Connect with us

നൂറുകോടിയിലധികം രൂപയുടെ ആസ്തി, കണ്ണഞ്ചപ്പിക്കുന്ന സ്വർണ്ണാഭരണ ശേഖരം, കാവ്യ ഇത്ര സന്പന്നയോയെന്ന് സോഷ്യല്‍ മീഡിയ; ഇപ്പോള്‍ ലക്ഷ്യം ‘ലക്ഷ്യ’ മാത്രം

Malayalam

നൂറുകോടിയിലധികം രൂപയുടെ ആസ്തി, കണ്ണഞ്ചപ്പിക്കുന്ന സ്വർണ്ണാഭരണ ശേഖരം, കാവ്യ ഇത്ര സന്പന്നയോയെന്ന് സോഷ്യല്‍ മീഡിയ; ഇപ്പോള്‍ ലക്ഷ്യം ‘ലക്ഷ്യ’ മാത്രം

നൂറുകോടിയിലധികം രൂപയുടെ ആസ്തി, കണ്ണഞ്ചപ്പിക്കുന്ന സ്വർണ്ണാഭരണ ശേഖരം, കാവ്യ ഇത്ര സന്പന്നയോയെന്ന് സോഷ്യല്‍ മീഡിയ; ഇപ്പോള്‍ ലക്ഷ്യം ‘ലക്ഷ്യ’ മാത്രം

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയില്‍ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാര്‍ഡം ഇന്ന് മലയാളത്തിലെ യുവനടിമാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ സജീവമല്ലാത്ത കാവ്യ ഇപ്പോള്‍ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാവ്യയുടെ സംരഭമായ ലക്ഷ്യയ്ക്ക് വേണ്ടി മോഡലായും കാവ്യ എത്താറുണ്ട്. ലഷ്യയുടെ വസ്ത്രങ്ങളണിഞ്ഞഅ നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

കൊച്ചിയിൽ ദിലീപിന്‍റെ കുടുംബമെല്ലാം ഒന്നിച്ചു താമസിക്കുന്ന വീട്ടിലായിരുന്നു കാവ്യയും താമസിച്ചിരുന്നത്. എന്നാല്‍ കുറച്ച് നാളുകളായി കാവ്യയും ദിലീപും മഹാലക്ഷ്മിയുമായി ചെന്നൈയിലാണ് താമസം. മകളുടെ പഠനാവശ്യങ്ങള്‍ക്കായാണ് കുടുംബം താമസം അങ്ങോട്ടേയ്ക്ക് മാറ്റിയതെന്നായിരുന്നു വിവരം. ദിലീപിന‍റെ മൂത്ത മകള്‍ മീനാക്ഷിയും ചെന്നൈയിലാണ് ഹൗസ് സര്‍ജന്‍ ആയി പ്രാക്ടീസ് ചെയ്യുന്നത്.

ഇപ്പോള്‍ മകളുടെ കാര്യവും ബിസിനസ്സുമൊക്കെയായി തിരിക്ക് പിടിച്ച ജീവിതമാണ് കാവ്യയുടേത്. എങ്കിലും കുടുംബത്തിനൊപ്പം പരിപാടികളിലും ചില ഫംങ്ഷനുകള്‍ക്കൊമൊക്കെ എത്താറുമുണ്ട്. ബിസിനസ്സിനൊപ്പം കുടുംബ ജീവിതവും ഒരുമിച്ചാണ് കാവ്യ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സമ്പത്തിന്റെ കാര്യത്തിൽ ദിലീപിനെക്കാൾ ഒട്ടും പിന്നിലല്ല കാവ്യ.

100 കോടിയിലധികം വരും കാവ്യയുടെ ആസ്തി എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആദ്യ വിവാഹത്തിന് കഴുത്തിലും കയ്യിലുമെല്ലാം നിറയെ ആഭരണങ്ങൾ അണിഞ്ഞാണ് കാവ്യ എത്തിയത്. അന്ന് ആ ചിത്രങ്ങൾ വൈറൽ ആയിരുന്നു. കാവ്യ അണിഞ്ഞ ആഭരണങ്ങളെക്കുറിച്ച് വരെ അന്ന് ചർച്ച ഉണ്ടായിരുന്നു.

500 പവനോളം വിവാഹത്തിന് കാവ്യ ധരിച്ചു കാണുമെന്നൊക്കെയാണ് പറഞ്ഞത്. എന്നാൽ അത്ര തന്നെയാണോ കാവ്യ ധരിച്ചത് എന്നൊന്നും സ്ഥിരീകരണമില്ല. കാവ്യ ഇതേ കുറിച്ച് എവിടെയും പറഞ്ഞിട്ടോയില്ല. മാത്രമല്ല, കാവ്യയ്ക്ക് വിപുലമായ ആഭരണ ശേഖരം തന്നെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പരമ്പരാഗതവും സമകാലികവുമായ ശൈലികൾ ഉൾക്കൊള്ളുന്ന സ്വർണ്ണാഭരണങ്ങളുടെ ആകർഷകമായ ശേഖരം കാവ്യയുടെ കൈവശമുണ്ട് എന്നാണ് പറയുന്നത്.

ആദ്യ വിവാഹത്തിന് ഒരുപാട് സ്വർണം അണിഞ്ഞിരുന്നെങ്കിലും ദിലീപുമായുളള വിവാഹത്തിന് അത്ര മാത്രം ആഭരണം അണിഞ്ഞിരുന്നില്ല. ഒറ്റ വലിയ മാലയായി തോന്നുന്ന രണ്ട് മാലകൾ ചേരുന്ന ഡിസൈൻ ഉള്ള നെക്ക് പീസ് ആയിരുന്നു രണ്ടാം വിവാഹത്തിന് കാവ്യ അണിഞ്ഞത്. സെമി പ്രഷ്യസ് സ്റ്റോണുകൾ ഉപയോ​ഗിച്ച നെക്ലേസിന് ലക്ഷങ്ങളാണ് വില എന്നാണ് പറയുന്നത്.

ഇതിനെല്ലാം പുറമേ കാവ്യയ്ക്ക് കൊച്ചിയിലും ചെന്നൈയിലും കാസർ​ഗോഡും കോടികൾ വില വരുന്ന ഫ്ലാറ്റുകളും ഉണ്ടെന്നാണ് പറയുന്നത്. സിനിമയില്‍ നിന്നുമല്ലെങ്കിലും ബിസിനസില്‍ നിന്നും കാവ്യ സന്പാദിക്കുന്നുണ്ട്. അതേസമയം, ലക്ഷ്യയ്ക്ക് പ്രാധാന്യം നൽകിയാണ് കാവ്യ മുന്നോട്ട് പോകുന്നത്. ബിസിനസ്സിൽ കാവ്യയ്ക്ക് സഹായമായി സഹോദരൻ മിഥുനും കുടുംബവും ഉണ്ട്.

ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്ന കാവ്യ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ നല്‍കിയത്. ദിലീപുമായുള്ള വിവാഹ ശേഷം സിനമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം.

ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച കാവ്യ മാധവന്‍ ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം.

എന്നാല്‍ ഇനി സിനിമയിലേയ്ക്ക് തിരിച്ചു വരില്ലെന്നാണ് കാവ്യ അടുത്തിടെ പറഞ്ഞത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷന് എത്തിയപ്പോഴായിരുന്നു കാവ്യ ഇതേ കുറിച്ച് പറഞ്ഞത്. സിനിമയിലേയ്ക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് ഇല്ല എന്ന് മാത്രമായിരുന്നു മറുപടി. കാവ്യയുടെ ഈ വാക്കുകള്‍ ആരാധകരിലും നിരാശയാണ് സൃഷ്ടിച്ചത്. ഇടക്കാലത്ത്, കാവ്യ നടത്തിയ മേക്കോവറും ചര്‍ച്ചയായി മാറിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top