Social Media
എനിക്ക് കാണാന്‍ ഭയങ്കര ആഗ്രഹം ഉള്ള മനുഷ്യനാണ്, നേരിട്ട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം, സിനിമയില്‍ കാണുന്നതുപോലെ തന്നെയാണ് നേരിട്ട് കാണാന്‍; എലിസബത്ത് ഉദയന്‍
എനിക്ക് കാണാന്‍ ഭയങ്കര ആഗ്രഹം ഉള്ള മനുഷ്യനാണ്, നേരിട്ട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം, സിനിമയില്‍ കാണുന്നതുപോലെ തന്നെയാണ് നേരിട്ട് കാണാന്‍; എലിസബത്ത് ഉദയന്‍
ബാലയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയന്‍. ബാലയോടുള്ള അതേ സ്‌നേഹം എലിസബത്തിനോടും മലയാളികള്‍ക്കുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷത്തോളമായി. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തിയശേഷം ഏറെനാള്‍ ഒറ്റയ്ക്കുള്ള ജീവതമായിരുന്നു ബാലയുടേത്.
പിന്നീട് എലിസബത്തുമായി പ്രണയത്തിലായശേഷമാണ് പുതിയൊരു ജീവിതവും കുടുംബവുമൊക്കെ ബാല ആഗ്രഹിച്ച് തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് എലിസബത്ത്. തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം എലിസബത്ത് പങ്കുവെച്ച് എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെയാണ് കൂടുതല്‍ വിശേഷങ്ങളും പങ്കുവെയ്ക്കുന്നത്. നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് എലിസബത്ത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് സന്തോഷം പങ്കുവച്ചത്. ഗുരുവായൂരില്‍ പോയപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന സുരേഷ് ഗോപിയെ എലിസബത്ത് കണ്ടത്. സുരേഷ് ഗോപിയെ നേരിട്ട് കാണണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. സിനിമയില്‍ കാണുന്നതുപോലെയുണ്ടെന്നാണ് എലിസബത്ത് പറയുന്നത്.
‘ഇന്ന് ഗുരുവായൂര്‍ പോയിരുന്നു. ഒരു ആവശ്യത്തിന് പോയതാണ്. അപ്പോള്‍ ഒരു സ്‌പെഷല്‍ ആളിനെ കണ്ടു. സുരേഷ് ഗോപി ചേട്ടനെ ആണ് ഞാന്‍ കണ്ടത്. അദ്ദേഹം ഇലക്ഷന്‍ പ്രചാരണത്തിന് വേണ്ടി പോകുമ്പോള്‍ റോഡില്‍ വച്ചാണ് കണ്ടത്. എനിക്ക് കാണാന്‍ ഭയങ്കര ആഗ്രഹം ഉള്ള മനുഷ്യനാണ്. നേരിട്ട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം. സിനിമയില്‍ കാണുന്നതുപോലെ തന്നെയാണ് നേരിട്ട് കാണാന്‍. കമ്മിഷണര്‍ സിനിമയിലെ ബിജിഎമ്മും ചേര്‍ത്ത് വിഡിയോ കാണുമ്പൊള്‍ കാണാന്‍ നല്ല രസമുണ്ട്.’ എന്നും വിഡിയോയില്‍ എലിസബത്ത് പറഞ്ഞു.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പൊന്ന് എലിസബത്തേ ചെന്ന് വീണത് നല്ല കുഴിയിലാണല്ലോ, അപ്പോള്‍ താന്‍ ബിജെപി ആയിരുന്നല്ലേ, ഇത്തവണത്തെ വോട്ട് സുരേഷ് ഏട്ടന് തന്നെയാണല്ലേ… എന്നിങ്ങനെ പോകുന്നു കമന്റുകള്‍. എന്നാല്‍ എലിസബത്ത് ഒന്നിനോടും പ്രതികരിച്ചിട്ടില്ല.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു ബാലയുടെയും എലിസബത്തിന്റെയും. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനായപ്പോഴും പിന്നീട് ജീവിതത്തിലേക്ക് തിരികെ വരാനുമെല്ലാം ബാലയ്ക്ക് തുണയായി ഉണ്ടായിരുന്നത് എലിസബത്തായിരുന്നു. എന്നാല്‍ എലിസബത്ത് ഉദയന്‍ കുറച്ചുനാളുകളായി ബലായ്‌ക്കൊപ്പമില്ല. ഇരുവരും ഇപ്പോള്‍ ഒരുമിച്ചല്ല താമസം.
അടുത്ത കാലത്തായി ബാലയില്‍ നിന്നും എലിസബത്ത് അകലം പാലിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. മാത്രമല്ല കേരളത്തിന് പുറത്തേക്ക് ജോലിക്കായി പോവുകയും ചെയ്തിരുന്നു. പുതിയ സ്ഥലത്ത് ജോലിക്ക് പ്രവേശിച്ച വിവരമെല്ലാം തന്റെ സോഷ്യല്‍മീഡിയ പേജ് വഴിയും യുട്യൂബ് ചാനല്‍ വഴിയും എലിസബത്ത് ആരാധകരെ അറിയിച്ചിരുന്നു.
ജോലിയില്‍ പ്രവേശിച്ച ശേഷം ഒരുതവണ അവധിക്കായി എലിസബത്ത് നാട്ടില്‍ വന്നിരുന്നു. അപ്പോഴും ബാലയെ കാണാന്‍ എലിസബത്ത് പോയിരുന്നില്ല. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താരപത്‌നിയുടെ അവധി ആഘോഷം. അതോടെ സ്ഥിരം പ്രേക്ഷകര്‍ ബാല കാണാന്‍ പോകാത്തതിന്റെ കാരണവും എലിസബത്തിനോട് തിരക്കിയിരുന്നു. പക്ഷെ താരപത്‌നി ഒന്നിനും മറുപടി നല്‍കിയില്ല.
അടുത്തിടെയായി ഹൃദയസ്പര്‍ശിയായ ചില വരികള്‍ അടങ്ങിയ വരികള്‍ എലിസബത്ത് പങ്കുവെക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ എലിസബത്തുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയൊന്നും ബാല നല്‍കിയില്ല. ‘എലിസബത്ത് തങ്കമാണ്. ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല.’
‘ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം. സ്‌നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്ന് നടക്കും പിടിക്കാന്‍ പറ്റില്ല. ഞാന്‍ മരിച്ചാല്‍പോലും അവളെക്കുറിച്ച് കുറ്റം പറയാന്‍ കഴിയില്ല. കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ നിന്നു. പ്രേക്ഷകര്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. എലിസബത്തിന് നല്ലത് മാത്രമേ വരൂ’, എന്നാണ് ബാല പറഞ്ഞത്.
