Malayalam
എല്ലാത്തിനും മേലെ നല്ലൊരു അച്ഛാനായതിന് നന്ദി…; ജയരാമിന് പിറന്നാള്‍ ആശംസകളുമായി മാളവികയും കാളിദാസനും
എല്ലാത്തിനും മേലെ നല്ലൊരു അച്ഛാനായതിന് നന്ദി…; ജയരാമിന് പിറന്നാള്‍ ആശംസകളുമായി മാളവികയും കാളിദാസനും
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയറാം. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ മക്കളായ കാളിദാസും മാളവികയും പങ്കുവച്ച ആശംസ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
‘എല്ലാ ഭൗതിക കാര്യങ്ങള്‍ക്കും പുറമെ, വേറെ ചില കാര്യങ്ങള്‍ക്ക് അപ്പയോട് നന്ദി പറയേണ്ടതുണ്ട്. ഹ്യൂമര്‍ സെന്‍സ് ഞങ്ങളിലേക്കും എത്തിച്ചതിന്, പ്രകൃതിയെ സ്നേഹിക്കാന്‍ പഠിപ്പിച്ചതിന്, കരുണ, മനുഷ്യ സ്നേഹം, കഠിനാധ്വാനം എന്നിവ എന്താണെന്ന് മനസ്സിലാക്കി തന്നതിന്, ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായി തോന്നിപ്പിക്കുന്നതിന്, എന്നെ വിശ്വസിക്കുന്നതിന്, എല്ലാത്തിനും മേലെ നല്ലൊരു അച്ഛാനായതിന്. പിറന്നാള്‍ ആശംസകള്‍ അപ്പ’ എന്നാണ് മാളവിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
‘നിങ്ങള്‍ എപ്പോഴും എനിക്കൊപ്പം ഉണ്ട്, എന്നെങ്കിലും അത് തിരിച്ചു നല്‍കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, എന്നാണ് കാളിദാസ് കുറിച്ചത്. കുട്ടികാലത്ത് അച്ഛനൊപ്പം പകര്‍ത്തിയ ചിത്രവും കാളിദാസ് ഷെയര്‍ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ജയറാമിന് ആശംസകളുമായി രംഗത്തെത്തിയത്.
മതാപിതാക്കളുടെ വഴിയെ തന്നെയാണ് മകന് കാളിദാസ്. മലയാളത്തിലും തമിഴിലുമടക്കം നിരവധി സിനിമകളില്‍ കാളിദാസ് അഭിനയിച്ചു കഴിഞ്ഞു. അച്ഛനെ പോലെ തന്നെ മിമിക്രിയും ഈ യുവതാരത്തിന് വശമാണ്. സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും മലയാളികള്‍ക്ക് സുപരിചിതയാണ് മകള്‍ മാളവിക. ഏതാനും പരസ്യങ്ങളിലും ഫോട്ടോ ഷൂട്ടുകളിലും അഭിനയിച്ച് മാളവിക ശ്രദ്ധനേടിയിട്ടുണ്ട്.
