Social Media
ഞങ്ങളുടെ തുടർന്നുള്ള ജീവിതത്തിന് ഈ തീരുമാനമാണ് നല്ലത്; വേർപിരിഞ്ഞുവെന്ന് അറിയിച്ച് ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും
ഞങ്ങളുടെ തുടർന്നുള്ള ജീവിതത്തിന് ഈ തീരുമാനമാണ് നല്ലത്; വേർപിരിഞ്ഞുവെന്ന് അറിയിച്ച് ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും
നടി നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞുവെന്ന് അറിയിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് ഹാർദികും നടാഷയും ഇതിന് ഒരു സ്ഥിരീകരണം നൽകിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷമാണ് വേർപിരിയൽ.
പരസ്പര സമ്മതത്തോടെയാണ് വേരിപിരിഞ്ഞതെന്നും ഏറെ പരിശ്രമങ്ങൾക്ക് ശേഷമാണ് തങ്ങൾ ഈ തീരുമാനത്തിലെത്തിയതെന്നും ഹാർദിക് വ്യക്തമാക്കുന്നു. എന്നാൽ മകൻ അഗസ്ത്യയുടെ മാതാപിതാക്കളായി തുടരുമെന്നും പോസ്റ്റിൽ പറയുന്നു.
ഞങ്ങളുടെ തുടർന്നുള്ള ജീവിതത്തിന് ഈ തീരുമാനമാണ് നല്ലതെന്ന് വിശ്വസിക്കുന്നു. എടുത്തത് ഏറെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്നും പറയുന്നു, വേർപിരിയൽ കുറിപ്പ് നടാഷയും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്.
2020ലെ കോവിഡ് ലോക്ഡൗൺ കാലത്തായിരുന്നു ഇരുവരും വിവാഹിതരായത്. പിന്നാലെ ഹിന്ദുമത ആചാരപ്രകാരം ആഘോഷപൂർവ്വമായ വിവാഹവും നടന്നിരുന്നു. അഗാസത്യ എന്നൊരു മൂന്നുവയസുകാരന് ആൺകുഞ്ഞും ഇവക്കുണ്ട്. കഴിഞ്ഞ ദിവസം നടാഷ ജന്മനാടായ സെർബിയയിലേക്ക് മകനൊപ്പം പോയിരുന്നു.
ഏറെ നാളായി ഇരുവരും വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാറുണ്ടായിരുന്നു. 2024 ഐപിഎൽ സീസൺ മുതൽ തന്നെ ഇത്തരം അഭ്യൂഹങ്ങൾ പരന്നിരുന്നു.
നടാഷ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ഹാർദ്ദിക് പാണ്ഡ്യയുടെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തപ്പോൾ മുതലായിരുന്നു ആരാധകർക്കിടയിൽ ഈ സംശയം ഉടലെടുത്തത്. മാത്രമല്ല നടാഷ തൻ്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും ഹാർദിക്കിൻ്റെ പേരും നീക്കം ചെയ്തിരുന്നു.
