Malayalam Breaking News
കുറേ നാളയെടാ അജു ….നിനക്കിട്ട് ഒരു പണി തരണമെന്ന് വിചാരിച്ചിട്ട് …..ദാ….പിടിച്ചോ- ജയസൂര്യ
കുറേ നാളയെടാ അജു ….നിനക്കിട്ട് ഒരു പണി തരണമെന്ന് വിചാരിച്ചിട്ട് …..ദാ….പിടിച്ചോ- ജയസൂര്യ
By
കുറേ നാളയെടാ അജു ….നിനക്കിട്ട് ഒരു പണി തരണമെന്ന് വിചാരിച്ചിട്ട് …..ദാ….പിടിച്ചോ …… നടന് ജയസൂര്യയുടെ കുറിപ്പാണ് ഫേസ്ബുക്കില്‍ വൈറലാകുന്നത്. അജുവിന്റ കമല എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് ജയസൂര്യ എഴുതിയ കുറിപ്പാണിത്.
പ്രേതം 2 ന് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കമല. ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രത്തില്‍ അജു വര്‍ഗീസാണ് നായകനാവുന്നത്. പാസഞ്ചര്‍ അര്ജുനന് സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ട്ക്കെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ പ്രമേയമായിരിക്കും ഈ ചിത്രത്തിലേതെന്ന് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
പാസഞ്ചറിനും അര്ജുനന് സാക്ഷിയ്ക്കും ശേഷം താന്‍ എഴുതുന്ന ത്രില്ലര്‍ ചിത്രമാണ് കമല. ഇപ്പോഴുളള നായകന്മാരെയെല്ലാം ചിത്രത്തിനു വേണ്ടി ആലോചിച്ചു. എന്നാല്‍ പിന്നീട് നോക്കിയപ്പോള്‍ അവരൊക്കെ ചിത്രത്തിന് ചേരാത്തവരായി തോന്നി. എന്നാല്‍ ഈ കഥ മാറ്റി മറിച്ച് മറ്റു കഥയിലേയ്ക്ക് പോകുന്നത് ഏറെ സങ്കടമായി തേന്നി. പിന്നീടാണ് ഞാന്‍ അയാളെ കുറിച്ച് ഓര്‍ത്തത്. അപ്പോഴാണ് മനസിലായത് അത് അയാള്‍ക്ക് വേണ്ടി എഴിതിയ ചിത്രമാണെന്നം അതെ അജു വര്‍ഗീസാണ് ഹീറോ-രഞ്ജിത് ശങ്കര്‍ പറയുന്നു. ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്സ് ആണ് കമല നിര്‍മ്മിക്കുന്നത് . ചിത്രത്തിനെ കുറിച്ചുളള കൂടുതല്‍ വിവരം പുറത്തു വിട്ടിട്ടില്ല.
jayasurya about aju varghese
