Connect with us

ഓ ബെെ ഓസിയിലെ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തി, 50000 രൂപ വരെ പറ്റിച്ചു; നിയമ നടപടിയ്ക്കൊരുങ്ങി ദിയ കൃഷ്ണ

Social Media

ഓ ബെെ ഓസിയിലെ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തി, 50000 രൂപ വരെ പറ്റിച്ചു; നിയമ നടപടിയ്ക്കൊരുങ്ങി ദിയ കൃഷ്ണ

ഓ ബെെ ഓസിയിലെ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തി, 50000 രൂപ വരെ പറ്റിച്ചു; നിയമ നടപടിയ്ക്കൊരുങ്ങി ദിയ കൃഷ്ണ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീ‍ഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി പങ്കുവെച്ചത്.

താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കി മാറ്റുകയാണ് ദിയ. അഞ്ചാം മാസത്തിലെയും ഏഴാം മാസത്തിലെയും ചടങ്ങുകളെല്ലാം തന്നെ വൈറലായിരുന്നു.

ഇപ്പോഴിതാ, തന്റെ സ്ഥാപനമായ ഓ ബെെ ഓസിയിലെ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചു രംഗത്ത് എത്തിയിരിക്കുക ആണ് ദിയ കൃഷ്ണ. പ്രീമിയം ഉപയോ​ക്താക്കളിൽ നിന്ന് 50000 രൂപ വരെ തട്ടിയെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ദിയ കൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്. ​

നിലവിൽ ഓൺലൈനായും ഷോറൂം വഴിയും സാധനങ്ങൾ വിൽക്കുന്നുണ്ട്. ബിസിനസ് സ്ഥാപനത്തിന്റെ യഥാർത്ഥ പേയ്മെന്റ് സ്കാനറിന് പകരം ജീവനക്കാർ സ്വന്തം നമ്പറുകളാണ് ഉപഭോക്താക്കൾക്ക് നൽകിയത്. ഓൺലൈൻ സ്കാനർ വർക്കാകുന്നില്ലെന്ന് പറഞ്ഞാണ് സ്വന്തം നമ്പറുകൾ അയച്ചത്.

തുടർന്ന് സാധനങ്ങൾ വാങ്ങിയ ആളുകൾ ഇവരുടെ നമ്പറിലേക്ക് പണം അയച്ചു. ഒരാളിൽ നിന്നും 50,000 രൂപ വരെ ഇവർ തട്ടിയെടുത്തതായി ദിയ പറഞ്ഞു. ഗർഭിണിയായ താൻ ആശുപത്രിയിലായപ്പോൾ പോലും തട്ടിപ്പ് തുടർന്നു എന്നാണ് ദിയ പറയുന്നത്.

മുൻ ജീവനക്കാരായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്ലിൻ, രാധു എന്നിവർക്കെതിരെയാണ് ദിയ ​ആരോപണം ഉന്നയിക്കുന്നത്. ഒരു വർഷത്തോളമായി ജീവനക്കാർ തന്നെ പറ്റിച്ചെന്ന് ദിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി.

More in Social Media

Trending

Recent

To Top