Social Media
വൈഫിന് മെന്റലി ഡിപ്രഷനുണ്ട്. അത് രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനുശേഷം വന്നതാണ്. അതുകൊണ്ട് തന്നെ ഓവറായിട്ടുള്ള ടെൻഷൻ പുള്ളിക്കാരിക്ക് പറ്റില്ല; വീണ്ടും വൈറലായി സുധിയുടെ വീഡിയോ
വൈഫിന് മെന്റലി ഡിപ്രഷനുണ്ട്. അത് രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനുശേഷം വന്നതാണ്. അതുകൊണ്ട് തന്നെ ഓവറായിട്ടുള്ള ടെൻഷൻ പുള്ളിക്കാരിക്ക് പറ്റില്ല; വീണ്ടും വൈറലായി സുധിയുടെ വീഡിയോ
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.
നിരവധി താരങ്ങളും ആരാധകരും ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിരുന്നു അതിൽ രേണുവിന് എതിരെ ഏറെ വിമർശനം ഉന്നയിച്ചവരിൽ ഒരാൾ ആയിരുന്നു മുൻ ബിഗ് ബോസ് താരം കൂടിയായ ദയ അച്ചു. എന്നാൽ ഇപ്പോഴിതാ താൻ ഇനി ഒരിക്കലും രേണുവിനെ വിമർശിക്കില്ലെന്ന് പറയുയാണ് ദയ അച്ചു. രേണുവിന്റെ രോഗാവസ്ഥയെ കുറിച്ച് സുധി തുറന്ന് പറയുന്ന ഒരു പഴയ വീഡിയോയാണ് വൈറലാകുന്നത്. പ്രസവശേഷം രേണുവിന് വിഷാദരോഗം പിടിപെട്ടുവെന്നാണ് സുധി പറയുന്നത്.
ഒരു സമയത്ത് കടുത്ത വിഷാദരോഗം അനുഭവിച്ചിരുന്നയാളാണ് രേണുവെന്നത് പലർക്കും അറിയില്ല. ദയ അച്ചുവാണ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഈ കാര്യം ഞാൻ തന്നെ ഇപ്പോഴാണ് അറിയുന്നത്. ഈ വീഡിയോയിൽ കൊല്ലം സുധി ചേട്ടൻ തന്നെ രേണുവിനെ പറ്റി പറഞ്ഞ കാര്യമാണ്. ഡിപ്രഷനിലൂടെ കടന്ന് പോവുകയും അതിനുള്ള മരുന്ന് കഴിക്കുകയും ചെയ്യുന്ന ആളാണ് രേണുവെന്ന് അറിഞ്ഞില്ല.
ഇനി ഒരിക്കലും രേണുവിന്റെ വീഡിയോയ്ക്ക് ഞാൻ അഭിപ്രായം പറയില്ലെന്ന് കുറിച്ചാണ് വീഡിയോ ദയ പങ്കുവെച്ചത്. ഞാൻ ഇതുവരെ പറയാത്ത കാര്യമാണ്. പക്ഷെ പറഞ്ഞെ പറ്റു ഇപ്പോൾ. വൈഫിന് മെന്റലി ഡിപ്രഷനുണ്ട്. അത് രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനുശേഷം വന്നതാണ്. അതുകൊണ്ട് തന്നെ ഓവറായിട്ടുള്ള ടെൻഷൻ പുള്ളിക്കാരിക്ക് പറ്റില്ല. അതിന്റെ മരുന്നുകളും ഡീറ്റെയ്ൽസും എല്ലാം എന്റെ കയ്യിലുണ്ട്.
അതുപോലെ പപ്പയ്ക്കും അസുഖങ്ങളുണ്ട്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുമ്പോൾ നമ്മൾക്ക് ഒരുപാട് മാനസിക സംഘർഷങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം ഉണ്ടായിട്ടുണ്ട്. എല്ലാം ഞാൻ മെയിന്റെയ്ൻ ചെയ്ത് പോകുന്നുണ്ട്. ഇതിനെല്ലാം ഇടയിലാണ് ജനങ്ങളെ ചിരിപ്പിക്കാനായി സ്കിറ്റുകളും കാര്യങ്ങളും എല്ലാം ചെയ്യുന്നതും. എന്നെ കുറ്റം പറയാതിരിക്കുക.
സപ്പോർട്ട് ചെയ്യുക എന്നാണ് സുധി പറഞ്ഞത്. കോമഡി ഷോ റിയാലിറ്റി ഷോകളിലൂടെയാണ് സുധി കടന്നുവരുന്നത്. ശേഷം ഠമാർ പഠാർ ഷോകളുടെ ഭാഗമായി. അതിനുശേഷമാണ് സുധി ജനപ്രിയനായതും സ്റ്റേജ് ഷോകൾ നിരവധി ലഭിച്ച് തുടങ്ങിയതും. അത്തരത്തിൽ ഒരു ഷോ കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് സുധി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നതും നടൻ മരിക്കുന്നതും. നടന്റെ ആദ്യ വിവാഹത്തിലുള്ള മകൻ സുധിയുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പമാണ് താമസം. രേണുവും ഇളയ മകനുമാണ് കോട്ടയത്ത് താമസിക്കുന്നത്. അച്ഛന് നിരവധി അസുഖങ്ങൾ ഉണ്ടെന്നും അതുകൊണ്ട് വരുമാന ശ്രോതസ് താൻ മാത്രമാണെന്നും രേണു പറഞ്ഞിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രേണു പറഞ്ഞത് നുണയാണെന്നും രേണുവിന്റേത് രണ്ടാം വിവാഹമാണെന്ന തരത്തിലും പ്രചാരണം നടന്നിരുന്നു. എന്റെ ജീവിതത്തിലും പഴയ കാര്യങ്ങളുണ്ട്, സുധിച്ചേട്ടന്റെ ലൈഫിലും പഴയ കാര്യങ്ങളുണ്ട്. അതൊക്കെ ഞങ്ങൾ വിവാഹം കഴിക്കുന്ന സമയത്ത് രണ്ടുപേർക്കും അറിയാം. ഇത്രയും നാൾവരെ ആർക്കും ഒരു വിഷയവും ഇല്ലായിരുന്നു. ഇപ്പോഴായിരുന്നു ഓരോന്നൊക്കെ കുത്തിപ്പൊക്കുന്നത്. എന്നോട് ഇതൊന്നും ആരും ഇതുവരെ ചോദിച്ചിട്ടില്ല.
എന്റെ ജീവിത്തിൽ സംഭവിച്ച കാര്യങ്ങൾ സുധിച്ചേട്ടനോടും കുടുംബത്തോടും മാത്രമല്ല, മൂത്ത മകന് അറിവായ കാര്യത്തിൽ അവനോടും പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഞങ്ങൾ തമ്മിലുള്ള കല്യാണം കഴിഞ്ഞത്. ഞാൻ പാസ്റ്ററെ കെട്ടിയാലും കെട്ടിയില്ലെങ്കിലും ഇവറ്റകൾക്ക് എന്താണ്. ഞാൻ ഒന്നും മറച്ച് വെച്ചിട്ടില്ല. ഇതേക്കുറിച്ച് ഒരു മനുഷ്യനും ഇതുവരെ എന്നോട്ട് ചോദിച്ചിട്ടുമില്ല. ഇപ്പോൾ ഈ അഭിമുഖത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്.
ഏതാണ്ട് എന്തോ വലിയ സംഭവം കണ്ടുപിടിച്ചത് പോലെയാണ് ഇപ്പോഴത്തെ ആരോപണം. ആരാണ് ഈ കമന്റ് ഇടുന്നത് എന്നതൊക്കെ വളരെ വ്യക്തമായിട്ട് എനിക്ക് അറിയാം. ഞാൻ ഇവരൊക്കെ ഉദ്ദേശിക്കുന്നതിനേക്കാൾ വലിയ സെലിബ്രിറ്റിയാകുമോ എന്നൊക്കെ ഓർത്തിട്ടാണ് ഇങ്ങനെ പറയുന്നത്. അല്ലാതെ ഇവരേക്കൊണ്ടൊന്നും അഞ്ച് പൈസയുടെ ഉപകാരം ഇല്ല.
പഴയകാര്യങ്ങളൊക്കെ ഇവിടം കൊണ്ട് നിർത്താം എന്നാണ് എന്നെ വിവാഹം കഴിക്കുമ്പോൾ സുധിച്ചേട്ടൻ പറഞ്ഞത്. വിവാഹം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് താലികെട്ടും രജിസ്ട്രേഷനുമാണ്. ഞാൻ സുധിച്ചേട്ടനോട് ഒന്നും മറച്ച് വെച്ചിട്ടില്ല. സുധിച്ചേട്ടൻ മരിച്ചു പോയതുകൊണ്ട് ഞാൻ കളവ് പറയുകയാണ് എന്നാണെങ്കിൽ നിങ്ങൾക്ക് കിച്ചുവിനോട് ചോദിക്കാം. എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഇവർക്ക് അറിയാം.
പറയാൻ പറ്റാത്ത അത്രയും മോശം സാഹചര്യത്തിൽ ഞാൻ ജീവിച്ച ഒരു ജീവിതം ഉണ്ടായിരുന്നു. എന്നുവെച്ച് അത് വിവാഹം കഴിഞ്ഞ് ദാമ്പത്യത്തിലേക്ക് പോയി എന്നല്ല. കമന്റിടുന്നവർക്ക് ഇത് മാത്രമാണ് എന്റെ മറുപടി. അറിയേണ്ടവരെയൊക്കെ ഇതിനോടകം തന്നെ ഞാൻ അറിയിച്ചിട്ടുണ്ട്. സുധിച്ചേട്ടൻ തന്നെ പറഞ്ഞത് പോലെ പാസ്റ്റ് ഈസ് പാസ്റ്റ്. അതുമാത്രമാണ് ഞാൻ ചിന്തിക്കുന്നത്. ഞാൻ നിന്റെ ഭർത്താവണ്, നീ എന്റെ ഭാര്യ അത് മാത്രം പുറത്ത് പറഞ്ഞാൽ മതിയെന്നാണ് സുധിച്ചേട്ടൻ പറഞ്ഞതെന്നും രേണു സുധി പറയുന്നു.
ഒരു പാസ്റ്റററേയും ഞാൻ വിവാഹം കഴിച്ചിട്ടില്ല. പക്ഷെ എനിക്ക് ഒരു പാസ്റ്റ് ഉണ്ടായിരുന്നു. അത് ഞാൻ തള്ളിക്കളയുന്നില്ല. ഇവർ ഈ പറയുന്ന വ്യക്തി പാസ്റ്ററാണോ എന്നൊന്നും എനിക്ക് അറിയില്ല. അയാൾ കല്യാണവും കഴിഞ്ഞ് രണ്ട് മക്കളുമായി കുടുംബത്തോടെ ജീവിക്കുന്നുവെന്നാണ് എനിക്ക് കിട്ടിയ വിവരം. ഇതേക്കുറിച്ചൊന്നും എനിക്ക് ഇതുവരെ പറയേണ്ടി വന്നിട്ടില്ല എന്നുമായിരുന്നു രേണു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
അതുപോലെ സുധിയുടേത് മൂന്നാം വിവാഹമായിരുന്നുവെന്നും അടുത്തിടെ പ്രചരിച്ചിരുന്നു. രണ്ടാം ഭാര്യയാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്ത് എത്തുകയും ചെയ്തിരുന്നു. രേണുവുമായുള്ള സുധിയുടെ ബന്ധം ആരംഭിച്ചശേഷമാണ് താൻ ബന്ധം ഉപേക്ഷിച്ച് വിവാഹമോചിതയായതെന്നായിരുന്നു സ്ത്രീയുടെ വെളിപ്പെടുത്തൽ. എന്നാൽ താൻ മാത്രമാണ് സുധിയുടെ ഭാര്യ എന്ന വാദത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് രേണു.
തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണുവാണെന്നും ഇവർ ആരോപിക്കുന്നു. രേണുവിന്റെ മെസേജുകൾ ഫോണിൽ കാണാനിടയായി. സുധി ചേട്ടൻ മദ്യത്തിന് അടിമയായിരുന്നു. താനുമായി സുധി ചേട്ടൻ കല്യാണം കഴിച്ചതാണെന്ന് അറിയാമായിരുന്നു. വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്. തന്റെ വീട്ടിൽ നിന്നും കൊല്ലം സുധിയെ ഇറക്കി വിടുകയായിരുന്നന്നും ഇവർ പറയുന്നു.
ആദ്യ ഭാര്യ മകനെ കൈയ്യിൽ തന്ന് പോയപ്പോൾ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവൻ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് സുധി പല പരിപാടികളിലും സംസാരിക്കവെ പറഞ്ഞിരുന്നത്.
അടുത്തിടെ, റീലുകളിൽ സജീവമായശേഷം നിരവധി സിനിമാ അവസരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് രേണു പറഞ്ഞിരുന്നു. ഒറ്റയ്ക്കാണ് ഞാൻ എല്ലാം തീരുമാനിക്കുന്നത്. വേറെ ആരും തീരുമാനമെടുക്കാനില്ല. എന്റെ തീരുമാനങ്ങൾ ഞാൻ മൂത്ത മകനെ അറിയിക്കും. വർക്ക് വരുമ്പോൾ അവനോട് പറയും. അവൻ ഓക്കെ പറയും. ഞാൻ ചെയ്ത വേഷങ്ങളുടെ കഥയൊക്കെ ചോദിക്കും. അവൻ ഒന്നും പബ്ലിക്കായി വന്ന് പറയുന്നില്ലെന്ന് മാത്രം. സുധി ചേട്ടന്റെ വീട്ടുകാരോടും എന്റെ വീട്ടുകാരോടും പറയാറുണ്ട്.
അവർ എല്ലാത്തിനും സപ്പോർട്ടാണ്. അവർ ഒന്നിലും പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലല്ലോ. കാരണം ഞാൻ സമൂഹത്തിലേക്ക് ഇറങ്ങി മോഷ്ടിക്കുകയോ കൊല്ലുകയോ ഒന്നും ചെയ്യുന്നില്ലല്ലോ. അഭിനയിക്കുന്നത് ഒരു വലിയ പ്രശ്നമാണെന്ന് അവർക്കും എനിക്കും തോന്നിയിട്ടില്ല. അവന് പ്രത്യേകിച്ച് ഒരു പ്രശ്നവും അതിലില്ല. ഇളയമകനേയും ഞാൻ റീൽ വീഡിയോ കാണിച്ചിരുന്നു. അമ്മയെപ്പോലെയുണ്ടല്ലോ എന്നാണ് അവൻ പറഞ്ഞത്. കിച്ചു ഇത് കണ്ടാൽ എന്ത് ചെയ്യും എന്നൊക്കെ കമന്റ് കണ്ടു. അവൻ എന്ത് ചെയ്യാനാണ്. അവന് ഒരു കുഴപ്പവുമില്ല. കിച്ചു എന്നും എന്നെ വിളിച്ച് സംസാരിക്കും. അവന് ഈ ലോകത്ത് ജീവനോടെ ഇരിക്കുന്ന ഒരു അമ്മയേയുള്ളു അത് ഞാനാണ്.
അവന് അറിയാം ഞാൻ ആരാണെന്ന്. എനിക്ക് അറിയാം അവൻ ആരാണെന്നും. ഞങ്ങൾ തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ പറ്റില്ല. ഞങ്ങൾ അമ്മയും മകനും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. അതുകൊണ്ട് തന്നെ ഞങ്ങളെ പരിചയമില്ലാത്തവർ ഇടുന്ന കമന്റ് ഞങ്ങളെ ബാധിക്കില്ല. മക്കൾ വീഡിയോ കണ്ടാൽ എന്ത് ചെയ്യാനാണ്?. അവര് കാണും നല്ലതാണേൽ നല്ലതാണെന്ന് പറയും. കോൺട്രവേഴ്സി അവൻ മൈന്റ് പോലും ചെയ്യാറില്ലെന്നും രേണു പറഞ്ഞു.
ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്.
അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു. ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു.
ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു.
