Connect with us

‘ഞാനാണ് അടുത്തത് ഞാനും പാടാന്‍ പോകുന്നു’; ജിമിന് പിന്നാലെ ജിന്നും!; സോളോ ആല്‍ബം പുറത്തിറക്കാനൊരുങ്ങി ജിന്‍

Hollywood

‘ഞാനാണ് അടുത്തത് ഞാനും പാടാന്‍ പോകുന്നു’; ജിമിന് പിന്നാലെ ജിന്നും!; സോളോ ആല്‍ബം പുറത്തിറക്കാനൊരുങ്ങി ജിന്‍

‘ഞാനാണ് അടുത്തത് ഞാനും പാടാന്‍ പോകുന്നു’; ജിമിന് പിന്നാലെ ജിന്നും!; സോളോ ആല്‍ബം പുറത്തിറക്കാനൊരുങ്ങി ജിന്‍

ഭാഷാഭേദമന്യേ ലോകം മുഴുവന്‍ കോടിക്കണക്കിന് ആരാധകരുള്ള കൊറിയന്‍ സംഗീത ബാന്റ് ആണ് ബിടിഎസ്. ഇപ്പോഴിതാ നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷം സംഗീതലോകത്തെയ്ക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് ബിടിഎസ്.

ഇതിന് മുന്നോടിയായി സോളോ ആല്‍ബം പുറത്തിറക്കാനൊരുങ്ങുകയാണ് ജിന്‍. സംഘത്തിലെ മറ്റൊരു അംഗമായ ജിമിന്‍ പുതിയ ആല്‍ബത്തെക്കുറിച്ചു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജിന്നും പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്.

‘ഞാനാണ് അടുത്തത്. ഞാനും പാടാന്‍ പോകുന്നു’ എന്നാണ് ജിമിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ച ജിന്‍ കുറിച്ചത്. ജിന്നിന്റെ പ്രഖ്യാപനം വന്നതോടെ ആവേശശത്തിസായിരിക്കുകയാണ് പ്രേക്ഷകര്‍. നിര്‍ബന്ധിത സൈനികസേവനം പൂര്‍ത്തിയാക്കി ഈ മാസം ആദ്യവാരമാണ് ജിന്‍ പുറത്തിറങ്ങിയത്. പിന്നാലെ നടത്തിയ സംഗീതപരിപാടി കാണാനും ആരാധകര്‍ എത്തിയിരുന്നു.

ബിടിഎസിലെ മറ്റ് അംഗങ്ങള്‍ സൈനിക സേവനത്തിലാണ് ഇപ്പോള്‍. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിര്‍ബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം. ബാന്‍ഡ് രൂപീകരിച്ച് ഒമ്പതു വര്‍ഷം പൂര്‍ത്തിയായതിനു ശേഷമായിരുന്നു വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.

സൈനിക സേവനം ഒഴിവാക്കാനായി ബിടിഎസിന്റെ കമ്പനിയായ ബിഗ് ഹിറ്റ്‌സ് ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഒരോരുത്തരായി സൈനിക പരിശീലനത്തിലേയ്ക്ക് കടക്കുകയായിരുന്നു. എന്നാല്‍ ബിടിഎസ് അംഗങ്ങള്‍ക്കു രണ്ടു വര്‍ഷത്തെ പ്രത്യേക ഇളവ് നല്‍കിയിരുന്നു.

2025 ഓടെ നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കി താരങ്ങള്‍ എല്ലാവരും മാസങ്ങളുടെ ഇടവേളകള്‍ക്കുള്ളില്‍ തിരിച്ചെത്തും. ഓരോരുത്തരും മടങ്ങി വരുന്ന തീയതികള്‍ ഔഗ്യോഗികമായി അറിയിച്ചിട്ടുണ്ട്.

2025 ജൂണ്‍ 10നാണ് ആര്‍എമ്മും വിയും എത്തുന്നത്. അതേ മാസം തന്നെ ജിമിന്റെയും സുഗയുടെയും സേവന കാലാവധി അവസാനിക്കും. ജിമിന്‍ ആണ് അവസാനമായി സൈന്യത്തിലേയ്ക് പോയത്. സുഗ, തോളെല്ലിനു പരുക്ക് പറ്റി കുറച്ചു നാള്‍ പട്ടാള ക്യാംപില്‍ ചികിത്സയിലായിരുന്നു. 2025ല്‍ തങ്ങള്‍ മടങ്ങിവരുമെന്ന് ബിടിഎസ് ആരാധകര്‍ക്ക് വാക്ക് നല്‍കിയിരുന്നു.

More in Hollywood

Trending

Recent

To Top