Connect with us

സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഞാൻ വിജയ് സാറിന്റെ ഫാൻ ആണ്; തന്റെ ആദ്യ തമിഴ് ചിത്രത്തെ കുറിച്ച് ​ഗ്രേസ് ആന്റണി

Actress

സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഞാൻ വിജയ് സാറിന്റെ ഫാൻ ആണ്; തന്റെ ആദ്യ തമിഴ് ചിത്രത്തെ കുറിച്ച് ​ഗ്രേസ് ആന്റണി

സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഞാൻ വിജയ് സാറിന്റെ ഫാൻ ആണ്; തന്റെ ആദ്യ തമിഴ് ചിത്രത്തെ കുറിച്ച് ​ഗ്രേസ് ആന്റണി

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നടി ഗ്രേസ് ആന്റണി. ‘രാത്രി ശുഭരാത്രി’ എന്ന ഗാനം മാത്രം മതി ഗ്രേസിനെ മലയാളികൾ തിരിച്ചറിയാൻ. വളരെ കുറച്ച് സീനുകളിൽ മാത്രമെ ഗ്രേസ് പ്രത്യക്ഷപ്പെട്ടുള്ളൂവെങ്കിലും ആ ഒറ്റ സിനിമകൊണ്ടാണ് ഗ്രേസിന്റെ തലവര മാറിയത്. ഹാപ്പി വെഡ്ഡിങിലെ പ്രകടനമായിരുന്നു ഗ്രേസിനെ കുമ്പളങി നൈറ്റ്‌സ് സിനിമയിലേക്ക് എത്തിച്ചത്.

അതിലും തന്റെ കഴിവ് പ്രകടിപ്പിക്കാൻ താരത്തിനായി. ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായാണ് ഗ്രേസ് ഈ ചിത്രത്തിൽ വേഷമിട്ടത്. സിമി മോൾ എന്ന കഥാപാത്രം, ഗ്രേസിന്റെ കരിയറിൽ വലിയ ബ്രേക്കാണ് സമ്മാനിച്ചത്. സിമി മോൾ എന്ന കഥാപാത്രത്തിന്റെ ചില ഡയലോഗുകളും, മാനറിസങ്ങളുമൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ മീമായും ട്രോളായുമൊക്കെ നിറയാറുണ്ട്.

നടിയെന്നതിന് പുറമെ മോഡലും സംവിധായികയും ഡാൻസറുമായെല്ലാം കഴിവ് തെളിയിച്ച നടി കൂടിയാണ് ഗ്രേസ് ആന്റണി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കോമഡി വേഷങ്ങളും കാരക്ടർ റോളുകളും ചെയ്യാനാണ് തനിക്ക് കൂടുതൽ താല്പര്യമെന്ന് പറയുകയാണ് നടി. മാത്രമല്ല, തന്റെ ആദ്യ തമിഴ് സിനിമയെ കുറിച്ചും ​ഗ്രേസ് സംസാരിച്ചിരുന്നു.

‘പറന്ത് പോ’ എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. റാം സംവിധാനം ചെയ്യുന്ന ചിത്രം ഒരു റോഡ് മ്യൂസിക്കൽ കോമഡി വിഭാ​ഗത്തിലാണ് ഒരുങ്ങുന്നത്. തമിഴിൽ ആദ്യ ചിത്രമാണെങ്കിലും ഭാഷ തനിക്കൊരു പ്രശ്നമല്ലായിരുന്നുവെന്നും നടി പറഞ്ഞു. കുട്ടിക്കാലം മുതൽക്കേ തമിഴ് സിനിമകളുടെ കടുത്ത ആരാധികയായിരുന്നു താനെന്നും ​ഗ്രേസ് പറയുന്നുണ്ട്.

ഞാൻ തമിഴ് സിനിമകൾ കണ്ടാണ് വളർന്നത്. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഞാൻ വിജയ് സാറിന്റെ ഫാൻ ആണ്. അതുകൊണ്ട് തന്നെ ഒരു തമിഴ് സിനിമയിൽ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടൊന്നുമായിരുന്നില്ല. എന്നാലും രണ്ട് ഇൻഡസ്ട്രികളിലും ഷൂട്ടിങ്ങിന്റെ ഷെഡ്യൂളൊക്കെ വ്യത്യാസമുണ്ട്. കേരളത്തിലാണെങ്കിൽ മുപ്പത് ദിവസത്തെ ഷൂട്ട് ആണ് പറഞ്ഞിരിക്കുന്നതെങ്കിൽ അത് 28 ദിവസം കൊണ്ട് തീരും.

പക്ഷേ തമിഴിൽ അങ്ങനെയല്ല, നീണ്ടു പോകും. ഇത് ഞാനൊരു പരാതിയായി പറയുന്നതല്ല. പറന്ത് പോ എന്റെ ആദ്യത്തെ തമിഴ് ചിത്രമായതിനാൽ എനിക്കൊരല്പം വിചിത്രമായി തോന്നി. പക്ഷേ ഷൂട്ടിങ്ങൊക്കെ വളരെ രസകരമായിരുന്നുവെന്നാണ് ​ഗ്രേസ് ആന്റണി പറയുന്നത്. റാം സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് പറന്ത് പോ. ​

ഗ്രേസ് ആന്റണിക്കൊപ്പം അഞ്ജലി, വിജയ് യേശുദാസ്, അജു വർ​ഗീസ്, ബാലാജി ശക്തിവേൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴി‍ഞ്ഞ വർഷം 54-ാമാത് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ജൂലൈ നാലിനാണ് ചിത്രം റിലീസിനെത്തുക.

Continue Reading

More in Actress

Trending

Recent

To Top