Connect with us

പൊതുനിരത്തില്‍ സ്‌ഫോ ടനാത്മക രംഗങ്ങളുടെ ചിത്രീകരണം; പരിഭ്രാന്തിയിലായി നാട്ടുകാര്‍

Tamil

പൊതുനിരത്തില്‍ സ്‌ഫോ ടനാത്മക രംഗങ്ങളുടെ ചിത്രീകരണം; പരിഭ്രാന്തിയിലായി നാട്ടുകാര്‍

പൊതുനിരത്തില്‍ സ്‌ഫോ ടനാത്മക രംഗങ്ങളുടെ ചിത്രീകരണം; പരിഭ്രാന്തിയിലായി നാട്ടുകാര്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട്. ഇതിന്റെ ചിത്രീകരണം പുതുച്ചേരിയില്‍ പുരോഗമിക്കുകയാണിപ്പോള്‍. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് പുതുച്ചേരിയില്‍ ചിത്രീകരിക്കുന്നത്.

ഇപ്പോഴിതാ ചിത്രീകരണം നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പൊതുനിരത്തിലാണ് സ്‌ഫോ ടനാത്മക രംഗങ്ങള്‍ ചിത്രീകരിച്ചത്. ബീച്ച് റോഡ്, പഴയ തുറമുഖം റോഡിലൊക്കെയാണ് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. രാത്രിയിലും ചിത്രീകരണം നടക്കുന്നുണ്ട്.

എന്നാല്‍ നടുറോഡില്‍ സിനിമ ചിത്രീകരണമാണ് നടക്കുന്നതെന്ന് അറിയാതെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. എന്നാല്‍ വേണ്ട മുന്‍കരുതലുകളും സുരക്ഷ നടപടികളും ചെയ്താണ് ചിത്രീകരണം നടത്തിയതെന്നും ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലായെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചില ഭാഗങ്ങള്‍ റഷ്യയിലും ചിത്രീകരിച്ചിരുന്നു.

വിജയ് ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നായകനായും വില്ലനായും വിജയ് തന്നെയാണ് എത്തുകയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍, സ്‌നേഹ, ലൈല, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സെപ്റ്റംബര്‍ അഞ്ചിനാണ് തിയറ്ററുകളിലെത്തുക. ചിത്രത്തില്‍ വിജയ് രണ്ട് ഗാനമാലപിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍രാജ അറിയിച്ചിരുന്നു.

More in Tamil

Trending

Recent

To Top