Malayalam Breaking News
ദൂരദേശങ്ങൾ കടന്നെത്തിയ എഴുത്തുകാരുടെ സംഗമം ;കവിത കഥ കട്ടൻചായയുടെ പ്രഥമ നേർകാഴ്ച്ച ഉദ്ഘാടനം ചെയ്തു
ദൂരദേശങ്ങൾ കടന്നെത്തിയ എഴുത്തുകാരുടെ സംഗമം ;കവിത കഥ കട്ടൻചായയുടെ പ്രഥമ നേർകാഴ്ച്ച ഉദ്ഘാടനം ചെയ്തു
Published on

കവിതകൾക്കും കഥകൾക്കും മാത്രമായി ഇടം നൽകി രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മ ‘കവിത കഥ കട്ടൻചായ ‘യുടെ പ്രഥമ നേർക്കാഴ്ച മുൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും എഴുത്തുകാരനുമായ കെ. വി. മോഹൻകുമാർ ഐ. എ. എസ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഇടക്കടവ് ഇക്കോ ടുറിസത്തിലാണ് ഒരുദിവസം മുഴുവൻ നീണ്ടുനിന്ന സാഹിത്യ സൗഹൃദ സംഗമത്തിന് വേദിയായത്.
കൂട്ടായ്മയുടെ അഡ്മിനും പ്രോഗ്രാം ഡയറക്ടറുമായ രമേശ് എസ് മകയിരം ആമുഖ സംഭാഷണം പറഞ്ഞു.
കൂട്ടം.കോം സ്ഥാപകനും പ്രഭാഷകനുമായ എൻ. എസ്. ജ്യോതികുമാർ മുഖ്യാതിഥി ആയിരുന്നു. പ്രശസ്ത കഥാകൃത്ത് ഐസക് ഈപ്പൻ ലോഗോ പ്രകാശനം നിർവ്വഹിച്ചു.
രാജൻ കൈലാസിന്റെ ‘ഷേഡ് ഓഫ് ദ സിംഗിൾ ലീഫ് ‘ പുസ്തകം കെ. വി. മോഹൻകുമാർ എൻ. എസ് ജ്യോതികുമാറിന് നൽകി പ്രകാശനം ചെയ്തു. അജിത് നാരായൺ, വി. രഞ്ജിത് കുമാർ, രാജീവ് ജി ഇടവ, സി. വി. ഹരീന്ദ്രൻ, രഞ്ജിത് മോഹൻ, എം. ജി ബിജുകുമാർ എന്നിവർ കഥയരങ്ങു നടത്തി.
സുരേഷ് മണ്ണാറശാല, ടി. സഞ്ജയ്നാഥ്, ഡോ. നിബുലാൽ വെട്ടൂർ, മീര ആലപ്പാട്ട്,കെ. എൻ. സുരേഷ് കുമാർ, ഷീജ ഗൗരി, എൻ. കെ. രശ്മി, സി. ജീവൻ, നാസർ ഇബ്രാഹിം, രശ്മി ദേവി, അനിൽ നീണ്ടകര, രാജീവ് പുരുഷോത്തമൻ, രാജൻ മനപ്പള്ളി, ഷൈനി കോശി, ദിജീഷ് രാജ് എന്നിവർ പമ്പയാറിൻ തീരത്ത് കാവ്യോത്സവം നടത്തി.
kadha kavitha kattanchaya inagural function
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...