Malayalam
നടൻ ദിലീപിന്റെ ഭാര്യയാണെന്ന് പറഞ്ഞു, മഞ്ജു വാര്യർ ആരെന്ന് പോലും അറിയാതെയാണ് താൻ മഞ്ജുവിനെ മേക്കപ്പ് ചെയ്തത്; ജാൻമണി
നടൻ ദിലീപിന്റെ ഭാര്യയാണെന്ന് പറഞ്ഞു, മഞ്ജു വാര്യർ ആരെന്ന് പോലും അറിയാതെയാണ് താൻ മഞ്ജുവിനെ മേക്കപ്പ് ചെയ്തത്; ജാൻമണി
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. 1995 ൽ പുറത്തിറങ്ങിയ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യർ നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു നായകൻ.
നായികയായി അരങ്ങേറിയ ആദ്യ സിനിമയിലെ നായകനെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. എന്താണ് ഇവർക്കിടയിൽ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലർക്കും. എന്നാൽ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറയാൻ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല.
സിനിമയ്ക്കപ്പുറം മഞ്ജുവിനോട് പ്രത്യേക മമത പ്രേക്ഷകർക്ക് തോന്നാൻ കാരണം ഇതെല്ലാമാണ്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ ചെറുതല്ല. വിവാഹമോചനം നേടി കരഞ്ഞ് കൊണ്ട് കോടതി മുറിയിൽ നിന്നും ഇറങ്ങി കാറിൽ കയറുന്ന മഞ്ജുവിന്റെ ദൃശ്യം ഇന്നും ആരാധകരുടെ മനസിലുണ്ട്. എന്നാൽ കണ്ണീർ പുത്രിയായി ജീവിതത്തിൽ ഒതുങ്ങാൻ മഞ്ജു വാര്യർ തയ്യാറായില്ല. ഇപ്പോഴും മഞ്ജുവിന്റെ തിരിച്ച് വരവ് ചർച്ചയാകാറുണ്ട്.
ഈ വേളയിൽ ആദ്യമായി മഞ്ജു വാര്യർക്ക് മേക്കപ്പ് ചെയ്യാൻ പോയ അനുഭവത്തെ കുറിച്ച് പറയുകയാണ് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി. ഗുവാഹത്തി സ്വദേശിയാണ് ജാൻമണി. തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിമാരെ മേക്കപ്പ് ചെയ്താണ് ജാന്മണി ശ്രദ്ധ നേടുന്നത്. മലയാളികൾക്ക് ജാൻമണി ശ്രദ്ധേയയാകുന്നത് ബിഗ് ബോസ് ആറാം സീസണിലൂടെയായിരുന്നു. മഞ്ജു വാര്യരുടെ തിരിച്ച് വരവിൽ സിനിമകളിലും നിരവധി ഫോട്ടോഷൂട്ടുകൾക്കും ഇവന്റുകൾക്കുമെല്ലാം ജാന്മണി മഞ്ജുവിന് മേക്കപ്പ് ചെയ്തിട്ടുണ്ട്.
മഞ്ജു വാര്യർ ആരെന്ന് പോലും അറിയാതെയാണ് താൻ മഞ്ജുവിനെ മേക്കപ്പ് ചെയ്തതെന്നാണ് ജാൻമണി പറയുന്നത്. പൂർണിമ ചേച്ചിയാണ് വിളിക്കുന്നത്. എന്റെ സുഹൃത്താണ്, ഫോട്ടോഷൂട്ട് ഉണ്ട്, ചെയ്യുമോ എന്ന് ചോദിച്ചു. ചെയ്യാം ആരാണെന്ന് ഞാൻ ചോദിച്ചു. നടൻ ദിലീപിന്റെ ഭാര്യയാണെന്ന് പറഞ്ഞു. ഞാൻ വന്ന സമയമാണല്ലോ. എനിക്ക് ആരാണ് സൂപ്പർ സ്റ്റാർ എന്നൊന്നും അറിയില്ല. ആരാണ് ദിലീപ് എന്ന് ഞാൻ ചോദിച്ചു. എന്റെ സുഹൃത്താണ്, നീ മേക്കപ്പ് ചെയ്യൂ എന്ന് പൂർണിമ ചേച്ചി പറഞ്ഞു. ചേച്ചി വിശദീകരിക്കാനൊന്നും നിന്നില്ല.
ഞങ്ങൾ ചെന്നു. നല്ല സുന്ദരിയാണ്. പക്ഷെ ഞങ്ങൾ ലാഷസ് ബോക്‌സ് എടുക്കാൻ മറന്നിരുന്നു. തപ്പി തപ്പി ഒരെണ്ണം കിട്ടി. അത് രണ്ടാക്കി മുറിച്ചാണ് ലാഷസ് വച്ചു കൊടുത്തത്. ആ സമയത്ത് മഞ്ജു ചേച്ചി സിനിമയിലേക്ക് തിരികെ വന്നിട്ടില്ല. എനിക്ക് ആരാണെന്നും അറിയില്ല. അന്നാണെങ്കിൽ ഇന്നത്തേത് പോലെ സോഷ്യൽ മീഡിയയുമില്ല. എനിക്കൊന്നും അറിയില്ല, ജാനുവിന്റെ ഇഷ്ടം പോലെ ചെയ്യാൻ പറഞ്ഞു. എല്ലാവർക്കും ഇഷ്ടപ്പെട്ടു.
ഭയങ്കര വൈറലായി. ആ സമയത്ത് സോഷ്യൽ മീഡിയയൊന്നും സജീവമല്ല. എന്നിട്ടും ഭയങ്കരമായി വൈറലായി. എന്നെ ഒരുപാട് പേർ വിളിച്ചു. അപ്പോൾ അവർക്ക് അത്ര സ്വാധീനം ഉണ്ടായിരുന്നിരിക്കണം. പിന്നെ ഞാൻ പൂർണിമ ചേച്ചിയെ വിളിച്ച് അവർ ആരാണ്? സീരിയലിലെങ്ങാനും അഭിനയിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചു. നീ എന്താണ് ചെയ്തതെന്ന് പൂർണിമ ചേച്ചി ചോദിച്ചു. ഞാൻ കുറച്ച് ഉപദേശം കൊടുത്തിരുന്നുവെന്ന് ഞാൻ പറഞ്ഞു.
പൂർണിമ ചേച്ചിയാണ് പറയുന്നത് മഞ്ജു വാര്യർ സൂപ്പർ സ്റ്റാറാണ്, മമ്മൂട്ടിയേയും മോഹൻലാലിനേയും പോലെ വലിയ താരമാണ് എന്നൊക്കെ. അവർ വളരെ പ്രൊഫഷണൽ ആയിരുന്നു. ഫോട്ടോഷൂട്ട് കഴിഞ്ഞത് പോലും അറിഞ്ഞില്ല. അത്രയും എളിമയുള്ള സൂപ്പർ സ്റ്റാറിനെ ഞാൻ ആദ്യമായി കാണുകയായിരുന്നുവെന്നും ജാൻമണി പറയുന്നു. സീനിയർ ആർട്ടിസ്റ്റുകൾ വളരെയധികം ലാളിത്യമുള്ളവരാണ്. മഞ്ജു ചേച്ചി ഇപ്പോൾ മെസേജ് അയച്ചാലും മറുപടി തരും. മഞ്ജു വാര്യർക്ക് മുന്നിൽ ഞാൻ ആരുമല്ല. ആ ആർട്ടിസ്റ്റാണ് നമ്മളോട് അത്രയും സ്‌നേഹം കാണിക്കുന്നതെന്നും താരം പറയുന്നു.
പിന്നീട് മഞ്ജു വാര്യർക്കൊപ്പം നിരവധി ഫോട്ടോഷൂട്ടുകളും സിനിമകളും ചെയ്തിട്ടുണ്ട് ജാൻമണി. ഹൗ ഓൾഡ് ആർ യുവിലൂടെ മഞ്ജു തിരികെ വന്നപ്പോഴും ജാൻമണി മേക്കപ്പ് ചെയ്തിട്ടുണ്ട്. പിന്നെ ഞാൻ മഞ്ജു ചേച്ചിയെ വിളിച്ചെന്നും ജാൻമണി അന്ന് വ്യക്തമാക്കി. മഞ്ജുവിന്റെ നല്ല മനസിനെക്കുറിച്ചും അന്ന് ജാന്മണി സംസാരിച്ചു.
മഞ്ജു ചേച്ചിയെ പോലെ ആൾക്കാരെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ്. കാരണം എത്ര നിശബ്ദയാണ്. എന്തൊരു സ്‌നേഹമാണ്. ഒരു ദിവസം ഭയങ്കര കോമഡിയായി. ഞാൻ തിരുവനന്തപുരത്തേയ്ക്ക് വന്നു. മൂന്ന് മണിയായി. എട്ട് മണിക്ക് വീട്ടിലേയ്‌ക്കെത്തണം എന്ന് മഞ്ജു ചേച്ചി പറഞ്ഞു. അഞ്ച് മണിക്ക് മഞ്ജു ചേച്ചിയുടെ അസിസ്റ്റന്റ് വന്നു. സമയമുണ്ടെന്ന് കരുതി ഞാൻ ഉറങ്ങി. ആ പയ്യൻ സോഫയിൽ ഉറങ്ങി. എഴുന്നേറ്റപ്പോൾ 7.45 ആയി. എട്ട് മണിക്ക് എത്തണം. 9.30 ന് മഞ്ജു ചേച്ചിക്ക് പോകണം. കല്യാണിന്റെ ഉദ്ഘാടനമാണ്. ഞാനെത്തിയത് 9.25 നാണ്. മഞ്ജു ചേച്ചി ഒന്നും പറഞ്ഞില്ല.
കുഴപ്പമില്ല ജാനു, എനിക്ക് ടച്ചപ്പ് മാത്രം മതിയെന്ന് പറഞ്ഞു. അഞ്ച് മിനുട്ടിനുള്ളിൽ ഞാൻ മേക്കപ്പും ഹെയറും ചെയ്തു. മഞ്ജു ചേച്ചി പോയി. ഒന്നും ചോദിച്ചില്ല. ഇവന്റ് കഴിഞ്ഞ് എന്നെ വിളിച്ചു. ജാനു ഉറങ്ങിപ്പോയല്ലേ എന്ന് ചോദിച്ചു. മഞ്ജു ചേച്ചിക്ക് ദേഷ്യമൊന്നും വരില്ല. ആ സമയത്ത് വേറെ ഏതെങ്കിലും ആർട്ടിസ്റ്റാണെങ്കിൽ ചിലപ്പോൾ എന്നെ കൊല്ലും. കാരണം ഹെലികോപ്ടർ കാത്ത് നിൽക്കുകയാണ്. ആ സമയത്ത് മഞ്ജു ചേച്ചി റെഡി ആയില്ലെങ്കിൽ പ്രശ്‌നമായേനെയെന്നും ജാന്മണി അന്ന് ചൂണ്ടിക്കാട്ടി.
അടുത്തിടെ കാവ്യയെ മേക്കപ്പ് ചെയ്യാൻ സമയമെടുക്കുമെന്ന് രഞ്ജു രഞ്ജിമാരും ജാന്മണിയും മുമ്പൊരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. മേക്കപ്പിന് ഒത്തിരി സമയം എടുക്കുന്ന ആൾ ആരാണെന്ന് ചോദിച്ചപ്പോൾ രണ്ട് പേർക്കും ഒരാളുടെ പേരാണ് പറയാനുള്ളതെന്നും എന്നാൽ പേര് പറയാൻ പറ്റില്ലെന്നുമായിരുന്നു ജാന്മണി പറഞ്ഞിരുന്നത്.
എന്നാൽ രഞ്ജു രഞ്ജിമാർ ആ നടി കാവ്യ മാധവൻ ആണെന്ന് തുറന്ന് പറയുകയായിരുന്നു. ഇത് കേട്ട് ജാന്മണി ഒന്ന് ഭയന്നതും വീഡിയോകളിൽ കാണാമായിരുന്നു. പിന്നീട് തന്റെ ഉത്തരത്തിന് രഞ്ജു വിശദീകരണവും നൽകുന്നത്. അവൾ മേക്കപ്പിനെക്കുറിച്ച് നന്നായി അറിയാവുന്ന കുട്ടിയാണെന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞു. മേക്കപ്പ് ഇഷ്‌ടപെടാതെ നെറ്റി ചുളിച്ച ഒരു ആർട്ടിസ്റ്റ് ആരെന്ന ചോദ്യത്തിന് ഒരു ആർട്ടിസ്റ്റ് ഉണ്ട്, പക്ഷെ പേര് പറഞ്ഞാൽ പ്രശ്നമാകുമെന്നും അന്ന് ജാന്മണി പറഞ്ഞു.
അതേസമയം, മോഹൻലാലിനെ നായികനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രമാണ് മഞ്ജുവിന്റേതായി ഒടുവിൽ പുറത്തെത്തിയ ചിത്രം. ഈ സിനിമയിൽ അതിപ്രധാനമായ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സമകാലീനരായ മറ്റ് നായികമാരുമായി താരതമ്യം ചെയ്യുമ്പോൾ എന്നും ശക്തമായ കഥാപാത്രങ്ങൾ മഞ്ജു വാര്യറെ തേടിയെത്തിയിട്ടുണ്ട്. അല്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ മഞ്ജു വാര്യറിൽ സുരക്ഷിതമായിരുന്നുവെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
അതേസമയം, എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.
എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.
താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും ശക്‌തമായ കഥാപാത്രമാണ് ‘എമ്പുരാനി’ലേതെന്നാണ് മഞ്ജു വാര്യർ മുമ്പ് പറഞ്ഞിരുന്നത്. പ്രിയദർശിനിയെ നിങ്ങൾക്ക് പുതിയതായി പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലൂസിഫറിൽ നിങ്ങളെല്ലാവരും കണ്ടതാണ്, സ്‌നേഹിച്ചതാണ്, പ്രിയദർശിനിയെ. പികെ രാംദാസ് എന്ന വലിയ ഒരു രാഷ്‌ട്രീയ നേതാവിൻറെ മകളായ പ്രിയദർശിനി പല ഘട്ടങ്ങളിലും അതൊക്കെ മറന്നുവച്ച് മാറ്റിവച്ച് കൊണ്ട് മകൾക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയുമൊക്കെ ജീവിച്ച വളരെ ബ്യൂട്ടിഫുൾ ആയിട്ടുള്ള വളരെ എലഗൻറ് ആയിട്ടുള്ള സ്‌ത്രീയാണ്.
പ്രിയദർശിനിയുടെ യാത്ര ലൂസിഫറിന് ശേഷം ഇപ്പോൾ എമ്പുരാനിലും തുടരുകയാണ് എന്നുള്ള വലിയ സന്തോഷം എനിക്കുണ്ട്. ഇതുവരെ ചെയ്‌തിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്‌തമായിട്ടുള്ളൊരു കഥാപാത്രമാണ് പ്രിയദർശിനി എന്നുള്ളത് നിസ്സംശയം എനിക്ക് പറയാൻ സാധിക്കും. അതിനെനിക്ക് മനസ്സറിഞ്ഞ് നന്ദി പറയാനുള്ളത് പൃഥ്വിരാജ്, മുരളി ഗോപി, ആൻറണി പെരുമ്പാവൂർ, എല്ലാറ്റിനും ഉപരി ബഹുമാനപ്പെട്ട ലാലേട്ടനോടും കൂടിയാണ്.
ലാലേട്ടനോടൊപ്പം ഞാൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ എന്നും എനിക്ക് പ്രേക്ഷകരുടെ ഇടയിൽ പ്രത്യേക സ്ഥാനം തന്നിട്ടുള്ള കഥാപാത്രങ്ങളാണ്. എൻറെ ഓരോ കഥാപാത്രങ്ങളുടെയും പേരുകൾ എടുത്തുപറയുമ്പോൾ പലകഥാപാത്രങ്ങളും ലാലേട്ടനോടൊപ്പം അഭിനയിച്ച സിനിമകളിലേതാണ്. അതിലെനിക്ക് മനസ്സറിഞ്ഞ് സന്തോഷമുണ്ട്. വീണ്ടും ലാലേട്ടനോടൊപ്പം എമ്പുരാനിൽ വർക്ക് ചെയ്യാൻ സാധിച്ചതിൽ എന്നുമാണ് മഞ്ജു വാര്യർ പറഞ്ഞിരുന്നത്.
