Actor
ലോകത്തെവിടെ ആണെങ്കിലും പതിവ് തെറ്റിക്കില്ല; മക്കളോടൊപ്പം പൊങ്കാലയ്‌ക്കെത്തി ദിവ്യ ഉണ്ണി
ലോകത്തെവിടെ ആണെങ്കിലും പതിവ് തെറ്റിക്കില്ല; മക്കളോടൊപ്പം പൊങ്കാലയ്‌ക്കെത്തി ദിവ്യ ഉണ്ണി
അഭീഷ്ട വരദായനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തർ വീട്ടുമുറ്റങ്ങളിൽ പൊങ്കാലയർപ്പിച്ചു തുടങ്ങി. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഒൻപതാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 10.20 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത്. നിരവധി താരങ്ങളാണ് പൊങ്കയ്ക്ക് വന്നത്.
ഇപ്പോഴിതാ പൊങ്കാലയിടാനായി നടി ദിവ്യ ഉണ്ണിയും എത്തിയിരിക്കുകയാണ്. അമേരിക്കയിലാണെങ്കിലും പൊങ്കാല ഇടുന്ന പതിവ് ദിവ്യ ഉണ്ണി തെറ്റിക്കാറില്ല. ഇന്നും ആ വിശേഷമായിരുന്നു മണിക്കൂറുകള്‍ക്ക് മുന്‍പ് നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
നിലവിൽ ഈ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ്. അനുഗ്രഹിക്കപ്പെട്ട നിമിഷം. മനസുനിറഞ്ഞു. ദേവിക്ക് മുന്നില്‍ മക്കളോടൊപ്പമെത്തി പൊങ്കാല സമര്‍പ്പിച്ചു. എന്നാണ് ദിവ്യ പറയുന്നു.
അതേസമയം ദിവ്യ ഉണ്ണിയും കുടുംബവും ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലായിരുന്നു പൊങ്കാല ദിവസം. നിരവധി മലയാളികളാണ് ഈ ക്ഷേത്രത്തില്‍ പൊങ്കാല ദിനത്തില്‍ എത്തിയത്. അതുമാത്രമല്ല താൻ ലോകത്തെവിടെ പോയാലും തന്റെ വിശ്വാസവും പതിവുകളും തെറ്റിക്കാറില്ല ദിവ്യ ഉണ്ണി തെളിയിച്ചിട്ടുണ്ട്.
ദിവ്യയുടെ ഏറ്റവും പ്രിയപ്പെട്ട വേഷം സാരിയാണ്. എന്നാൽ ഡാന്‍സ് സ്‌കൂളില്‍ ചുരിദാറാണ് ഉപയോഗിക്കുന്നത്. കുട്ടികളും ചുരിദാറിലാണ് വരാറുള്ളതെന്നും താരം വ്യക്തമാക്കിയിരുന്നു.കുടുംബത്തോടൊപ്പം നടി വിദേശത്ത് ജീവിക്കുമ്പോഴും കേരളത്തെയും, മലയാളത്തെയും തനിക്ക് പ്രിയപ്പെട്ട കാര്യങ്ങളുമെല്ലാം മക്കളെയും പഠിപ്പിക്കുന്നുണ്ട്. എങ്കിലും കഷ്ടപ്പെട്ടാണ് അവര്‍ മലയാളം പറയുന്നത്. എന്നാലും മലയാളം സംസാരിക്കാന്‍ പറയാറുണ്ടെന്നും ദിവ്യ പറയുന്നു.
