അച്ഛൻ വിഷമിച്ചു നിൽക്കുന്നത് കണ്ടപ്പോളാണ് പ്രതികരിച്ചത് ; അത് തെറ്റാണെന്ന് ഇപ്പോഴും കരുതുന്നില്ല ; ഗൗരികൃഷ്ണൻ
മലയാളികളുടെ മിനി സ്ക്രീനിൽ തിളങ്ങി നിന്ന നായികയാണ് ഗൗരികൃഷ്ണൻ.പൗര്‍ണ്ണമി തിങ്കൾ എന്ന സീരിയലിലെ പൗർണ്ണമിയായി എത്തി പ്രേഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഗൗരി. സീരിയില്‍ സംവിധായകനായ മനോജ് പേയാടും ഗൗരിയും തമ്മിലുള്ള വിവാഹം ഈയ്യടുത്തായിരുന്നു നടന്നത്. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയുടെ അധിക്ഷേപത്തിന് ഗൗരി ഇരയായിരുന്നു.
വിവാഹ ദിവസം മണ്ഡപത്തിന് മുമ്പില്‍ തടിച്ചു കൂടി ഫോട്ടോഗ്രാഫര്‍മാരോട് മാറി നില്ക്കാന് പറഞ്ഞതിന്റെ പേരിലായിരുന്നു ഗൗരിയ്ക്ക് പഴികേട്ടത്. ഇപ്പോഴിതാ നടന്ന സംഭവത്തെക്കുറിച്ച് ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഗൗരി മനസ് തുറക്കുകയാണ്. ഏറ്റവും കുറ്റപ്പെടുത്തല്‍ കേട്ടത് ബ്ലൗസിന്റെ പേരിലാണ്. ജീവിതത്തില്‍ ഒരു വിവാഹമേയുള്ളൂ. അന്നൊരു നല്ല ബ്ലൗസിട്ടതിന് ആര്‍ക്കാണ് ഇത്ര വിഷമമെന്നാണ് ഗൗരി ചോദിക്കുന്നത്.
കല്യാണ മണ്ഡപത്തിലെ തന്റെ പെരുമാറ്റമായിരുന്നു പലര്‍ക്കും പിടിക്കാതിരുന്ന മറ്റൊരു പ്രശ്നമെന്നാണ് ഗൗരി പറഞ്ഞത്. കല്യാണപ്പെണ്ണ് ഒന്നുമറിയാത്ത മണ്ടിയായി നില്‍ക്കണം എന്നാണ് ആളുകളുടെ വയ്പ്പെന്നും താരം തുറന്നടിക്കുന്നു. എന്നാല്‍ താന്‍ നോ പറയേണ്ടിടത്ത് നോ തന്നെ പറയുമെന്ന് ഗൗരി വ്യക്തമാക്കുന്നു. ബന്ധുക്കള്‍ക്കും അതിഥികള്‍ക്കും കല്യാണം കാണാന്‍ പറ്റാത്ത രീതിയില്‍ മീഡിയ മറഞ്ഞു നിന്നപ്പോള്‍ മണ്ഡപത്തിലേക്ക് കയറാന്‍ സാധിക്കാതെ അച്ഛന് വിഷമിച്ചുവെന്നും അപ്പോഴാണാന് പ്രതികരിച്ചതെന്നുമാണ് ഗൗരി പറയുന്നത്.
അപ്പോഴാണ് നിങ്ങള്‍ക്ക് ഒരു വശത്തേക്ക് മാറി നിന്നൂടേ എന്ന് താന്‍ ചോദിച്ചതെന്നാണ് ഗൗരി പറയുന്നത്. അത് തെറ്റാണെന്ന് താന്‍ ഇപ്പോഴും കരുതുന്നില്ലെന്നും താരം പറയുന്നു. അതേസമയം വീഡിയോ മാത്രം കണ്ടിട്ട് ഇവള്‍ക്ക് കാരണവന്മാരില്ലേ എന്നൊക്കെ ചോദിക്കുന്നവരോട് തനിക്ക് പുച്ഛം മാത്രമാണുള്ളതെന്നും ഗൗരി പറയുന്നു. കുറച്ചുകൂടി ലോകവിവരമുണ്ടാക്കി മാനസികമായി വളരാന്‍ ശ്രമിക്കണം എന്നാണ് തനിക്ക് അവരോട് പറയാനുള്ളതെന്നും താരം പറയുന്നു.
വാര്‍ത്തകള്‍ തന്നെ അസ്വസ്ഥയാക്കുമായിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവ് മനോജ് ഈ വാര്‍ത്തകളൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ഗൗരി പറയുന്നത്. പിന്നീട് താനും ആ നിലപാടിലേക്ക് എത്തിയെന്നും താരം പറയുന്നു. പിന്നാലെ തങ്ങളുടെ പ്രണയകഥയും ഗൗരി പങ്കുവെക്കുന്നുണ്ട്. മനോജ് പേയാട് എന്ന പേര് കേട്ടിട്ടുണ്ടെന്നല്ലാതെ ആളെ താന്‍ കണ്ടിരുന്നില്ലെന്നും ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി കാണുന്നതെന്നുമാണ് ഗൗരി പറയുന്നത്.
ഒരു ബാലതാരത്തിന്റെ കാര്യം ചോദിച്ച് തനിക്കൊരു മെസേജ് അയച്ചു. കുറച്ച് തമാശ ചേര്‍ത്തുള്ള ആ മെസേജ് കണ്ടതും തനിക്ക് ആളു കൊള്ളാമല്ലോ എന്ന് തോന്നിയെന്നും ഗൗരി പറയുന്നു.ഒരോ സീനും അദ്ദേഹം അഭിനയിച്ചു കാണിക്കുന്നത് കണ്ടു നില്ക്കാന് രസമാണ്. റൊമാന്‍സൊക്കെ ചെയ്യുന്നത് നോക്കി നിന്നിട്ടുണ്ട്.
കുറച്ച് കഴിഞ്ഞപ്പോള്‍ മെസേജുകളിലൂടെ സംസാരിക്കാന്‍ തുടങ്ങി. അതിലൊരു മെസേജ് തന്റെ ഹൃദയത്തിലുടക്കുകയായിരുന്നുവെന്നാണ് ഗൗരി പറയുന്നത്. തന്നെ പറ്റി കൂടുതല്‍ അറിയണമെന്നുണ്ട് കെട്ടോ എന്നായിരുന്നു മനോജ് ഗൗരിയ്ക്ക് അയച്ച ആ മെസേജ്. ചില സാഹചര്യങ്ങള്‍ വരുമ്പോള്‍ താങ്ങാകാന്‍ ദൈവം ഒരാളെ തരുമെന്ന് പറയില്ലേ അങ്ങനെ ചില സൗഹചര്യങ്ങള്‍ രണ്ടു പേര്‍ക്കും വരികയായിരുന്നു. അങ്ങനെയാണ് വിവാഹം കഴിച്ചാലോ എന്ന് പരസ്പരം ചോദിക്കുന്നത്. ആദ്യ നിശ്ചയിച്ച തിയ്യതി കൊവിഡ് പോസിറ്റീവായതിനാലാണ് നീട്ടിവെക്കുന്നത്. അതേസമയം പൗര്‍ണമിത്തിങ്കള്‍ തുടങ്ങഇയത് മറ്റൊരു നായികയെ വച്ചായിരുന്നുവെന്നാണ് ഗൗരി ഓര്‍ക്കുന്നത്. 70-ാം എപ്പിസോഡിലാണ് ഗൗരിയിലേക്ക് പരമ്പര എത്തുന്നത്.
പരാജയത്തിലേക്ക് പോകുന്ന സീരിയലാണെന്നും ചിലപ്പോള്‍ 100-ാം എപ്പിസോഡില്‍ നിര്ത്തിയേക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും എന്നാല്‍ 300 ലേറെ എപ്പിസോഡുകള്‍ പോയെന്നും ഇപ്പോഴും ഓണത്തിനും വിഷുവും കോടിയും കൈനീട്ടവും അയച്ചു തരുന്നവരുണ്ടെന്നും താരം പറയുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഗൗരി. ഒരു ജോലിയ്ക്ക് വേണ്ടിയുള്ള കോച്ചിംഗിലാണ് താനെന്നാണ് ഗൗരി അറിയിച്ചത്. ബികോം പാസായെങ്കിലും സിഎ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയതാണ് ഗൗരിയ്ക്ക്. പഠനം തുടരാന്‍ ശ്രമിച്ചപ്പോഴൊക്കെ പലകാരണം കൊണ്ട് നടന്നില്ലെന്നും ഇപ്പോഴാണ് സമയം വന്നതെന്നും താരം പറയുന്നു.
