Connect with us

മരിക്കുന്നത് മുമ്പുള്ള ദിവസങ്ങളില്‍ ഇടയ്ക്കിടെ മരണത്തെ കുറിച്ച് പറയുമായിരുന്നു. താന്‍ മരിച്ചാലും വേറെ വിവാഹം കഴിക്കരുത് മരിച്ചാലും നിന്നോടൊപ്പം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്; രേണു

Social Media

മരിക്കുന്നത് മുമ്പുള്ള ദിവസങ്ങളില്‍ ഇടയ്ക്കിടെ മരണത്തെ കുറിച്ച് പറയുമായിരുന്നു. താന്‍ മരിച്ചാലും വേറെ വിവാഹം കഴിക്കരുത് മരിച്ചാലും നിന്നോടൊപ്പം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്; രേണു

മരിക്കുന്നത് മുമ്പുള്ള ദിവസങ്ങളില്‍ ഇടയ്ക്കിടെ മരണത്തെ കുറിച്ച് പറയുമായിരുന്നു. താന്‍ മരിച്ചാലും വേറെ വിവാഹം കഴിക്കരുത് മരിച്ചാലും നിന്നോടൊപ്പം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്; രേണു

മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു.

ഇപ്പോഴിതാ സുധി മരിക്കുന്നതിന് മുമ്പേ തന്നോട് മരണത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്റെ ഭാര്യ രേണു. അപകടം സംഭവിക്കുന്നതിന് മുമ്പ് തന്നെ വിളിച്ചതും മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ തനിക്കുണ്ടായ ആഘാതത്തെ കുറിച്ചുമാണ് രേണു ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അപകടം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുധി ചേട്ടന്‍ വിളിച്ചിരുന്നു.

മകനെ കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ വീഡിയോ കോളിലൂടെ കാണിച്ച് കൊടുക്കുകയും ചെയ്തു. രാവിലെ ഉണര്‍ന്ന് നോക്കിയപ്പോള്‍ വീടിന് ചുറ്റും നാട്ടുകാരും മറ്റും കൂടി നില്‍ക്കുന്നത് കണ്ടു. എന്താ കാര്യമെന്ന് തിരക്കിയപ്പോള്‍ അപകടം സംഭവിച്ച് സുധി ചേട്ടന് പരിക്ക് പറ്റിയെന്ന് അവര്‍ പറഞ്ഞു. മരിച്ചിട്ടുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. സുധി ചേട്ടന്‍ ജീവിനോടെയുണ്ടല്ലോ അല്ലേയെന്ന് എല്ലാവരോടും താന്‍ തിരക്കുന്നുണ്ടായിരുന്നു. ആരും പക്ഷെ മറുപടിയൊന്നും പറഞ്ഞില്ല.

അപ്പോഴാണ് അടുത്തുള്ള വീട്ടിലെ കുട്ടി ഓടിവന്ന് ബോഡി ഇങ്ങോട്ടാണോ അതോ കൊല്ലത്തോട്ടാണോ കൊണ്ടുവരുന്നതെന്ന് ചോദിച്ചത്. അത് കേട്ടതും മരവിച്ച അവസ്ഥയിലായി താന്‍. പിന്നെ ഒറ്റയിരുപ്പായിരുന്നു. സുധി ചേട്ടന്റെ ഡെഡ് ബോഡി വരുന്നത് വരെ താന്‍ വെള്ളം പോലും കുടിച്ചില്ല, ഉറങ്ങിയുമില്ല. മരിച്ച് കിടക്കുന്ന സുധി ചേട്ടനെ കാണാന്‍ പറ്റുമായിരുന്നില്ല.

അതിനും തന്നെ പലരും കുറ്റം പറഞ്ഞു. ആംബുലന്‍സില്‍ സുധി ചേട്ടനൊപ്പം താനും കിച്ചുവുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സുധി ചേട്ടന്‍ കൂര്‍ക്കം വലിക്കുന്ന ശബ്ദം കേട്ടു. ചിലപ്പോള്‍ ബോഡി അനങ്ങിയതിന്റെ വല്ലതുമാകും. പക്ഷെ ഞങ്ങള്‍ക്ക് കൂര്‍ക്കം വലി പോലെയാണ് കേട്ടത്. മരിക്കുന്നത് മുമ്പുള്ള ദിവസങ്ങളില്‍ ഇടയ്ക്കിടെ മരണത്തെ കുറിച്ച് പറയുമായിരുന്നു. താന്‍ മരിച്ചാലും വേറെ വിവാഹം കഴിക്കരുത് മരിച്ചാലും നിന്നോടൊപ്പം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്. അതുപോലെ വിവാഹത്തിന് ശേഷം ഈ വാഹനാപകടം താന്‍ സ്വപ്‌നം കണ്ടിരുന്നുവെന്നും രേണു പറഞ്ഞു.

സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കള്‍ക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞിരുന്നു. പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാല്‍ അത് എനിക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ഫ്‌ലവേഴ്‌സിലെ ടമാര്‍ പടാര്‍ എന്ന ഷോയുടെ പ്രൊഡ്യൂസര്‍ സുബീഷ് എന്റെ സുഹൃത്തായിരുന്നു. സുധിച്ചേട്ടന്റെ പ്രകടനം ഇഷ്ടമായത് കൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ നമ്പര്‍ സുബീഷേട്ടനോട് ചോദിച്ചു. അദ്ദേഹം തന്നിരുന്നില്ല ആദ്യം.

കുറേ നാള്‍ ചോദിച്ചപ്പോള്‍ തന്നു. പരിചയപ്പെട്ടു, വാട്‌സ് ആപില്‍ മെസേജ് അയച്ചപ്പോഴൊന്നും പ്രതികരിച്ചിരുന്നില്ല അദ്ദേഹം. കുറേ ദിവസത്തിന് ശേഷമാണ് ആരാണെന്ന് ചോദിച്ച് മറുപടി വരുന്നത്. ഫാനാണെന്നൊക്കെ ഞാന്‍ പറഞ്ഞു സംസാരിച്ച് വെച്ചു. നല്ല സുഹൃത്തുക്കളായി, അപ്പോഴാണ് ആള്‍ക്ക് ഭാര്യ ഇല്ലെന്ന് അറിയുന്നത്. കുഞ്ഞുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. കിച്ചുവിന് അന്ന് 11 വയസാണ് ഉള്ളത്. ചേട്ടന്‍ ചോദിച്ചത് എന്റെ മകന് അമ്മയാകോയെന്നാണ്.

ഞാന്‍ ഒന്നും ആലോചിച്ചില്ല, എന്റെ മരണം വരെ നോക്കിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഒരു ദിവസം പോയി അവരെ കണ്ടു. ഇഷ്ടമായി. കിച്ചുവാണ് പറഞ്ഞത് ഈ അമ്മയെ നമ്മക്ക് എടുക്കാമെന്ന്. നേരിട്ട് കണ്ടപ്പോള്‍ വീട്ടുകാര്‍ക്കും അദ്ദേഹത്തെ വളരെ അധികം ഇഷ്ടമായി. ആഗ്രഹിച്ചതിനേക്കാള്‍ സ്‌നേഹം എനിക്ക് അദ്ദേഹം തന്നു. അഞ്ച് വര്‍ഷം ആയിരുന്നു ഞങ്ങളുടെ ദാമ്പത്യം. അദ്ദേഹം 500 വര്‍ഷത്തെ സ്‌നേഹം എനിക്ക് തന്നുവെന്നുമാണ് രേണു പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top