Bollywood
റൂമിലേക്ക് നിരന്തരം ചെല്ലാന്‍ ആവശ്യപ്പെട്ടു; കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം
റൂമിലേക്ക് നിരന്തരം ചെല്ലാന്‍ ആവശ്യപ്പെട്ടു; കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം
സിനിമയിലും സീരിയലുകളിലും മിക്ക അഭിനേതാക്കൾക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. പലരും അത് തുറന്ന് പറയുകയും ചെയിതിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു സംവിധായകനില്‍ നിന്ന് തനിക്ക് ഉണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് ടി.വി സീരിയലുകളിലൂടെ ശ്രദ്ധിപ്പെട്ട ബോളിവുഡ് നടൻ രാജീവ് ഖണ്ഡേല്‍വാള്‍. ഒരു അഭിമുഖത്തിലാണ് തനിയ്ക്ക് ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞത്
‘പഴയ കാലത്തെ മികച്ച സംവിധായകരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹം എനിക്ക് ഒരു സിനിമയുടെ ഓഫര്‍ തന്നു. അന്നു ഞാന്‍ സിനിമകള്‍ ചെയ്തു തുടങ്ങിയിട്ടില്ല. പിന്നീട് ഒരു ദിവസം അദ്ദേഹമെന്നെ ഓഫീസില്‍ നിന്നും വിളിച്ച് അയാളുടെ റൂമിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മുറിയിലെത്തി. എന്നോടു ഇരിക്കാന്‍ പറഞ്ഞു. കഥ പറയാനല്ല പകരം ഒരു പാട്ടിനെ ചുറ്റിപ്പറ്റിയുള്ള സിനിമയില്‍ അഭിനയിക്കാമോ എന്നു തീരുമാനിക്കൂവെന്നു പറഞ്ഞു. അദ്ദേഹവുമായുളള രണ്ടാമത്തെ കൂടിക്കാഴ്ച്ചയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് എനിക്ക് മനസ്സിലായി. വീണ്ടും അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിസമ്മതിച്ചു. എന്നെ കാത്ത് എന്റെ കാമുകി ഇരിക്കുന്നുണ്ടെന്നു വരെ പറഞ്ഞു നോക്കി.
‘പിന്നീട് ഒരു ചെറിയ ബജറ്റ് സിനിമയില്‍ ഞാന്‍ അഭിനയിക്കാനിരിക്കെ, രണ്ടു സിനിമകളുടെ ഓഫറുമായി അയാള്‍ വീണ്ടും വന്നു. എന്റെ ചെറിയ ബജറ്റ് ചിത്രവുമായി സംതൃപ്തനാണെന്നും ഇതു ചെയ്യുമെന്നും ഞാന്‍ പറഞ്ഞു. മീ ടൂ ക്യാമ്ബെയിനെക്കുറിച്ച് എനിക്ക് ഇത്രയേ പറയാനുള്ളൂ. കണ്ടതും കേട്ടതും വച്ചാണ് നമ്മള് കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കുന്നത്. സംഭവങ്ങള്‍ നേരിട്ടു കണ്ടിട്ടോ അനുഭവിച്ചിട്ടോ ഉണ്ടാകില്ല. വാദിയുടെയും പ്രതിയുടെയും തികച്ചും വ്യത്യസ്തങ്ങളായ വേര്‍ഷനുകള്‍ കേള്‍ക്കുന്നു. അതേക്കുറിച്ച് എഴുതുമ്ബോള്‍ അല്പം മേമ്ബൊടി കൂടി ചേര്‍ക്കുകയും ചെയ്യും.’ രാജീവ് പറഞ്ഞു.
ആമിര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് രാജീവ്സിനിമയില് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ശെയ്താന്, ടേബിള്‍ നമ്ബര്‍ 21, സാമ്രാട്ട് ആന്റ് കോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
Rajeev Khandelwal
