Bollywood
നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ മാതാവ് അന്തരിച്ചു
നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ മാതാവ് അന്തരിച്ചു
പ്രശസ്ത നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ മാതാവ് കിം ഫെർണാണ്ടസ് അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. പക്ഷാഘാതത്തെ തുടർന്ന് മാർച്ച് 24നാണ് കിം ഫെർണാണ്ടസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. വാർത്ത അറിഞ്ഞയുടനെ, നടി മുംബൈയിൽ എത്തി.
ബഹറൈനിലെ മനാമയിൽ താമസിച്ചിരുന്ന കിം 2022ൽ സമാനമായ ആരോഗ്യ പ്രതിസന്ധി നേരിട്ടിരുന്നു. അന്നും ബഹറൈനിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് കിമ്മിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. ജാക്വിലിനും പിതാവ് എൽറോയ് ഫെർണാണ്ടസും അവരെ സന്ദർശിക്കാറുണ്ടായിരുന്നു. നടി ആശുപത്രിയിൽ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ജാക്വിലിന്റെ കിക്ക് എന്ന ചിത്രത്തിലെ സഹനടൻ കൂടിയായ സൽമാൻ ഖാൻ ആശുപത്രിയിൽ എത്തിയിരുന്നു. മാർച്ച് 26ന് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ഐ പി എൽ മത്സരത്തിൽ ജാക്വിലിൻ പരിപാടി അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, അവർ പങ്കെടുത്തിരുന്നില്ല.
