Malayalam Breaking News
വിജയ് ദേവരകോണ്ടയ്ക്ക് വേണ്ടി ഗാനമാലപിച്ച് ദുൽഖർ സൽമാനും രമ്യ നമ്പീശനും !
വിജയ് ദേവരകോണ്ടയ്ക്ക് വേണ്ടി ഗാനമാലപിച്ച് ദുൽഖർ സൽമാനും രമ്യ നമ്പീശനും !
By
തെന്നിന്ത്യയിൽ താരമാകുകയാണ് വിജയ് ദേവര്കൊണ്ട . അർജുൻ റെഡ്ഢിയുടെ ഗംഭീര ഹിറ്റ് ആണ് വിജയ്യെ താരമാക്കിയത്. ഡിയര്‍ കംമ്രേഡ് എന്ന സിനിമയാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. നാലു ഭാഷകളിലായി എത്തുന്ന ചിത്രം അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
അതേസമയം വിജയ് ദേവരകൊണ്ടയ്ക്ക് വേണ്ടി ദുല്‍ഖര്‍ സല്മാന് ഒരു ഗാനം ആലപിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡിയര്‍ കംമ്രേഡിന്റെ മലയാളം പതിപ്പിനു വേണ്ടിയാണ് ദുല്‍ഖര്‍ പാട്ട് പാടിയിരിക്കുന്നത്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം മഹാനടിയില്‍ ഇരുതാരങ്ങളും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദമാണ് തെലുങ്ക് താരത്തിന്റെ പുതിയ സിനിമയിലേക്ക് ദുല്‍ഖറിനെ എത്തിച്ചിരിക്കുന്നത്.
ദുല്‍ഖറിനൊപ്പം രമ്യാ നമ്ബീശനും മലയാളം പതിപ്പിനു വേണ്ടി ഒരു ഗാനം ആലപിച്ചതായി അറിയുന്നു. ജസ്റ്റിന് പ്രഭാകരനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഗീതാ ഗോവിന്ദത്തിനു ശേഷം രാഷ്മിക മന്ദാന ഇത്തവണയും വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തുന്നു. മലയാളി താരം ശ്രുതി രാമചന്ദ്രനും സിനിമയില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ജൂലായ് 26നാണ് ഡിയര്‍ കംമ്രേഡ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
dulquer salmaan and remya nambeesan croons a song for vijay devarakonda
