Malayalam
ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്!
ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്!
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലൂടെയും എത്തിയിരിക്കുകയാണ്. തെലുങ്ക് ഒടിടി പ്ലാറ്റ്ഫോം ആയ ആഹാ വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
അപരാധി എന്നാണ് തെലുങ്ക് മൊഴിമാറ്റ പതിപ്പിൻറെ പേര്. ഫഹദ് ഫാസിലിനൊപ്പം ദർശന രാജേന്ദ്രനും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അലക്സ് പാറയിൽ എന്ന നോവലിസ്റ്റ് ആയി ആണ് സൗബിൻ എത്തുന്നത്. അർച്ചന പിള്ള എന്ന കഥാപാത്രത്തെ ദർശനയും അവതരിപ്പിച്ചിരിക്കുന്നു.
നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീൻ ആണ് ചിത്രത്തിന്റെ സംവിധാനം. ആൻറോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാൻ ജെ സ്റ്റുഡിയോസിൻറെയും ബാനറിൽ ആൻറോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോമോൻ ടി ജോൺ ആയിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.
