News
‘സ്വയം വിവാഹിതയായത് പോലെ ഞാന്‍ സ്വയം ഗര്‍ഭിണി ആയിട്ടില്ല’; കനിഷ്ക സോണി പറയുന്നു
‘സ്വയം വിവാഹിതയായത് പോലെ ഞാന്‍ സ്വയം ഗര്‍ഭിണി ആയിട്ടില്ല’; കനിഷ്ക സോണി പറയുന്നു
ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദു സോളോഗമി വിവാഹം ചെയ്തതിന് പിന്നാലെ താനും സ്വയം വിവാഹിതയായി എന്ന് പ്രഖ്യാപിച്ച് നടി കനിഷ്ക സോണി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ സ്വയം വിവാഹിതയായ വിവരം കനിഷ്ക അറിയിച്ചത്. നിലവില്‍ ന്യൂയോര്‍ക്കില്‍ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഇതിനിടെ കനിഷ്ക ഗര്‍ഭിണിയാണ് എന്ന അഭ്യൂഹം പരന്നതോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കനിഷ്ക. സ്വയം വിവഹിതയായത് പോലെ സ്വയം ഗര്‍ഭിണിയാവാന്‍ സാധിക്കില്ല എന്നാണ് കനിഷ്ക പറയുന്നത്. ‘പവിത്ര റിശ്ത’, ‘ദിയ ഓര് ബാത്തി ഹം’ തുടങ്ങിയ ഹിന്ദിയിലെ ശ്രദ്ധേയമായ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കനിഷ്ക.
‘സ്വയം വിവാഹിതയായത് പോലെ ഞാന്‍ സ്വയം ഗര്‍ഭിണി ആയിട്ടില്ല. അമേരിക്കയിലെ സ്വാദിഷ്ടമായ പിസയും ബര്‍ഗറും കഴിച്ച് വണ്ണം വച്ചതാണ്. ഇവിടെ എന്ജോയ് ചെയ്യുകയാണ്’ എന്നാണ് കനിഷ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഈ വര്‍ഷം ഓഗസ്റ്റിലാണ് കനിഷ്ക സോണി താന്‍ സ്വയം വിവാഹിതയായി എന്ന് പറഞ്ഞ് രംഗത്തെത്തിയത്.
‘ഞാന്‍ വിവാഹത്തിന്റെ ആചാരങ്ങള്‍ പാലിച്ച് അല്ല വിവിതയായത്. ഒരു ദിവസം ഞാന്‍ താലിയും സിന്ദൂരവും അണിഞ്ഞ് എന്റെ വിവാഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അറിയിക്കുന്നു. ഞാന്‍ വിവാഹം ചെയ്ത് അങ്ങേയ്ക്കായി എന്നെ സമര്‍പ്പിച്ചിരിക്കുകയാണെന്ന് കൃഷ്ണനോട് പറഞ്ഞു. ഇത് ഒരു രാത്രി കൊണ്ട് എടുത്ത തീരുമാനമല്ല’ എന്നാണ് വിവാഹത്തെ കുറിച്ച് നടി ഒരു മാധ്യമത്തോട് പറഞ്ഞത്.
തനിക്ക് ഒരു പുരുഷനെ വിവാഹം കഴിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കുന്നതില്‍ താല്പര്യമില്ലെന്നും കനിഷ്ക പറഞ്ഞിരുന്നു. എന്റെ ചുറ്റിനും എന്നെ പിന്തുണയ്ക്കുന്ന സുഹൃത്തുക്കളാണ് ഉള്ളത്. ‘ഞാന്‍ ഒരാളെ വിവാഹം ചെയ്ത് കുഞ്ഞുങ്ങളെ പ്രസവിച്ചില്ലെങ്കില്‍ അവര്‍ ഒന്നും പറയില്ല. എനിക്ക് ഒറ്റയ്ക്ക് സന്തോഷത്തോടെ ജീവിക്കാനാകും’ എന്നാണ് കനിഷ്ക പറഞ്ഞത്.
