Connect with us

എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്, അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് രേണു പ്രണയത്തിലാണോയെന്ന് സോഷ്യൽ മീഡിയ

Social Media

എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്, അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് രേണു പ്രണയത്തിലാണോയെന്ന് സോഷ്യൽ മീഡിയ

എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്, അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് രേണു പ്രണയത്തിലാണോയെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.

രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. രേണു കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും വലി. രീതിയിലുള്ള വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.

ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയ പോസ്റ്റും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. തന്റെ ഒരു ചിത്രവും അതിനൊപ്പം രേണു പങ്കുവച്ച രണ്ട് വരിയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. പ്രണയത്തെക്കുറിച്ചാണ് രേണു പോസ്റ്റിൽ പറയുന്നത്. ഇതിന് പിന്നാലെ താരം വീണ്ടും പ്രണയത്തിലായോ എന്നാണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്. ‘എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്. അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ല” എന്നാണ് രേണുവിന്റെ പോസ്റ്റ്.

ഇതോടെയാണ് രേണു പ്രണയത്തിലാണോ എന്ന് പലരും ചോദിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കമന്റുകൾക്ക് രേണു മറുപടിയും നൽകുന്നുണ്ട്. സുധിച്ചേട്ടൻ എന്നൊരാൾ കമന്റ് ചെയ്തപ്പോൾ എട്ടൻ പോയി. എങ്കിലും ഏട്ടൻ എന്നും മനസിൽ ദൈവത്തിന് തുല്യമാണ്” എന്നാണ് രേണു നൽകിയ മറുപടി.

ആദ്യ ഭാര്യ മകനെ കൈയ്യിൽ തന്ന് പോയപ്പോൾ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവൻ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് സുധി പല പരിപാടികളിലും സംസാരിക്കവെ പറഞ്ഞിരുന്നത്.

സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന പേരിൽ അറിയപ്പെടുന്ന രാഹുൽ ദാസ്. നടന്റെ മരണശേഷം രാഹുൽ സുധിയുടെ കൊല്ലത്തെ കുടുംബവീട്ടിൽ നിന്നാണ് പഠിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ ഉടമസ്ഥരാണ് രാഹുലിന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത്. സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി സന്നദ്ധസംഘടനകൾ ചേർന്ന് കോട്ടയത്ത് പുതിയൊരു വീട് നിർമ്മിച്ച് നൽകിയിരുന്നു. രേണുവും ഇളയമകൻ റിതുലും ഈ വീട്ടിലാണ് താമസം.

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞ വാക്കുകളും വൈറലായിരുന്നു. അമ്മയുടെ വീഡിയോസ് വരുമ്പോൾ കാണും അല്ലാതെ കമന്റുകളൊന്നും നോക്കാറില്ലെന്ന് കിച്ചു പറയുന്നു. ദാസേട്ടന്റെ കൂടെ വീഡിയോ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നുവെന്നും കിച്ചു പറയുന്നു. വീഡിയോ ചെയ്യണ്ടാ എന്ന് താൻ പറഞ്ഞിരുന്നില്ലെന്നും അത് അമ്മയുടെ ഇഷ്ടമാണെന്നും കിച്ചു പറഞ്ഞു. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും അച്ഛൻ ആവത്തിലല്ലോ എന്നും കിച്ചു പറയുന്നു.

അഭിനയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമാണോ കിച്ചുവിന്റെ പഠനത്തിന് സഹായകമാകുന്നത് എന്ന ചോദ്യത്തിന് അങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നും പോക്കറ്റ് മണി അയച്ച് തരാറുണ്ടെന്നും കിച്ചു പറയുന്നു. അമ്മയുടെ വീഡിയോസിന് താഴെ നെഗറ്റീവ് കമന്റുകൾ വരുമ്പോൾ സുഹൃത്തുക്കൾ പറയാറുണ്ടോ എന്ന ചോദ്യത്തിന് തന്റെ സുഹൃത്തുക്കൾ തന്റെ ലൈഫ് പൂർണമായി അറിയാമെന്നും കുഞ്ഞുനാൾ തൊട്ടേയുള്ള സുഹൃത്തുക്കളാണ് തന്റെതെന്നും എല്ലാ കാര്യങ്ങളും അവർക്ക് അറിയാമെന്നും കിച്ചു പറയുന്നു.

അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല. അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നും കിച്ചു പറയുന്നു.

പിന്നാലെ കിച്ചു പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലെന്ന കിച്ചുവിന്റെ കുറിപ്പ്. പ്രിയപ്പെട്ടവരെ… ഞാൻ രാഹുൽ ദാസ്… ഒരുപാട് പേർക്ക് എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്ന് പരിചയപ്പെടുത്തട്ടെ… മരണപെട്ടുപോയ കൊല്ലം സുധിയുടെ മകൻ.

എന്റെ പ്രിയ അച്ഛന്റെ മരണത്തിനുശേഷം എന്റെ ജീവിതത്തിലുണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസീകാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ..? എന്നാണ് രാഹുൽ കുറിപ്പിലൂടെ ചോദിച്ചത്. മാത്രമല്ല, ഇനിയൊരു അഭിമുഖം കൊടുക്കില്ലെന്നും കിച്ചു പറഞ്ഞിരുന്നു.

അതേസമയം, ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നാണ് രേണു പറഞ്ഞിരുന്നത്. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്.

അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു. ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ.

മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top