Connect with us

കുടുംബത്തിൽ നിന്ന് വളരെക്കാലം അകന്നു നിൽക്കേണ്ടി വരുന്ന കരിയറാണിത്, ജോലി തങ്ങളുടെ വ്യക്തിജീവിതത്തെ ബാധിച്ചത് ഇങ്ങനെ; കാജോൾ

Bollywood

ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 26 വർഷം പിന്നിട്ടു. ഇപ്പോഴിതാ ഒരേ മേഖലയിൽ നിന്നവരായതിനാൽ തന്നെ ജോലി തങ്ങളുടെ വ്യക്തിജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് കാജോൾ.

അജയ് ദേവ്ഗൺ തന്റെ പ്രോജക്ടുകളിൽ തിരക്കിലായതിൻറെ ഗുണദോഷങ്ങളെക്കുറിച്ച് കജോളിനോട് ചോദിച്ചു. ഇതേ കുറിച്ച് സംസാരിക്കവെയാണ് ഔട്ട്ഡോർ ഷൂട്ടിങ്ങുകൾ കാരണം കുടുംബത്തിൽ നിന്ന് വളരെക്കാലം അകന്നു നിൽക്കേണ്ടി വരുന്ന കരിയറാണിതെന്ന് നടി പറഞ്ഞത്.

രണ്ടും നല്ലതും ചീത്തയുമാണ്. ചിലപ്പോൾ 40 ദിവസത്തെ ഔട്ട്‌ഡോർ ഷൂട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നും, പക്ഷേ ചിലപ്പോൾ അദ്ദേഹം വീട്ടിൽ ഉണ്ടാകണമെന്നും എന്നായിരുന്നു കജോൾ പറഞ്ഞത്. ഇത്രയും വർഷങ്ങൾ ഒരുമിച്ച് ചെലവഴിച്ചതിനാൽ താനും അജയും ഇരുവരുടെയും മുൻഗണനകളെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ളവരാണെന്ന് കജോൾ വ്യക്തമാക്കി.

ഇത്രയും വർഷങ്ങളായി ഒരുമിച്ചാണ് ജീവിക്കുന്നത്, അങ്ങനെ അതെല്ലാം ശീലത്തിൻറെ ഭാഗമായി മാറി, ഞങ്ങൾ അതിനോട് പരിചിതരാണെന്ന് കരുതുന്നു. അദ്ദേഹം വളരെ അഭിനിവേശമുള്ളയാളാണ്. സിനിമകൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹം ഇന്നത്തെ അവസ്ഥയിലാകുമായിരുന്നില്ല എന്നും കജോൾ പറഞ്ഞു.

More in Bollywood

Trending

Recent

To Top