Connect with us

മഹാറാണിയ്ക്ക് ശേഷം ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു

Malayalam

മഹാറാണിയ്ക്ക് ശേഷം ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു

മഹാറാണിയ്ക്ക് ശേഷം ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു

ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ ഓട്ടംതുള്ളലിലെ കൗതുകങ്ങൾ എന്താണ്? മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങളാണ് മാർത്താണ്ഡൻ്റേതായിട്ടുള്ളത്.

മമ്മൂട്ടി നായകനയ ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്റ്റിൽ തുടങ്ങി അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പാ.. മഹാറാണി എന്നിങ്ങനെ വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കിയ മാർത്താണ്ഡൻ്റെ ഓട്ടംതുള്ളൽ എന്ന പുതിയ സംരംഭത്തിന് മെയ് അഞ്ച് തിങ്കളാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചു മനക്ഷേത്രത്തിൽ വച്ചു തിരി തെളിഞ്ഞു.

നല്ലൊരു സംഘം ചലച്ചിത്ര പ്രവർത്തകരുടേയും, ബന്ധുമിത്രാദി കളുടേയും, അണിയറ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഹരിശ്രീ അശോകനും, സംഗീത സംവിധായകൻ രാഹുൽ രാജും , സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകി.

അഞ്ചുമനക്ഷേത്ര സന്നിധിയിൽത്തന്നെയായിരുന്നു ആദ്യ ദിനത്തിലെ ചിത്രീകരണവും. മേത്താനം എന്ന ഗ്രാമത്തിൽ നടക്കുന്ന ചില സംഭവങ്ങൾ പൂർണ്ണമായും നർമ്മത്തിലൂടെയും, ഒപ്പം ഇത്തിരി ഹൊറർ പശ്ചാത്തലത്തിലൂടെയുമവതരി പ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു നാട്ടിൻപുറത്തിൻ്റെ പച്ചയായ ജീവിതം തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഇതിലെ കഥാപാത്രങ്ങളൊക്കെ ഈ സമൂഹത്തിൽ നമുക്കൊപ്പം കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്. ഒരു നായകനെ കേന്ദ്രികരിച്ചല്ല മറിച്ച് നിരവധി കഥാപാത്രങ്ങള കേന്ദ്രീകരിച്ചു കൊണ്ടുള്ള അവതരണമാണ് മാർത്താണ്ഡൻ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നതെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു. ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജി.കെ.എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്.

വിജയരാഘവൻ ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, കലാഭവൻ ഷാജോൺ, ടിനി ടോം, മനോജ്.കെ.യു , ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ , കുട്ടി അഖിൽ ജറോം, ബിപിൻ ചന്ദ്രൻ, വൈക്കം ഭാസി, പ്രിയനന്ദൻ,ആദിനാട് ശശി, പ്രിയനന്ദൻ, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, ബിന്ദു അനീഷ് : ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവർഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

ബിനു ശശി റാമിൻ്റേതാണ് തിരക്കഥ. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് രാഹുൽ രാജ്ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

കലാസംവിധാനം – സുജിത് രാഘവ്,
മേക്കപ്പ് – അമൽ.സി.ചന്ദ്രൻ,
കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക’ പ്രശാന്ത് ഈഴവൻ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻ സ്റ്റിൽസ് – അജി മസ്ക്കറ്റ്.
മാനേജേഴ്സ് – റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്,
പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ’

More in Malayalam

Trending

Recent

To Top