Connect with us

അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ

Hollywood

അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ

അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ

2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ് ഓഫ് ചാവോസ് ടൂർ ആരംഭിക്കും. റാപ്പറുടെ ഏറ്റവും പുതിയ ആൽബമായ മോർ ചാവോസിന്റെ പ്രകാശനത്തിന് ശേഷമാണ് ടൂർ. ഈ ആൽബം ബിൽബോർഡ് 200-ൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ആപ്പിൾ മ്യൂസിക്കിന്റെ ഓൾ-ജെനർ ചാർട്ടിലും, സ്‌പോട്ടിഫൈയുടെ ഗ്ലോബൽ, യുഎസ് ചാർട്ടുകളിലും, ഹിറ്റ്‌സ് ടോപ്പ് 50 ലും ഇത് ഇടം നേടി. ദി ലോർഡ് ഓഫ് ചാവോസ് ടൂറിന്റെ പ്രീ-സെയിൽ ടിക്കറ്റുകൾ ഏപ്രിൽ 30 ന് വിൽപ്പനയ്‌ക്കെത്തും, പൊതു വിൽപ്പന മെയ് 2 ന് kencarson.xyz/tour-ൽ ആരംഭിക്കും.

30 ദിവസത്തേക്ക് നടക്കുന്ന അരീന ടൂർ ഫിലാഡൽഫിയ, ടൊറന്റോ, ബ്രൂക്ലിൻ, ബാൾട്ടിമോർ, ലോസ് ഏഞ്ചൽസ്, അറ്റ്ലാന്റ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ച് 2025 സെപ്റ്റംബർ 23 ഓടെ അവസാനിക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്ന വിവരം.

More in Hollywood

Trending

Recent

To Top