എമ്മി പുരസ്കാരത്തിലൂടെ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ‘പോസ്’ ടെലിവിഷന്‍ സീരീസിലെ താരം എം.ജെ. റോഡ്രിഗസ്. മികച്ച നടിയ്ക്കുള്ള എമ്മി പുരസ്കാരത്തിനാണ് എം.ജെ. റോഡ്രിഗസിനെ നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത് . ആദ്യമായാണ് ഒരു ട്രാന്‍സ് വുമണിന്റെ പേര് മികച്ച നടിയ്ക്കുള്ള എമ്മി പുരസ്കാരത്തിന് നിര്‍ദേശിക്കപ്പെടുന്നത്.
ചൊവ്വാഴ്ചയാണ് 73ാമത് എമ്മി പുരസ്കാരത്തിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. പോസിലെ ബ്ലാങ്ക എവാഞ്ചെലിസ്റ്റ എന്ന കഥാപാത്രത്തിനാണ് നോമിനേഷന് ചെയ്യപ്പെട്ടത്.
റോഡ്രിഗസിനൊപ്പം, ഉസോ അബുദ (ഇന്‍ ട്രീറ്റ്മെന്റ്), ഒലിവിയ കോള്മാന് (ദ ക്രൗണ്‍), എലിസബത്ത് മോസ് (ദ ഹാന്‍ഡ് മേഡ് ടേല്), ജൂര്‍ണീ സ്മോളെറ്റ് (ലവ് ക്രാഫ്റ്റ് കണ്ട്രി) എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
പോസില്‍ റോഡ്രിഗസിനൊപ്പം അഭിനയിച്ച ബില്ലി പോര്‍ട്ടറും മികച്ച നടനുള്ള പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ എഫ്.എക്സ് സീരീസ് കാറ്റഗറിയില്‍ മികച്ച നടനുള്ള പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ട ഒരേ ഒരു നടനും ബില്ലി പോര്‍ട്ടര്‍ ആയിരുന്നു.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...