Malayalam
2008-2009 കാലയളവിൽ നടന്റെ ജീവിതത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നു, ഇരുവരും വിവാഹിതരായിരുന്നുവെന്ന് അറിയില്ലായിരുന്നു; വെളിപ്പെടുത്തലുമായി എലിസബത്ത്
2008-2009 കാലയളവിൽ നടന്റെ ജീവിതത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നു, ഇരുവരും വിവാഹിതരായിരുന്നുവെന്ന് അറിയില്ലായിരുന്നു; വെളിപ്പെടുത്തലുമായി എലിസബത്ത്
കഴിഞ്‍ കുറച്ച് ദിവസങ്ങളായി കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്. ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു.
‘ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകൾക്കെല്ലാം വട്ടാണെന്ന് അയാൾ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടുവെന്നും എലിസബത്ത് പറഞ്ഞിരുന്നു. ഇപ്പോഴിതാ ബാലയ്ക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്.
ബാലയ്ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും 2008-2009 കാലയളവിൽ നടന്റെ ജീവിതത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും ഇരുവരും വിവാഹം ചെയ്തിരുന്നുവെന്നുമാണ് എലിസബത്ത് പറയുന്നത്. വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങൾ ബാലയുടെ ജീവിതത്തിലുണ്ടെന്നും വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പലരും പുറത്തേക്ക് വരുന്നില്ലെന്നും എലിസബത്ത് പറയുന്നു. 2008-2009 കാലയളവിൽ ഇയാളുടെ ജീവിതത്തിൽ ഒരാളുണ്ടായിരുന്നു. ആ ആളുമായി ഇപ്പോഴും കോൺടാക്ടുണ്ട്. യുഎസ്എ പ്രോഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്ത് ഇയാൾ വെച്ചിരുന്നത്. അതുകൊണ്ട് തന്നെ എന്റെ മുമ്പിൽ വെച്ച് കോളുകൾ എടുക്കുമായിരുന്നില്ല.
പിന്നീട് ഒരു ദിവസം കള്ള് കുടിച്ച് ബോധമില്ലാതെയായ സമയത്താണ് ഇങ്ങനൊരാളായിരുന്നുവെന്ന് പറഞ്ഞത്. അപ്പോഴും ഇവർ കല്യാണം കഴിച്ചിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇഷ്ടത്തിലായിരുന്നു പക്ഷെ വേറൊരു കാശുള്ള യുഎസ്എക്കാരൻ വന്നപ്പോൾ ചതിച്ചിട്ട് പോയി എന്നാണ് എന്നോട് പറഞ്ഞത്. പഠിപ്പില്ലെന്ന് പറഞ്ഞുവെന്ന് പറഞ്ഞും ഭയങ്കര കരച്ചിലായിരുന്നു അന്ന്. എനിക്കും അന്ന് വിഷമം തോന്നിയിരുന്നു. ആ പെണ്ണിനെ കുറിച്ചും പല കുറ്റങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ അവിടെ നിന്ന് വരും വരെ ഇടയ്ക്ക് ആ പെണ്ണിന്റെ കോൾ കാണാമായിരുന്നു. അതുകൊണ്ട് തന്നെ അവർ എപ്പോഴെങ്കിലും പ്രതികരിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇതിനിടയിൽ വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങളുണ്ട്. വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പുറത്തേക്ക് വരുന്നില്ലെന്ന് മാത്രം.
എല്ലാവരും പേടിച്ച് മിണ്ടാതിരിക്കും. ഞാനും മിണ്ടാതെയിരിക്കുകയായിരുന്നു. ഞാനല്ല ആരെയും ഉപദ്രവിക്കാൻ തുടങ്ങിയത്. നീതി കിട്ടിയാലും കിട്ടിയില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്റെ കുടുംബം അത്ര റിച്ചൊന്നുമല്ല. എല്ലാവരും പഠിച്ചിട്ടുണ്ട് അത്രമാത്രം. ഞാൻ ഇടുന്ന വീഡിയോകൾ അധികാരത്തിൽ ഇരിക്കുന്നവരും കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ബാല ഇതെല്ലാം പ്രതികാരമായി മനസിൽ സൂക്ഷിച്ച് ഭാവിയിൽ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ആരെങ്കിലും നമ്മളോട് അന്യായം കാണിച്ചാൽ നീതി കിട്ടുമെന്നാണ് ഞാൻ കരുതിയിരുന്നത്.
ഇപ്പോൾ എനിക്ക് പേടിയാണ്. ഇതിന് പിന്നാലെ പോകാനും പേടിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഭയമുണ്ട്. കുറച്ച് കഴിഞ്ഞാൽ ആളുകൾ ഇതെല്ലാം മറക്കും. പുള്ളി ഇതൊരു റിവഞ്ചായി മനസിൽ സൂക്ഷിക്കും. പിന്നീട് പകരം വീട്ടും. പ്രൊട്ടക്ട് ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്പുറത്ത് പോയി ഒറ്റികൊടുക്കുന്ന സ്വഭാവമുണ്ട്. രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരവുമുണ്ട്. പക്ഷെ ആ രണ്ടുപേരുമായി ഇയാൾക്ക് നല്ല കണക്ഷനായിരിക്കും. ഞാനായിട്ട് അല്ല ഇതൊന്നും തുടങ്ങി വെച്ചത്. വഴിയേ പോകുന്ന എന്നെ ഇതിലേക്ക് പിടിച്ച് കയറ്റിയതാണ്. കുറച്ച് കഴിയുമ്പോൾ ഇതെല്ലാം ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് അറിയാം. കാരണം മുമ്പ് പലരോടും ഇയാൾ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുള്ളതാണെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.
പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിയരിക്കുന്നത്. ചന്ദനയുടെ കാര്യമാണോ എലിസബത്ത് ഉദ്ദേശിച്ചത്, അപ്പോൾ ശരിക്കും ബാല അഞ്ച് വിവാഹം കഴിച്ചോ, എന്തൊക്കെയാണ് പുറത്ത് വരുന്നത്, വിശ്വസിക്കാൻ പറ്റുന്നില്ല. അയാൾക്കൊപ്പം ജീവിച്ച സ്ത്രീ ആയതിനാൽ എലിസബത്ത് പറയുന്നതിലും എന്തെങ്കിലും കാര്യം കാണും, എലിസബത്ത് സൂക്ഷിക്കണം ജീവന് തന്നെ ആപത്താണ്, ബാല എന്തും ചെയ്യും എന്നെല്ലാം പലരും കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇപ്പോഴെങ്കിലും ബാലയ്ക്കെതിരെ പ്രതികരിക്കാൻ എലിസബത്ത് തയ്യാറായതിനെ അഭിനന്ദിച്ച് കൊണ്ടും മന്റുകളും ഉണ്ട്. ‘എത്രത്തോളം എഫേർട്ട് എടുത്തിട്ടാണ് ഇങ്ങനെ തുറന്നു പറയാനുള്ള കരുത്ത് താങ്കൾ ആർജ്ജിച്ചതെന്ന് എനിക്ക് ഊഹിക്കാൻ പോലുമാവുന്നില്ല. താങ്കൾ അനുഭവിച്ച ട്രോമ ആലോചിക്കുമ്പോൾ തന്നെ പേടിയാവുന്നു. ഇത്രയും കയ്പേറിയ അനുഭവങ്ങളിൽ നിന്നും തളർന്നിട്ടും തകർന്നിട്ടും തോറ്റു കൊടുക്കാതെ, തനിക്കു സംഭവിച്ചതെന്താണെന്ന് ലോകത്തോട് വിളിച്ചു പറയാൻ താങ്കൾ കാണിക്കുന്ന ധൈര്യത്തിന് സല്യൂട്ട്! തീർച്ചയായും കേസ് കൊടുക്കണം. അയാൾ കർമഫലം അനുഭവിക്കുന്നത് നമ്മളെല്ലാവരും കാണും. തീർച്ച’, ഒരാൾ കമന്റിൽ പറഞ്ഞു.
‘ഇവിടെ വന്ന് കേസ് കൊടുക്കാൻ പറയുന്നവരോട് ആണ് കേസ് കൊടുത്തിട്ട് നീതി കിട്ടിയ എത്ര പേരാണ് ഈ നാട്ടിലുള്ളത്.? അയാളെ വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയാണ് എലിസബത്ത് എന്ന് ഈ ഒരു വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ കേസ് കൊടുത്തിട്ട് യാതൊരു കാര്യവുമില്ല എന്ന് അവർക്കുറപ്പുള്ളതുകൊണ്ടാണ് അവർ സോഷ്യൽ മീഡിയയിൽ വന്ന് സംസാരിക്കുന്നത് ഇന്ന് സോഷ്യൽ മീഡിയ ഇരുതല മൂർച്ചയുള്ള വാൾ ആണെന്നും അതിലൂടെ പ്രതികരിക്കുകയാണെങ്കിൽ കുറച്ചെങ്കിലും നീതി ലഭിക്കുമെന്നുമുള്ള അവരുടെ വിശ്വാസമാണ് ഇവിടെ സ്ക്രീൻഷോട്ടുകൾ ആയി പങ്കുവയ്ക്കുന്നത് തളർത്താതെ സപ്പോർട്ട് ചെയ്യുക ഒരു സ്ത്രീ അനുഭവിക്കാവുന്നതിന്റെ മാക്സിമം അനുഭവിച്ചു നിൽക്കുകയാണ് അവർ’, മറ്റൊരു കമന്റിൽ പറഞ്ഞു.
പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകൾ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം തോക്കിന്റെ വിഷയത്തിൽ അന്വേഷിക്കാൻ പോലീസുകാർ വീട്ടിൽ വന്നപ്പോൾ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാൾ. ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വെച്ചത്. ഈ പ്രശ്നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങൾ സെപ്പറേറ്റ് ആയത്. ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ് എന്നും എലിസബത്ത് പറഞ്ഞു.
മാനനഷ്ടക്കേസ് വന്നാൽ ജയിലിൽ പോയി കിടക്കുന്നതിന് എനിക്ക് പ്രശ്നമില്ല, നാണക്കേടുമില്ല, കാരണം അതിലും നന്നായി നാണംകെടുകയും പീഡിപ്പിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. സാധാരണ ഭീഷണിക്കമന്റുകൾ വരുമ്പോൾ ഞാൻ ഡിലീറ്റ് ചെയ്യാറുണ്ട്. ഇത്തവണ കസ്തൂരിയെ വെച്ചാണ് എനിക്കെതിരെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയത്. ഈ പാറ്റേണൊക്കെ ഞാൻ കണ്ടതാണ്. പലർക്കെതിരേയും മുൻപ് ഇത് പ്രയോഗിച്ചിട്ടുണ്ട്. ആളുടെ എക്സ് വിവാഹം കഴിച്ചപ്പോൾ അന്ന് രാത്രി മൊത്തം ഉറങ്ങിയില്ല. എന്നേയും ഉറക്കിയില്ല. അവസാനം അതിനെ കുറിച്ച് ചെയ്ത വീഡിയോയിലും എന്നെ പിടിച്ചിരുത്തി. ഇരുന്നില്ലെങ്കിൽ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടേനെ. ആദ്യ ഭാര്യ ചതിച്ചിട്ടും കൂടെ നിൽക്കാത്തവളെ വേണ്ട, എനിക്ക് മറ്റ് 100 പെണ്ണുങ്ങൾ ഉണ്ടെന്ന് പറഞ്ഞേനെ.
ആളുമായി ഞാനാണ് ഇഷ്ടത്തിലായി. വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. അവർ ഈ ബന്ധത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു. അവരുടെ പ്രായത്തിനെക്കാൾ വലിയ ക്ഷീണം നേരിട്ടു. കുറെ ഞാൻ സഹിച്ചു, മിണ്ടാതെ ഇരുന്നു. എന്തെങ്കിലും കാണിച്ച് പോയിക്കോട്ടെ വിചാരിച്ചു. എന്നാൽ എനിക്കെതിരെ തുടർന്നും ആരോപണങ്ങൾ ഉയർന്ന സാചര്യത്തിലാണ് ഇപ്പോൾ പ്രതികരിക്കുന്നത്. ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചിലർക്കൊക്കെ മനസിലാകും.
കരൾ കൊടുക്കാൻ ഇത്രയും പണം കൊടുത്ത് ഒരാളെ കൊണ്ടുവരേണ്ട കാര്യം എന്തായിരുന്നുവെന്ന് എനിക്ക് അറിയില്ല. കരൾ കൊടുക്കാൻ പലരും തയ്യാറായിരുന്നു. ഞാനും തയ്യാറായിരുന്നു. അതിന്റെ തെളിവുണ്ട്. എന്നാൽ എന്റെ കരൾ മാച്ചോയിരുന്നോയെന്ന് പരിശോധിച്ചില്ല. പ്രേമിക്കുന്ന സമയത്ത് എന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്ന് ചോദിച്ചിരുന്നു. എന്നെ പ്രേമിക്കുന്ന സമയത്ത് ആ വീട്ടിലൊരു പെണ്ണുണ്ടായിരുന്നു.എന്നോട് പറഞ്ഞത് വേലക്കാരിയായിരുന്നുവെന്നാണ്. ആ കുട്ടിയോടും ബ്ലഡ് ഗ്രൂപ്പ് ചോദിച്ചിരുന്നു. അവർ സെയിം ഗ്രൂപ്പാണെന്നാണ് പറഞ്ഞത്. ട്രാൻസ്പ്ലാന്റ് സമയത്ത് ഇവർ വന്ന് കരഞ്ഞിട്ട് പറഞ്ഞിരുന്നു ചേട്ടന്റെ ഇഷ്ടം കിട്ടാൻ വേണ്ടിയാണ് അല്ലാതെ എന്റെ രക്തഗ്രൂപ്പ് എ പോസിറ്റീവ് അല്ല, ഒ പോസിറ്റീവ് ആണെന്ന്.അവരുടെ പേര് വെളിപ്പെടുത്താൻ ഇപ്പോൾ ഞാൻ തയ്യാറല്ല.
കരൾ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച കഴിയും മുൻപ് തന്നെ വൈനൊക്കെ അയാൾ വീണ്ടും കഴിച്ച് തുടങ്ങി. അയാളുടെ വീട്ടുകാരോട് ഞാൻ ഇതൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഞാൻ മരുന്ന് മാറ്റി കൊടുത്ത് കൊല്ലാൻ നോക്കിയെന്നൊക്കെയാണ് പറഞ്ഞത്. ഡോണറിനേയും ഇയാളേയുമൊക്കെ പരിചരിക്കാനുള്ള പണിക്കാരിമാത്രമായിട്ടാണ് ഇയാളുടെ വീട്ടുകാർ എന്നെ കണ്ടത് എന്നാണ് ഞാൻ മനസിലാക്കിയത്. കാരണം ഇതൊക്കെ കഴിഞ്ഞിട്ട് അവരുടെ വീട്ടുകാർ പറഞ്ഞത് ഞാൻ പറഞ്ഞത് അവൻ കേൾക്കുന്നില്ല മോളേ, നീ പോയിക്കോ എന്നാണ്, അതുകഴിഞ്ഞ് അവർ എന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്നും എലിസബത്ത് പറഞ്ഞിരുന്നു.
