Social Media
കാശ് കൊടുക്കാത്ത പ്രശ്നമൊന്നും റിലീസ് വരെ ആരോടും മിണ്ടിയിട്ടില്ല, പെട്ടെന്നൊരു ദിവസം മീഡിയക്കാരെ വിളിച്ച് കാശ് തന്നില്ല എന്ന് പറഞ്ഞു; നടൻ പണം നൽകിയ ശേഷം തന്നെ തെറ്റിദ്ധരിപ്പിച്ച് പണം നൽകിയില്ലെന്ന് വീഡിയോയയിൽ പറയിപ്പിച്ചുവെന്നും എലിസബത്ത്
കാശ് കൊടുക്കാത്ത പ്രശ്നമൊന്നും റിലീസ് വരെ ആരോടും മിണ്ടിയിട്ടില്ല, പെട്ടെന്നൊരു ദിവസം മീഡിയക്കാരെ വിളിച്ച് കാശ് തന്നില്ല എന്ന് പറഞ്ഞു; നടൻ പണം നൽകിയ ശേഷം തന്നെ തെറ്റിദ്ധരിപ്പിച്ച് പണം നൽകിയില്ലെന്ന് വീഡിയോയയിൽ പറയിപ്പിച്ചുവെന്നും എലിസബത്ത്
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ. എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല. ഇപ്പോൾ അടുത്തിടെയായി ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് എലിസബത്ത് രംഗത്തെത്തിയിരുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ അടുത്ത സുഹൃത്തുക്കളായിരുന്നു ബാലയും ഉണ്ണി മുകുന്ദനും. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ ബാലയെ ഉണ്ണി അഭിനയിപ്പിച്ചിരുന്നു. കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായാണ് ബാല എത്തിയിരുന്നതും. എന്നാൽ ഇതേ സിനിമ കാരണം തന്നെ ഇരുവരുടെയും സൗഹൃദത്തിലും വിള്ളൽ വീണു. സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം. ഇത് വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. വലിയ വിവാദങ്ങളാണ് ഈ പ്രശ്നം സൃഷ്ടിച്ചത്. പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദങ്ങൾ കത്തിപടർന്നപ്പോൾ അന്ന് ബാലയുടെ ഭാര്യയായിരുന്ന എലിസബത്തും ഉണ്ണിയ്ക്കും ചിത്രത്തിന്റെ ടീമിനുമെതിരെ രംഗത്ത് എത്തിയിരുന്നു.
ഡബ്ബിങ് കാണാനെത്തിയ എലിസബത്തിന്റെ മാതാപിതാക്കളെ ഉണ്ണിയുടെ ടീം ഇറക്കിവിട്ടുവെന്നും ബാല ആരോപിച്ചിരുന്നു. ശേഷം എല്ലാത്തിനും തെളിവുകൾ നിരത്തി ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനവും നടത്തിയിരുന്നു. എന്നാൽ ബാല കരൾ രോഗം മൂർച്ഛിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയിൽ കിടന്നപ്പോൾ ആദ്യം ഓടി എത്തിയവരിൽ ഉണ്ണിയും ഉണ്ടായിരുന്നു. ഇപ്പോൾ പ്രശ്നമൊന്നും ഇല്ലെന്നും ഉണ്ണിയുമായി പഴയ സൗഹൃദം ഇപ്പോഴുമുണ്ടെന്നും അടുത്തിടെ ബാലയും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് എലിസബത്ത്. എലിസബത്ത് തന്റെ യൂട്യൂബ് യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇതേ കുറിച്ച് വെളിപ്പെടുത്തിയത്.
ഉണ്ണി മുകുന്ദന്റെ പേരെടുത്ത് എലിസബത്ത് പറയുന്നില്ല. എന്നിരുന്നാലും അത് ഉണ്ണി മുകുന്ദനാണെന്ന് ഏവർക്കും മനസിലാകും. ഒരു സിനിമാ നടൻ സാലറി കൊടുത്തില്ല എന്ന് പറഞ്ഞ് ന്യൂസും ചർച്ചയും ബഹളവുമുണ്ടായിരുന്നു. അതിൽ ക്ലാരിഫിക്കേഷൻ തരണമെന്നുണ്ട്. ആൾക്കാരുടെ പേര് പറയുന്നില്ല, ഏത് സിനിമയാണെന്നും പറയുന്നില്ല. കാരണം അവരത് കോംപ്രമെെസ് ആക്കിയോ എന്നെനിക്ക് അറിയില്ല. ഈ സിനിമയുടെ ഓഫർ വന്നപ്പോൾ പുള്ളിയ്ക്ക് ടെെഫോയ്ഡിന്റെ തുടക്കമായിരുന്നു. ഒരു ദിവസത്തെ സാലറി ഒരു ലക്ഷമാണെന്ന് ബാല എന്നോട് പറഞ്ഞിരുന്നു. 30 ദിവസത്തെ ഷൂട്ടാണ് അന്ന് പറഞ്ഞിരുന്നത്.
ഷൂട്ടിംഗിനിടെ പുള്ളിയ്ക്ക് തീരെ വയ്യാതായി ആശുപത്രിയിലായിരുന്നു. ഹോം നഴ്സിനെ പോലെയാണ് എന്നെ കൊണ്ട് പോയതെന്ന് ഇപ്പോൾ മനസിലാക്കുന്നു. സ്നേഹം കൊണ്ടാണെന്ന് അന്ന് ഞാൻ കരുതി. ഷൂട്ടിംഗിന്റെ അവസാനം സെലിബ്രേഷൻ സമയമായപ്പോൾ എന്നോട് എന്റെ വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു. സാലറിയുടെ കാര്യം സംസാരിച്ചിരുന്നു, പുള്ളി ഇത്തിരി ടെെറ്റിലാണ്, പ്രതിഫലം ഷൂട്ടിംഗ് കഴിഞ്ഞ് തരാമെന്നാണ് പറഞ്ഞതെന്ന് എന്നോട് പിന്നെ വന്ന് പറഞ്ഞത്. ഞങ്ങൾ താമസിക്കാൻ സ്യൂട്ട് റൂം, നല്ല ഭക്ഷണം തുടങ്ങിയവയെല്ലാം പ്രൊഡക്ഷൻ ഞങ്ങൾക്ക് അറേഞ്ച് ചെയ്തിരുന്നു. ഞാനിത്ര വലിയ നടനല്ലേ, അതൊക്കെ അറേഞ്ച് ചെയ്യേണ്ടി വരും, ഇതിലൊന്നും കോംപ്രമൈസില്ല എന്നാണ് തന്നോട് ബാല പറഞ്ഞതെന്നും എലിസബത്ത് പറഞ്ഞു.
ഡബ്ബിംഗിന് പോകുമ്പോഴേയ്ക്കും എനിക്ക് വയ്യാതെയായി. പുള്ളി വയ്യാതെയാണ് പോയത്. ഫുൾ ടെെമും കള്ള് കുടിച്ചും ബാഗിൽ കുപ്പിയുമായൊക്കെയാണ് ഈ പരിപാടിയ്ക്ക് പോകുന്നത്. എനിക്ക് ന്യൂമോണിയ വന്നു. ഡബ്ബിംഗ് കഴിഞ്ഞ് ആറ് മാസം അവിടെ ഞാനുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് വീണ്ടും ഞങ്ങൾ കോൺടാക്ട് തുടങ്ങി. തിരിച്ച് പോയ സമയത്ത് സിനിമയുടെ റിലീസാണ്. അന്ന് ഈ നടനോട് പുള്ളി നല്ല രീതിയിലാണ് സംസാരിക്കുന്നത്. കാശ് കൊടുക്കാത്ത പ്രശ്നമൊന്നും റിലീസ് വരെ ആരോടും മിണ്ടിയിട്ടില്ല. പെട്ടെന്നൊരു ദിവസം മീഡിയക്കാരെ വിളിച്ച് കാശ് തന്നില്ല എന്ന് പറഞ്ഞു. അതിന് മുമ്പ് ഒരിക്കൽ കാശ് ചോദിച്ച് വിളിച്ചപ്പോൾ ഞാനവിടെയുണ്ട്. ഇങ്ങേര് കാശ് കിട്ടിയില്ലെന്ന് പറഞ്ഞ് കരച്ചിലായിരുന്നു. എന്നെക്കൊണ്ടും സംസാരിപ്പിച്ചു.
ശരിയാക്കാം സിസ്റ്റർ, പുള്ളിയ്ക്ക് ഫോൺ കൊടുക്കെന്ന് നടൻ പറഞ്ഞു. പിന്നെ അവർ സംസാരിച്ചു. അത് കഴിഞ്ഞാണ് മീഡിയക്ക് മുന്നിൽ ബാല ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എലിസബത്ത് വ്യക്തമാക്കി. നടൻ പണം നൽകിയ ശേഷം തന്നെ തെറ്റിദ്ധരിപ്പിച്ച് പണം നൽകിയില്ലെന്ന് വീഡിയോയയിൽ പറയിപ്പിച്ചെന്നും എലിസബത്ത് വെളിപ്പെടുത്തുന്നുണ്ട്. സിനിമയുടെ ലെെൻ പ്രൊഡ്യൂസറെ ഗുണ്ടകളെ വിട്ട് മർദ്ദിച്ചാണ് ഒടുവിൽ പണം വാങ്ങിയതെന്നാണ് തനിക്കറിയാൻ കഴിഞ്ഞതെന്നും എലിസബത്ത് പറയുന്നു. 2022 ലാണ് പ്രശ്നങ്ങൾക്ക് കാരണമായി ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രം റിലീസ് ചെയ്യുന്നത്.
പിന്നാലെ എലിസബത്തിനെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ബാലയ്ക്കൊപ്പം കൂടി എലിസബത്തിനെയും എല്ലാവരും തെറ്റിദ്ധരിച്ചുവെന്നും എന്നാൽ ഇപ്പോൾ പഴയ കാര്യങ്ങളൊന്നും മനസിൽ വെയ്ക്കാതെ നല്ലതിനെ നല്ലത് എന്ന് തന്നെ പറഞ്ഞല്ലോ എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം, ഇപ്പോൾ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്.
വിവാഹ ശേഷം താൻ പീഡിപ്പിക്കപ്പെട്ടെന്നും മാനസികമായും ശാരീരികമായും വലിയ ഉപദ്രവങ്ങൾ ബാലയിൽ നിന്ന് തുടരെത്തുടരെ ഉണ്ടായെന്നും എലിസബത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം തരാതെ മുറിയിൽ പൂട്ടിയിട്ടു, കരൾ രോഗം മറച്ച് വെച്ച് വിവാഹം ചെയ്തു, വിവാഹ ശേഷവും പല സ്ത്രീകളുമായി ബന്ധം വെച്ചു എന്നിങ്ങനെ എലിബസത്തിന്റെ ആരോപണങ്ങൾ നീളുന്നു. എന്ത് സംഭവിച്ചാലും ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നുമാണ് എലിസബത്ത് പറയുന്നത്. നിയമപരമായ സഹായം ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകും. പേടി കൊണ്ടാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. എന്നാൽ ഇനിയും ഭയന്നിരിക്കാൻ തനിക്ക് സാധിക്കില്ലെന്നും തുറന്ന് പറച്ചിൽ തുടരുമെന്നും എലിസബത്ത് പറയുന്നു.
ഞാൻ ഇടുന്ന വീഡിയോകൾ അധികാരത്തിൽ ഇരിക്കുന്നവരും കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ബാല ഇതെല്ലാം പ്രതികാരമായി മനസിൽ സൂക്ഷിച്ച് ഭാവിയിൽ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ആരെങ്കിലും നമ്മളോട് അന്യായം കാണിച്ചാൽ നീതി കിട്ടുമെന്നാണ് ഞാൻ കരുതിയിരുന്നത്.
ഇപ്പോൾ എനിക്ക് പേടിയാണ്. ഇതിന് പിന്നാലെ പോകാനും പേടിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഭയമുണ്ട്. കുറച്ച് കഴിഞ്ഞാൽ ആളുകൾ ഇതെല്ലാം മറക്കും. പുള്ളി ഇതൊരു റിവഞ്ചായി മനസിൽ സൂക്ഷിക്കും. പിന്നീട് പകരം വീട്ടും. പ്രൊട്ടക്ട് ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്പുറത്ത് പോയി ഒറ്റികൊടുക്കുന്ന സ്വഭാവമുണ്ട്. രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരവുമുണ്ട്. പക്ഷെ ആ രണ്ടുപേരുമായി ഇയാൾക്ക് നല്ല കണക്ഷനായിരിക്കും. ഞാനായിട്ട് അല്ല ഇതൊന്നും തുടങ്ങി വെച്ചത്. വഴിയേ പോകുന്ന എന്നെ ഇതിലേക്ക് പിടിച്ച് കയറ്റിയതാണ്. കുറച്ച് കഴിയുമ്പോൾ ഇതെല്ലാം ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് അറിയാം. കാരണം മുമ്പ് പലരോടും ഇയാൾ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുള്ളതാണെന്നും എലിസബത്ത് പറഞ്ഞു.
പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകൾ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം തോക്കിന്റെ വിഷയത്തിൽ അന്വേഷിക്കാൻ പോലീസുകാർ വീട്ടിൽ വന്നപ്പോൾ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാൾ. ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വെച്ചത്. ഈ പ്രശ്നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങൾ സെപ്പറേറ്റ് ആയത്. ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ് എന്നും എലിസബത്ത് പറഞ്ഞു.
മാനനഷ്ടക്കേസ് വന്നാൽ ജയിലിൽ പോയി കിടക്കുന്നതിന് എനിക്ക് പ്രശ്നമില്ല, നാണക്കേടുമില്ല, കാരണം അതിലും നന്നായി നാണംകെടുകയും പീഡിപ്പിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. സാധാരണ ഭീഷണിക്കമന്റുകൾ വരുമ്പോൾ ഞാൻ ഡിലീറ്റ് ചെയ്യാറുണ്ട്. ഇത്തവണ കസ്തൂരിയെ വെച്ചാണ് എനിക്കെതിരെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയത്. ഈ പാറ്റേണൊക്കെ ഞാൻ കണ്ടതാണ്. പലർക്കെതിരേയും മുൻപ് ഇത് പ്രയോഗിച്ചിട്ടുണ്ട്. ആളുടെ എക്സ് വിവാഹം കഴിച്ചപ്പോൾ അന്ന് രാത്രി മൊത്തം ഉറങ്ങിയില്ല. എന്നേയും ഉറക്കിയില്ല. അവസാനം അതിനെ കുറിച്ച് ചെയ്ത വീഡിയോയിലും എന്നെ പിടിച്ചിരുത്തി. ഇരുന്നില്ലെങ്കിൽ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടേനെ. ആദ്യ ഭാര്യ ചതിച്ചിട്ടും കൂടെ നിൽക്കാത്തവളെ വേണ്ട, എനിക്ക് മറ്റ് 100 പെണ്ണുങ്ങൾ ഉണ്ടെന്ന് പറഞ്ഞേനെ.
ആളുമായി ഞാനാണ് ഇഷ്ടത്തിലായി. വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. അവർ ഈ ബന്ധത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു. അവരുടെ പ്രായത്തിനെക്കാൾ വലിയ ക്ഷീണം നേരിട്ടു. കുറെ ഞാൻ സഹിച്ചു, മിണ്ടാതെ ഇരുന്നു. എന്തെങ്കിലും കാണിച്ച് പോയിക്കോട്ടെ വിചാരിച്ചു. എന്നാൽ എനിക്കെതിരെ തുടർന്നും ആരോപണങ്ങൾ ഉയർന്ന സാചര്യത്തിലാണ് ഇപ്പോൾ പ്രതികരിക്കുന്നത്. ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചിലർക്കൊക്കെ മനസിലാകുമെന്നും എലിസബത്ത് പറഞ്ഞിരുന്നു.
