Connect with us

കുറേ മോശം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട. ഫൈറ്റ് ചെയ്യാൻ തന്നെയാണ് ഞാൻ തീരുമാനിച്ചിട്ടുള്ളത്. അങ്ങനെ സ്വാധീനും ഉള്ളവരൊന്നുമല്ല ഞങ്ങൾ; എലിസബത്ത്

Social Media

കുറേ മോശം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട. ഫൈറ്റ് ചെയ്യാൻ തന്നെയാണ് ഞാൻ തീരുമാനിച്ചിട്ടുള്ളത്. അങ്ങനെ സ്വാധീനും ഉള്ളവരൊന്നുമല്ല ഞങ്ങൾ; എലിസബത്ത്

കുറേ മോശം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട. ഫൈറ്റ് ചെയ്യാൻ തന്നെയാണ് ഞാൻ തീരുമാനിച്ചിട്ടുള്ളത്. അങ്ങനെ സ്വാധീനും ഉള്ളവരൊന്നുമല്ല ഞങ്ങൾ; എലിസബത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.

എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.

ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത് ഉദയൻ. ഇത്തവണ മുഖം കാണിച്ചായിരുന്നു സംസാരിച്ചത്. അങ്ങനെയൊരു വീഡിയോ ചെയ്യാമോയെന്ന് കുറേപേർ ചോദിച്ചിരുന്നു. ഇതുവരെ സേഫാണ് ഞാൻ, കുറേ റെസ്ട്രിക്ഷൻസുണ്ട്, അതാണ് കാര്യങ്ങളെക്കുറിച്ച് അധികം സംസാരിക്കാത്തത്. നിങ്ങള് വിചാരിക്കുന്നത് പോലെയുള്ള കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ഞാൻ ഇപ്പോ കുറേ സംഭവങ്ങളെക്കുറിച്ച് പറഞ്ഞില്ലേ, അതിൽ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തിട്ടുണ്ട്.

അതിന്റെ റിസൽട്ട് കാത്തിരിക്കുകയാണ്. പോസിറ്റീവായി വരുമോ, നെഗറ്റീവാകുമോ എന്നറിയില്ല. ഞാൻ സെയ്ഫാണോ എന്ന് നിങ്ങളൊക്കെ അന്വേഷിക്കുന്നതിൽ സന്തോഷമുണ്ട്. എന്തൊക്കെയാണ് സംഭവിക്കാൻ പോവുന്നത് എന്നോർത്ത് എനിക്ക് തന്നെ ആശങ്കയാണ്. കുറേ കാര്യങ്ങൾ നടന്നിട്ടുണ്ട്. അതെല്ലാം അറിയാവുന്നവർ കുറച്ചുപേരുണ്ട്. ഫ്രണ്ട്‌സിനെ കട്ട് ചെയ്യുക, പേരൻസിനെ കട്ട് ചെയ്യുക, ഫോണൊക്കെ എറിഞ്ഞ് പൊട്ടിക്കുക, എന്റെ വായടപ്പിക്കാനായി അങ്ങനെ കുറേ ശ്രമങ്ങൾ നടത്തിയിരുന്നു. മാനസികമായി സ്റ്റേബിളല്ല ഞാൻ എന്ന് വരുത്തി തീർക്കാനായി ശ്രമിച്ചിരുന്നു. അറിയാവുന്ന ആൾക്കാർ വരെ നമ്മളോട് സംസാരിക്കാതെയാവും, അത് വട്ട് കേസല്ല, സംസാരിച്ചിട്ട് കാര്യമില്ല എന്നാവും ചിന്ത.

ഇപ്പോൾ ആളുകൾക്കും കാര്യങ്ങളെല്ലാം അറിയാം. ഇപ്പോൾ എനിക്ക് എല്ലാം മനസിലാവും. പൊസ്സസീവ്‌നെസും, സ്‌നേഹവുമൊക്കെ കൊണ്ടാണ് എല്ലാം എന്നായിരുന്നു അന്ന് കരുതിയത്. കുറേ മോശം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട. ഫൈറ്റ് ചെയ്യാൻ തന്നെയാണ് ഞാൻ തീരുമാനിച്ചിട്ടുള്ളത്. അങ്ങനെ സ്വാധീനും ഉള്ളവരൊന്നുമല്ല ഞങ്ങൾ. രണ്ടാഴ്ച മുൻപ് ഞാൻ നാട്ടിൽ വന്നിരുന്നു. കുറച്ച് ലീവൊക്കെ എടുക്കേണ്ടി വന്നിരുന്നു. നിങ്ങൾക്ക് ഇൻഫ്‌ളുവൻസൊന്നും ഇല്ലേ എന്ന് എന്നോട് ആളുകൾ ചോദിച്ചിരുന്നു. അങ്ങനെ സ്വാധീനമൊന്നും ഇല്ല. പേടിയുണ്ടോയെന്ന് ചോദിച്ചാൽ നല്ല പേടിയുണ്ട്.

ഗുജറാത്തിലാണുള്ളത്. ലീവ് എടുത്തത് കൊണ്ട് കുറച്ച് വർക്കുകളൊക്കെ പെൻഡിംഗുണ്ട്. എന്റെ കാര്യങ്ങളൊക്കെ പരിഗണിച്ച് വേണം എന്നെ വിളിക്കാൻ എന്ന് റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്. എങ്ങും തൊടാതെ കാര്യങ്ങൾ പറയേണ്ട അവസ്ഥയാണ്. വാദി പ്രതിയാവുന്ന അവസ്ഥയാണ്. ഇതുവരെ ഇങ്ങനെയൊരു ഫൈറ്റിന് പോയിട്ടില്ല. എല്ലാ തരത്തിലും വലിയൊരു ആളാണ് എനിക്ക് ഓപ്പോസിറ്റ് ഉള്ളത്. നീതി കിട്ടുമോ എന്ന കാര്യത്തെക്കുറിച്ചൊന്നും അറിയില്ല. എന്നെ കണ്ടില്ലെങ്കില് ഇനിയാണെങ്കിലും നിങ്ങള് തന്നെ ചോദിച്ച് വരണം. ജനുവിനായിട്ട് ചോദിക്കുന്ന കുറേപേരുണ്ട് എന്നുമായിരുന്നു എലിസബത്ത് പുതിയ വീഡിയോയിലൂടെ പറഞ്ഞത്.

എന്നാൽ, താൻ സേഫ് ആണെന്നും പക്ഷേ ചുറ്റും നടക്കുന്ന കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ പേടിയാവുന്നുണ്ടെന്നും എലിസബത്ത് പറഞ്ഞിരുന്നു. ഞാൻ സേഫ് ആണെന്നൊക്കെ പറഞ്ഞ് സാധാരണ പോലെ വീഡിയോ ചെയ്യണമെന്ന് വിചാരിക്കാറുണ്ട്. പക്ഷേ ഇപ്പോൾ അതിന് പറ്റുന്നില്ല. കുറേ കാര്യങ്ങളും ചതികളും പിന്നിൽ നടക്കുന്നുണ്ട്. അതൊന്നും എനിക്ക് പറയാൻ പറ്റില്ല. ശരിക്കും എന്താണ് ചെയ്യേണ്ടതെന്നും അറിയില്ല. എനിക്ക് വേണ്ടി ആത്മാർഥമായി ചിലരെഴുതുന്ന കമന്റുകൾ ഇപ്പോഴും കാണാറുണ്ട്. അതിന് ഒത്തിരി നന്ദിയുണ്ട്. പിന്നെ പല ആളുകളും അന്ന് ഇതിനെ പറ്റി പറഞ്ഞിട്ട് പിന്നെ മറന്നു. എല്ലാവരും അങ്ങനെയാണ്. ഏതെങ്കിലും ഒരാളുടെ ജീവിതത്തിലൊരു പ്രശ്‌നം ഉണ്ടായി. അതിനെ കുറിച്ച് കുറേ സംസാരിച്ച ശേഷം വേറെ പല കാര്യങ്ങളും വന്നതോടെ ഇത് മറക്കും.

എന്നെ ബാധിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. കുറേ പ്രശ്‌നങ്ങളുണ്ട്. വീണ്ടും വീണ്ടും പുതിയ ചില കാര്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് പേടിയാവുകയാണ്. എന്താ ചെയ്യേണ്ടതെന്ന് അറിയില്ല. എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. ഇനിയെന്താ ഉണ്ടാവകുയെന്നും അറിയില്ല. നമ്മൾ ചോദ്യങ്ങൾ ചോദ്യക്കുമ്പോൾ ഉത്തരം മുട്ടിയാൽ വായടപ്പിക്കുന്ന പരിപാടിയാണ്. എന്നിട്ടും ചോദിച്ചാൽ നമ്മളെ ഉണ്ടാവില്ലെന്ന രീതിയിലാണ് പല സംഭവങ്ങളും.

കുറേ കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ വീഡിയോ ഇട്ട് പറയണമെന്ന് തോന്നി. ഞാൻ ഇത്രയും കാലം വിചാരിച്ചതിനെക്കാളും കൂടുതൽ കണക്ഷൻസും ഇടപെടലുകളും വരുന്നുണ്ട്. ചെറിയ കാര്യമായി എനിക്ക് തോന്നുന്നില്ല. എല്ലാവരും അറിഞ്ഞ് നടക്കുന്ന സംഭവങ്ങളാണെന്ന് തോന്നുന്നു. അതോണ്ട് പ്രധാനമായിട്ടും എന്റെ വായ പൊത്തുകയാണ് ലക്ഷ്യം. ഇനി ആരെങ്കിലും വന്നാൽ അവരുടെ വായും പൊത്തും. ഇതുവരെ സേഫ് ആണ്. എനിക്കെന്താ ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്.

നിങ്ങളൊക്കെ എനിക്ക് പറഞ്ഞ് തന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും വെളിപ്പെടുത്താൻ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. കൂടുതൽ ഇതിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ പേടിക്കുന്ന കാര്യങ്ങളാണ് കാണുന്നതും കേൾക്കുന്നതും അറിയുന്നതും. അതിനൊന്നും തെളിവുകളില്ല. എനിക്ക് സംഭവിച്ചത് പറായം. ബാക്കിയുള്ളവർ അനുഭവിച്ചതൊന്നും പറയാൻ സാധിക്കില്ല. പക്ഷേ കുറച്ച് ദിവസങ്ങളായി അത്തരം കാര്യങ്ങളാണ് കേട്ട് കൊണ്ടിരിക്കുന്നത്. ഈ വീഡിയോ ചെയ്തതിന് ശേഷമുണ്ടാവുന്ന പ്രത്യാഘാതം എന്താണെന്ന് ഒന്നും അറിയില്ല.

ഈ കാര്യങ്ങളൊന്നും ആരും മറക്കരുത്. ഞാൻ ഫൈറ്റ് ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ ഞാൻ ചെയ്തതിനെക്കാളും കൂടുതൽ ചെയ്യാൻ സാധിക്കുമോ എന്നറിയില്ല. ഇത് മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ അല്ല. എന്തൊക്കെ പറയാൻ പറ്റും, പറ്റില്ല എന്നൊന്നും അറിയില്ല. ഒരു ഭയത്തിൽ ചെയ്യുന്ന വീഡിയോ ആണെന്ന് പറയാം. കുറേ വിഷയങ്ങൾ നടക്കുന്നുണ്ട്. നിയന്ത്രണം ഉള്ളത് കൊണ്ട് ഒന്നും പറയാനും സാധിക്കുന്നില്ല. എല്ല്ാം ഒരു പുതപ്പിന്റെ മറവിൽ പറയുന്നതിൽ എനിക്കും വിഷമമുണ്ട്. ഇത്രയും കാലം ഞാൻ പറഞ്ഞതൊക്കെ കേട്ടതിന് നന്ദിയുണ്ട്. ഞാനിപ്പോൾ സേഫ് ആണെന്നുമാണ് എലിസബത്ത് പറഞ്ഞിരുന്നത്.

2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താൻ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്.

പിന്നാലെ എലിസബത്തിനൊപ്പമുള്ള വിവാഹറിസപ്ഷനും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരും യൂട്യൂബ് ചാനലുകളുമൊക്കെ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരസ്യമായി എലിസബത്തിന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുകയും കാർ സമ്മാനമായി കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാലിപ്പോൾ എലിസബത്ത് തന്റെ ഭാര്യയല്ലെന്നാണ് ബാല ആരോപിക്കുന്നത്.

ആരോപണങ്ങൾ തെറ്റാണെന്നും തന്റെ സമാധാന ജീവിതം തകർക്കാനാണ് ശ്രമമെന്നും ബാല വാദിച്ചു. താൻ റേപ്പ് ചെയ്യുമെന്ന് പോലും പറഞ്ഞു. അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെംഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോയെന്നും ബാല ചോദിച്ചു. വളരെ മോശം ആരോപണമാണ് എലിസബത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞ് കോകില സോഷ്യൽ മീഡിയയിൽ പലരും അധിക്ഷേപിക്കുന്നെന്നും പറഞ്ഞു.

ബാലയ്ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും 2008-2009 കാലയളവിൽ നടന്റെ ജീവിതത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും ഇരുവരും വിവാഹം ചെയ്തിരുന്നുവെന്നുമാണ് എലിസബത്ത് പറയുന്നത്. വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങൾ ബാലയുടെ ജീവിതത്തിലുണ്ടെന്നും വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പലരും പുറത്തേക്ക് വരുന്നില്ലെന്നും എലിസബത്ത് പറയുന്നു. 2008-2009 കാലയളവിൽ ഇയാളുടെ ജീവിതത്തിൽ ഒരാളുണ്ടായിരുന്നു. ആ ആളുമായി ഇപ്പോഴും കോൺടാക്ടുണ്ട്. യുഎസ്എ പ്രോഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്ത് ഇയാൾ വെച്ചിരുന്നത്. അതുകൊണ്ട് തന്നെ എന്റെ മുമ്പിൽ വെച്ച് കോളുകൾ എടുക്കുമായിരുന്നില്ല.

പിന്നീട് ഒരു ദിവസം കള്ള് കുടിച്ച് ബോധമില്ലാതെയായ സമയത്താണ് ഇങ്ങനൊരാളായിരുന്നുവെന്ന് പറഞ്ഞത്. അപ്പോഴും ഇവർ കല്യാണം കഴിച്ചിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇഷ്ടത്തിലായിരുന്നു പക്ഷെ വേറൊരു കാശുള്ള യുഎസ്എക്കാരൻ വന്നപ്പോൾ ചതിച്ചിട്ട് പോയി എന്നാണ് എന്നോട് പറഞ്ഞത്. പഠിപ്പില്ലെന്ന് പറഞ്ഞുവെന്ന് പറഞ്ഞും ഭയങ്കര കരച്ചിലായിരുന്നു അന്ന്. എനിക്കും അന്ന് വിഷമം തോന്നിയിരുന്നു. ആ പെണ്ണിനെ കുറിച്ചും പല കുറ്റങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്.

ഞാൻ അവിടെ നിന്ന് വരും വരെ ഇടയ്ക്ക് ആ പെണ്ണിന്റെ കോൾ കാണാമായിരുന്നു. അതുകൊണ്ട് തന്നെ അവർ എപ്പോഴെങ്കിലും പ്രതികരിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇതിനിടയിൽ‌ വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങളുണ്ട്. വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പുറത്തേക്ക് വരുന്നില്ലെന്ന് മാത്രം. എല്ലാവരും പേടിച്ച് മിണ്ടാതിരിക്കും. ഞാനും മിണ്ടാതെയിരിക്കുകയായിരുന്നു. ഞാനല്ല ആരെയും ഉപദ്രവിക്കാൻ തുടങ്ങിയത്. നീതി കിട്ടിയാലും കിട്ടിയില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ പ്രതീക്ഷിക്കുന്നില്ലെന്നും എലിസബത്തും വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top