Malayalam
കാവ്യ ധരിച്ചിരുന്നത് സ്വര്‍ണത്തേക്കാള്‍ വിലയുള്ള ആഭരണങ്ങള്‍, സാരി ലക്ഷ്യയുടേത്; വൈറലായി പുതിയ ചിത്രങ്ങള്‍
കാവ്യ ധരിച്ചിരുന്നത് സ്വര്‍ണത്തേക്കാള്‍ വിലയുള്ള ആഭരണങ്ങള്‍, സാരി ലക്ഷ്യയുടേത്; വൈറലായി പുതിയ ചിത്രങ്ങള്‍
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
ഇപ്പോള്‍ സിനിമാ മേഖലയിലുള്ള ഫങ്ഷനുകളിലെല്ലാം കുടുംബസമേതമാണ് ദിലീപ് എത്തുന്നത്. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹത്തിനും ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തിനും ഇപ്പോള്‍ മീര നന്ദന്‍റെ വിവാഹത്തിനും ദിലീപ് കുടുംബസമേതമാണ് എത്തിയത്. ആ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു.
കഴിഞ്ഞ ദിവസം കാവ്യ മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യൽ മീഡിയിയിൽ വൈറലായിരുന്നു. ദിലീപും കാവ്യയും പരസ്പരം നോക്കി ചിരിക്കുന്ന ചിത്രമാണ് കാവ്യ പങ്കുവെച്ചത്. മീരയുടെ വിവാഹത്തിനെത്തിയ ലുക്കിലുള്ള ചിത്രങ്ങളാണ് കാവ്യ പങ്കുവെച്ചത്. അതിൽ കാവ്യയുടെ സാരിയും അണിഞ്ഞ ആഭരണങ്ങളും നേരത്തെ തന്നെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.
സിൽവർ കളറുള്ള സാരിയാണ് കാവ്യ അണിഞ്ഞത്. ഈ സാരി കാവ്യയുടെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയിൽ നിന്നുള്ളതാണ്. അത് പോലെ വളരെ ലളിതമാണെന്ന് തോന്നുന്ന ആഭരണങ്ങളാണ് കാവ്യ ധരിച്ചത്. എന്നാല്‍ സ്വർണമായിരുന്നില്ല ധരിച്ചത്. സ്വര്‍ണത്തേക്കാള്‍ വിലയുള്ള ആഭരണങ്ങളാണ് ധരിച്ചിരുന്നത്. വിവാഹത്തിന് മീര നന്ദനും സ്വർണം ധരിച്ചിരുന്നില്ല.
കാവ്യ കഴുത്തിലും കയ്യിലും ധരിച്ചിരിക്കുന്ന ആഭരണങ്ങൾ കണ്ടാൽ ഫാൻസി ആണെന്ന് തോന്നുമെങ്കിലും സ്വർണത്തെക്കാൽ വില പിടിപ്പുള്ള ആഭരണങ്ങളാണ് കാവ്യ ധരിച്ചതെന്നാണ് പറയപ്പെന്നത്.പച്ചക്കല്ലിൽ തിളങ്ങുന്ന നെക്ലേസും മോതിരവും പ്രത്യേക ഭംഗിയുണ്ടെന്നും ഇതാണ് കാവ്യയുടെ ലുക്കിനെ ശ്രദ്ധേയമാക്കിയതെന്നും ആരാധകര്‍ പറയുന്നു.
ഇതൊക്കെ കോട്ടയം കേന്ദ്രീകൃതമായ ജുവല്ലറി ബുട്ടീക്കിൽ നിന്ന് ഉള്ളതാണ്. ഇവരുടെ പുതിയ കസ്റ്റമർ കാവ്യയാണ് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. പൊൽകി, ഡയമണ്ട് സെറ്റുകളാണ് കാവ്യ അണിഞ്ഞത്. അൺ കട്ട് ഡയമണ്ട് എന്ന പേരിൽ അറിയപ്പെടുന്ന ആഭരണങ്ങളാണ് പൊൽകി എന്നാണ് പറയുന്നത്.
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിനും കാവ്യയും കുടുംബവും ലക്ഷ്യയുടെ വസ്ത്രങ്ങളാണ് ധരിച്ചത്. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന കാവ്യ കൂടുതലായും ശ്രദ്ധകൊടുക്കുന്നത് ബിസിനസ്സിലാണ്. ദിലീപുമായുള്ള വിവാഹത്തിന് പിന്നാലെയാണ് കാവ്യ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
അതേ സമയം, സമ്പത്തിന്റെ കാര്യത്തിൽ ദിലീപിനെക്കാൾ ഒട്ടും പിന്നിലല്ല കാവ്യ. 100 കോടിയിലധികം വരും കാവ്യയുടെ ആസ്തി എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആദ്യ വിവാഹത്തിന് കഴുത്തിലും കയ്യിലുമെല്ലാം നിറയെ ആഭരണങ്ങൾ അണിഞ്ഞാണ് കാവ്യ എത്തിയത്. അന്ന് ആ ചിത്രങ്ങൾ വൈറൽ ആയിരുന്നു. കാവ്യ അണിഞ്ഞ ആഭരണങ്ങളെക്കുറിച്ച് വരെ അന്ന് ചർച്ച ഉണ്ടായിരുന്നു.
500 പവനോളം വിവാഹത്തിന് കാവ്യ ധരിച്ചു കാണുമെന്നൊക്കെയാണ് പറഞ്ഞത്. എന്നാൽ അത്ര തന്നെയാണോ കാവ്യ ധരിച്ചത് എന്നൊന്നും സ്ഥിരീകരണമില്ല. കാവ്യ ഇതേ കുറിച്ച് എവിടെയും പറഞ്ഞിട്ടോയില്ല. മാത്രമല്ല, കാവ്യയ്ക്ക് വിപുലമായ ആഭരണ ശേഖരം തന്നെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പരമ്പരാഗതവും സമകാലികവുമായ ശൈലികൾ ഉൾക്കൊള്ളുന്ന സ്വർണ്ണാഭരണങ്ങളുടെ ആകർഷകമായ ശേഖരം കാവ്യയുടെ കൈവശമുണ്ട് എന്നാണ് പറയുന്നത്.
