വെഡ്ഡിംഗ് സാരി ഷോപ്പിംഗ് വീഡിയോയുമായി ദിയ കൃഷ്ണ; അശ്വിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട സാരി എടുക്കാൻ സമ്മതിച്ചില്ലെന്ന് കമന്റുകൾ
പ്രേക്ഷകർക്കേറെ സുപരിചിതനാണ് കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും ഭാര്യ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. കൃഷ്ണകുമാറിൻറെ മകൾ ദിയ കൃഷ്ണ വിവാഹിതയാകുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ പെണ്ണുകാണൽ നടന്നത്. വിവാഹ നിശ്ചയം ആയി ഇല്ലെന്നും ഇനി വിവാമായിരിക്കും നടക്കുകയെന്നുമാണ് ദിയ പറഞ്ഞിരുന്ന്ത. അടുത്ത സുഹൃത്തുക്കളായിരുന്ന അശ്വിൻ ഗണേഷും ദിയയും സെപ്തംബറിൽ ആണ് വിവാഹിതരാകുന്നത്. വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും ദിയ സോഷ്യൽ മീഡിയയിലെ പങ്കുവെക്കാറുമുണ്ട്.
കഴിഞ്ഞ ദിവസം അശ്വിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും വിവാഹ ഡ്രസ് എടുക്കാൻ പോകുന്ന വീഡിയോ ദിയ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ദിയയ്‌ക്കെതിരെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. അശ്വിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട സാരി എടുക്കാൻ സമ്മതിച്ചില്ലെന്നാണ് ചിലർ പറയുന്നത്. അതേ സമയം, ദിയ അമ്മയ്ക്ക് സെലക്ട് ചെയ്ത സാരിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് ചിലർ പറയുന്നത്.
വെഡ്ഡിംഗ് സാരി ഷോപ്പിംഗ് എന്ന് പറഞ്ഞാണ് തന്റെ യൂട്യൂബ് ചാനലിൽ ദിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്വിന്റെ അമ്മയ്ക്ക് അവരുടെ ബന്ധുക്കൾക്കൊക്കെ സാരി ഗിഫ്റ്റ് ചെയ്യുന്നുണ്ട്. പുള്ളിക്കാരി എന്റെയടുത്ത് ചോദിച്ചു ഒന്ന് ഹെൽപ്പ് ചെയ്യാമോ എന്ന്. അവിടുത്തെ കളർ തീമൊക്കെ വെച്ച് സെലക്ട് ചെയ്ത് കൊടുക്കാമെന്ന് വിചാരിച്ചു.
പുള്ളിക്കാരി തിരുനെൽ വേലിയിലൊക്കെ പോയിട്ട് രണ്ട് മൂന്ന് ദിവസം മുന്നേ തിരിച്ചെത്തിയതേ ഉള്ളൂ. ഇന്നാണ് ഫ്രീ ആയത്. എന്റെയടുത്ത് പറഞ്ഞു, നമുക്കെല്ലാവർക്കും കൂടി പുറത്ത് പോകാമെന്ന്. ഞാനും വിചാരിച്ചു അത് ഒരു വ്‌ലോഗായി എടുത്ത് കാണിക്കാമെന്ന് എന്ന് പറഞ്ഞാണ് ദിയ വീഡിയോ ചെയ്തത്. ഈ വീഡിയോയ്ക്കാണ് വിമർശനങ്ങൾ വന്നത്.
എല്ലാവരും പറയുന്നു അമ്മയ്ക്ക് ഗ്രീൻ സാരി ആയിരുന്നു നല്ലതെന്ന്. പക്ഷേ ഇഷ്ടത്തിന് എടുക്കാൻ വെറും റിലേറ്റീവ് ഒന്നും അല്ലല്ലോ. ക്ലോസ് ഫാമിലി അല്ലേ. ക്ലോസ് ഫാമിലി എല്ലാവരും ഒരേ കളർ കോഡ് വെക്കാറുണ്ട്. അപ്പോൾ അമ്മ മാത്രം വേറെ കളർ വരുമ്പോൾ അമ്മേനെ ഒഴിവാക്കുന്നു എന്ന് എല്ലാവരും പറയും.
ഇപ്പോൾ കളർ വെച്ച് അമ്മയ്ക്ക് ചേരുന്ന സാരി അല്ലേ മേടിച്ചത്. അമ്മയ്ക്ക് ഇഷ്ടമായില്ല എന്നൊക്കെ നെഗറ്റീവ് പറയുന്നത് എന്തിനാ, അമ്മ കൊച്ച് കുട്ടി ഒന്നും അല്ലല്ലോ. അമ്മയ്ക്ക് പറയാനുള്ള അഭിപ്രായം അമ്മ പറയും. അനാവശ്യമായി വിമർശിക്കരുത്. അവരുടെ വീട്ടിൽ ഒരു വിവാഹം നടക്കുകയല്ലേ. ഒരു പോസിറ്റീവ് ഫീഡ് ബാക്ക് കൊടുത്താ പോരെ എന്നാണ് ഈ വിമർശനങ്ങൾ ഒരാൾ മറുപടി പറഞ്ഞത്. ഈ കമന്റ് ദിയ പിൻ ചെയ്ത് വെച്ചിട്ടുണ്ട്.
അതേ സമയം, അമ്മയുടെ മുഖം കണ്ടിട്ട് ആ സാരി ഇഷ്ടമായെന്ന് തോന്നുന്നില്ലെന്നാണ് ഒരാൾ പറഞ്ഞത്. ആ അമ്മേടെ ഫേസ് കണ്ടിട്ട് ഒരു സങ്കടം ഫീൽ ചെയ്യുന്നു. അവർ വളരെ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീയാണ്. അശ്വിൻ ഒരു പാവം കുട്ടിയാണ്. ദിയ ഇടയ്ക്കെങ്കിലും അവരെ അമ്മ എന്ന് വിളിക്കൂ. ആ ഗ്രീൻ സാരി ഒരു സർപ്രൈസ് ഗിഫ്റ്റായെങ്കിലും വാങ്ങിക്കൊടുക്കൂ. വിവാഹുമായി ബന്ധപ്പെട്ട പരിപാടിക്ക് ഉടുക്കാമല്ലോ. അമ്മയുടെ മനസ്സ് വേദനിപ്പിക്കരുത്. അവരുടെ കണ്ണുകളിൽ ഉണ്ട് സങ്കടം എന്നാണ് ഒരു കമന്റ്.
എന്നും നിരവധി നെഗറ്റീവ് കമന്റുകളെ നേരിടുന്ന താരമാണ് ദിയ. ആ കുടുംബത്തിൽ 5 പേർക്കും യൂട്യൂബ് ചാനലുകൾ ഉണ്ട്. എന്നാൽ അതിൽ ഏറ്റവും അധികം മോശം കമന്റുകൾ നേരിടുന്നത് ദിയ തന്നെയാണ്. പക്ഷേ അതിനെല്ലാം കൃത്യമായ മറുപടിയും ദിയ കൊടുക്കാറുണ്ട്. പ്രണയ വാർത്ത പുറത്ത് വിട്ടപ്പോൾ മുതൽ വിവാഹം ഉറപ്പിച്ചതു വരെയും പലരും ചോദിക്കുന്നത് ഇങ്ങനൊക്കെ ഒരുമിച്ച് കറങ്ങി നടക്കാൻ പാടുണ്ടോ എന്നാണ്. എന്നാൽ ഇതൊന്നും ദിയയെ ബാധിക്കാറില്ല.
