Social Media
കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ
കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും; കിലി പോൾ

സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് കിലി പോൾ. തെന്നിന്ത്യൻ ഗാനങ്ങൾക്ക് ചുണ്ട് ചലിപ്പിച്ചും, ചുവടുകൾ വെച്ചും ഇന്ത്യൻ ജനതയുടെ കൈയടി വാങ്ങിയ ടാൻസാനിയൻ താരം മലയാളികളുടെ ഉണ്ണിയേട്ടനാണ്. 10 മില്യണിൽ അധികം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തിനുള്ളത്.
കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് ‘ഇന്നസെൻറ്’. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്. ലുലു മാളിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. ഇതിനായി താരം കേരളത്തിൽ എത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളെല്ലാം തന്നെ വൈറലാണ്. ഈ പരിപാടിയിൽ കിലി പോൾ സംസാരിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാുന്നത്.
വിവാഹിതനാണോ എന്ന ചോദ്യത്തിന്, താൻ വിവാഹിതനല്ലെന്നും ഇപ്പോഴും സിംഗ്ളാണെന്നുമായിരുന്നു മറുപടി. കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുമെന്നും കിലി പോൾ കൂട്ടിച്ചേർത്തു. മലയാളം വളരെ പ്രയാസമുള്ള ഭാഷയാണെന്നും എങ്കിലും തനിക്ക് മലയാളം ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളവുമായി ബന്ധപ്പെട്ട എല്ലാം മനോഹരമാണ്. മലയാളത്തിൽ ശോഭനയാണ് ഇഷ്ടമുള്ള നടി. നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെ ഇഷ്ടമാണെന്നും കിലി പോൾ പറഞ്ഞു. തന്നെ കാണാൻ എത്തിയ പ്രേക്ഷകർക്കായി ഒരു മലയാളം ഗാനവും അദ്ദേഹം ആലപിച്ചു.
മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഓൺലൈൻ ബിസിനസ് സ്ഥാപനമായ ഓ ബൈ ഓസിയിൽ തട്ടിപ്പ് നടത്തിയ വിവരം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...