News
ജയറാം രാഷ്ട്രീയത്തിലേക്ക്? രാഷ്ടീയ കാഴ്ചപാടിനെക്കുറിച്ച് മനസ്സ് തുറന്ന് താരം
ജയറാം രാഷ്ട്രീയത്തിലേക്ക്? രാഷ്ടീയ കാഴ്ചപാടിനെക്കുറിച്ച് മനസ്സ് തുറന്ന് താരം
Published on

തന്റെ രാഷ്ടീയ കാഴ്ചപാടിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടന് ജയറാം. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ഒരു മാനസികാവസ്ഥയില്‍ അല്ല താനെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജയറാം വ്യക്തമാക്കുന്നു.
‘രാഷ്ട്രീയം വലിയ ചുമതലയാണ്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് നാളെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയേക്കാം എന്ന ചിന്തയില്ല. എന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവോ അന്ന് സിനിമ വേണ്ടന്ന് വയ്ക്കണം. സിനിമയില്‍ അഭിനയിച്ചിട്ടു പൈസയും വാങ്ങി വീട്ടിലേക്ക് പോകുന്ന രീതിയല്ല രാഷ്ട്രീയം. ജനങ്ങളുടെ ആളായിട്ട് അവര്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള കഴിവ് വേണം. എന്റെ മനസ്സിലെ രാഷ്ട്രീയ കാഴ്ചപാട് അതാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ഒരു മാനസിക തയ്യാറെടുപ്പ് ഇപ്പോള്‍ എന്നില്‍ ഇല്ല. രാഷ്ട്രീയത്തില്‍ എപ്പോള്‍ ഇറങ്ങണമെന്ന് തോന്നുന്നുവോ അന്ന് ഞാന്‍ സിനിമ സ്റ്റോപ് ചെയ്തിട്ടെ ഈ മേഖലയിലേക്ക് വരികയുള്ളൂ’. തന്നിലെ രാഷ്ട്രീയ കാഴ്ചപാട് പങ്കുവച്ചുകൊണ്ട് ജയറാം പറയുന്നു
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....