വേദികയുടെ ആ ആഗ്രഹം സുമിത്ര നടത്തി കൊടുക്കും ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
ഇപ്പോൾ കുടുംബവിളക്കിൽ വേദിക വില്ലത്തി റോളിൽനിന്നു മാറി ഇപ്പോൾ സഹതാപ റോളിലാണ് നിൽക്കുന്നത്. കാൻസറാണ് എന്ന് തിരിച്ചറിഞ്ഞതോടെ അതുവരെ കൂടെയുണ്ടായിരുന്നവരെല്ലാം കൈയ്യൊഴിഞ്ഞു. ഭർത്താവ് സിദ്ധു പണ്ടേ കൈവിട്ടതാണ്.തറവാട്ടിലേക്കു വരുന്ന വേദികയെയാണ് പിന്നീട് കാണിക്കുന്നത്. വേദികയുടെ ലുക്കിലും സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിയ്ക്കുന്നത്. വന്നയുടനെ വീട്ടിൽ അമ്മയ്ക്ക് സഹായത്തിന് നിൽക്കുന്ന ആളോട് ഭയങ്കര സ്നേഹത്തിൽ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നു. കഴിഞ്ഞുപോയ കാര്യങ്ങളും, ചെറുപ്പത്തിൽ ശങ്കരേട്ടൻ നോക്കിയതിനെ കുറിച്ചുമെല്ലാം വേദിക വാചാലയായി. വേദികയുടെ മാറ്റം കണ്ട് അദ്ദേഹവും അമ്പരക്കുന്നുണ്ട്.
Continue Reading
You may also like...
Related Topics:Featured, kudumbavilakku, serial
