Malayalam
ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
ഏപ്രില്‍ 11ന് വിഷുറിലീസായെത്തി പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ ചിത്രമാണ് ജയ് ഗണേഷ്. ദിവ്യാംഗന്റെ വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഈ മാസം 24 ന് ചിത്രം ഒടിടിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. മനോരമ മാക്‌സിലൂടെയായിരിക്കും ചിത്രം സ്ട്രീമിംഗ് നടത്തുക.
എല്ലാവരിലും ഒരു സൂപ്പര്‍ ഹീറോ ഉണ്ടെന്ന സന്ദേശം നല്‍കുന്ന ചിത്രമാണ് ജയ് ഗണേഷ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കഥാപാത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍. ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ത വേഷത്തിലായിരുന്നു ഉണ്ണി മുകുന്ദന്റെ വരവ്. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക.
രഞ്ജിത് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് ആയിരുന്നു.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍കോയാണ് ഉണ്ണി മുകുന്ദന്റേതായി വരാനിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗിലാണ് താരം. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലര്‍ സിനിമകളിലൊന്നാകും മാര്‍കോ എന്ന സൂചനകളാണ് പുറത്തുവരുന്നത്.
