഞ് ദിലീപിന്റെ പേര് പറയും എന്നൊക്കെ ധരിച്ചിട്ടാണ് കാവ്യയോട് ഈ ചോദ്യം ചോദിച്ചത്. പക്ഷെ കാവ്യ വളരെ നിഷ്കളങ്കമായി കുഞ്ചാക്കോ ബോബനെന്ന് പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട നായകൻ കുഞ്ചാക്കോ ബോബനാണെന്ന് കാവ്യ പറഞ്ഞശേഷം ഞങ്ങൾ അത് പറഞ്ഞ് ദിലീപിനെ കളിയാക്കുമായിരുന്നു എന്നാണ് സെറ്റിലെ പഴയ ഓർമകൾ പങ്കിട്ട് ലാൽ ജോസ് പറഞ്ഞത്.
ദിലീപും കുഞ്ചാക്കോ ബോബനും കാവ്യ മാധവനും ഒരുമിച്ച് ഒരു കാലത്ത് സിനിമകൾ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതും ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ളവയാണ്. രണ്ട് യുവതാരങ്ങളും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി അന്നത്തെ ചില സംവിധായകർ ശ്രമിച്ചിരുന്നു. പലശ്രമങ്ങളും പാളിയതിന് ശേഷം ദോസ്തിലൂടെ തുളസീദാസാണ് ഇരുവരേയും ഒന്നിപ്പിച്ചത്.
ദോസ്തിൽ ദിലീപിനേയും കുഞ്ചാക്കോ ബോബനേയും അഭിനയിപ്പിക്കാൻ തീരുമാനിച്ചപ്പോഴും ചില തടസ്സങ്ങളുണ്ടായിട്ടുണ്ടെന്ന് സംവിധായകൻ തുളസീദാസ് നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ദിലീപുമായി സഹകരിക്കാൻ കഴിയാത്തത് കാരണം ദോസ്തിന് മുമ്പ് രണ്ട് സിനിമകൾ കുഞ്ചാക്കോ ബോബൻ ഒഴിവാക്കിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.
മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. ദിലീപിനെ പോലെ തന്നെ പ്രേക്ഷകർക്കേറെ ഇഷ്ടമുള്ള, മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ദിലീപും 1992 ലും കുഞ്ചാക്കോ ബോബൻ 97 ലുമാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നായകനായുള്ള ആദ്യത്തെ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റാക്കിയ മലയാളത്തിലെ അപൂർവം താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അക്കാലത്ത് വലിയൊരു ആരാധകവൃന്ദം നടനുണ്ടായിരുന്നു.
ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ചാക്കേച്ചൻ പിന്നീട് റൊമാന്റിക് ഹീറോയായും കരുത്തുറ്റ നായികനായും പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിജയങ്ങൾ മാത്രമായിരുന്നില്ല ചാക്കോച്ചന്റെ കരിയറിലുണ്ടായിരുന്നത്. പരാജയത്തിന്റെ കയ്പ്പും താരം നുകർന്നിട്ടുണ്ട്. എന്നാൽ കരിയറിലെ പരാജയം ഒരിക്കൽ പോലും ചാക്കോച്ചൻ ആരാധകരെ ബാധിച്ചിരുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിലും താരത്തിനോടൊപ്പം കൂടെ തന്നെയുണ്ടായിരുന്നു. പ്രേക്ഷകരുടെ മുന്നിൽ സന്തോഷത്തോടെ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബനെ യാണ് പ്രേക്ഷകർ അധികവും കണ്ടിട്ടുള്ളത്.
അതേസമയം, ഇപ്പോൾ ശരീരഭാരം കുറച്ച കാവ്യയെ ആണ് വീഡിയോയിലും ചിത്രങ്ങളിലും മറ്റും കാണുക. എന്നാൽ താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്.
എന്നാൽ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയപ്പോൾ കാവ്യയോടും ഇനി അഭിനയത്തിലേക്ക് വരുമോ എന്ന് ചോദ്യം വന്നിരുന്നു. എന്നാൽ ഇല്ല എന്ന് മാത്രമാണ് കാവ്യ മറുപടി പറഞ്ഞത്. അതേസമയം മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന ചോദ്യത്തിന് കാവ്യ മറുപടി നൽകിയതുമില്ല. ദയവ് ചെയ്ത് മലയാളം സിനിമയിലേക്ക് തിരിച്ച് വരൂവെന്നാണ് ആരാധകർ കാവ്യയോട് ഇപ്പോഴും പറയുന്നത്.
അടുത്തിടെയും കാവ്യയുടെ ഒരു അഭിമുഖം ഫാൻസ് പേജുകളിലുൾപ്പെടെ വൈറലായിരുന്നു. പലപ്പോഴും സിനിമ സെറ്റിൽ കാവ്യ പറഞ്ഞുപറ്റിച്ച കഥകൾ തമാശയായി പറയാറുണ്ട്. പണ്ട് തന്നെ ആൾക്കാർ പറഞ്ഞുപറ്റിക്കുമായിരുന്നല്ലേ കാവ്യയെ എന്ന ചോദ്യത്തിന് കാവ്യ പറഞ്ഞ മറുപടിയായിരുന്നു ശ്രദ്ധ നേടിയത്. കാവ്യയെ എന്ന ചോദ്യത്തിന് കാവ്യ മറുപടി പറയുന്നുണ്ട്. തനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം, അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ, ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ടെന്നും കാവ്യ പറയുന്നു.
പണ്ട് അങ്ങനെയായിരുന്നു, ഇപ്പോൾ സ്ഥിതിയൊക്കെ മാറിയെന്നാണ് കാവ്യ പറയുന്നത്. ‘ ഞാൻ ഒരാളെ പറ്റിക്കാൻ വേണ്ടി ഒന്നും ചെയ്യാറില്ല, ഞാനും തിരിച്ചും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു. എന്റെയടുത്ത് വരുന്നത് ജെനുവിനായിട്ടുള്ള ആളായിരിക്കണം, എന്റെയടുത്ത് പറയുന്നത് ജെനുവിനായിട്ടുള്ള കാര്യമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ചിലപ്പോൾ അവർ പറയുന്നത് നുണയായിരിക്കാം, ചിലപ്പോൾ എന്നെ പറ്റിക്കാനായിരിക്കാം, എനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം.
വിശ്വാസം അതല്ലേ എല്ലാം. ഞാൻ എല്ലാം വിശ്വസിക്കുന്ന ആളാണ്. അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ. എനിക്ക് എല്ലാവരെയും വിശ്വസിക്കാനാണ് ഇഷ്ടം. ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. അനുഭവം കിട്ടികിട്ടി മാറിയതാണ്. അല്ലാതെ ഞാൻ അതിന് ശ്രമിച്ചിട്ട് മാറിയതല്ല.
ഞാൻ അഞ്ച് വയസ്സിൽ സിനിമയിൽ വന്നുഎന്ന് പറഞ്ഞില്ലേ. നാല് വയസ്സ് വരെയാണ് ഞാൻ നോർമലായിട്ടുള്ള ഒരു കുട്ടിയായിട്ട് ജീവിച്ചിട്ടുള്ളൂ, അഞ്ച് വയസ്സ് മുതൽ സിനിമയാണ് എന്റെ ലോകം. അവിടെ എനിക്ക് നല്ല അനുഭവം മാത്രമെ ഉണ്ടായിട്ടുള്ളൂ. എന്നെ ആരും ദുരുപയോഗമൊന്നും ചെയ്തിട്ടില്ല ആരും ഞാൻ വിശ്വസിച്ചതിന്റെ പേരിൽ. എന്നെ പറ്റിക്കാൻ വരുടെ ഒരു ടൈം പാസിന് എന്ന പോലെ എന്നെ ഇങ്ങനെ പിരികേറ്റും, ഞാൻ അതിന് എന്തെങ്കിലും മണ്ടത്തരം പറയുക അതൊക്കെ എൻജോയ് ചെയ്യാൻ വേണ്ടി, നേരംപോക്കിന് വേണ്ടിയിട്ടുള്ള പറ്റിക്കൽ മാത്രമെ എന്റെ അടുത്തുണ്ടായിട്ടുള്ളൂ, കാവ്യ മാധവൻ പറഞ്ഞിരുന്നു.
