Malayalam Breaking News
താന്‍ ആദ്യമായി നേരിട്ട് കണ്ട സൂപ്പർ ഹീറോ ആരെന്ന് വെളിപ്പെടുത്തി ദിലീപ്;ആ അനുഭവം ഇങ്ങനെയാണ്!
താന്‍ ആദ്യമായി നേരിട്ട് കണ്ട സൂപ്പർ ഹീറോ ആരെന്ന് വെളിപ്പെടുത്തി ദിലീപ്;ആ അനുഭവം ഇങ്ങനെയാണ്!
മലയാള സിനിമയുടെ ജനപ്രിയ നടനാണ് ദിലീപ് അതുപോലെ മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മുട്ടി.ഈ താരങ്ങളുടേതായി എത്തിയ ചിത്രങ്ങൾക്ക് ഏറെ പ്രേക്ഷക പിന്തുണയായാണ് നൽകുന്നത്.മമ്മുട്ടി എന്ന നടനെ കാണാനും ഒരു ഫോട്ടോ എടുക്കാനും ആഗ്രഹിക്കാത്തവർ വിരളമാണ്.സിനിമ ലോകത്തുള്ളവര്പോലും ഈ താരത്തിന്റെ ആരാധകരാണ് അങ്ങനെ ഇരിക്കമ്പോൾ സിനിമയിൽ വരുന്നതിനു മുൻപ് ഈ സ്റ്റാറിനെ കാണാനും മിണ്ടാനും കൊതിക്കത്തത്.
അന്നും ഇന്നും മലയാളത്തിലെ സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടി.താരത്തിൻറെ ഓരോ ച്ചിത്രങ്ങൾക്കും ആണും ഇന്നും ഏറെ പിന്തുണ നൽകുന്നവരും കാത്തിരിക്കുന്നവരാണ് പ്രേക്ഷകരും ,സിനിമ ലോകവും.താരജാഡകളില്ലാതെയാണ് അദ്ദേഹം എല്ലാവരോടുമായി പെരുമാറാറുളളത്. മമ്മൂക്കയെ ആദ്യമായി നേരില്‍കണ്ട് പൊട്ടിക്കരഞ്ഞ ആരാധികയുടെ വീഡിയോ മുന്‍പ് വൈറലായിരുന്നു. അതിലൊരാൾ കൂടെയാണ് ദിലീപും.ദിലീപിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകർ കാത്തിരിക്കുകയാണ്.ഇപ്പോഴിതാ താരം ആദ്യമായി കണ്ട ഹീറോയെ കുറിച്ചാണ് താരം പറയുന്നത്.
മലയാളത്തില്‍ മേഘം, രാക്ഷസ രാജാവ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. കൂടാതെ ദിലീപ് നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ട്വന്റി 20യിലും മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയിരുന്നു. മമ്മൂക്കയും ലാലേട്ടനും തനിക്ക് ജ്യേഷ്ഠ സഹോദരങ്ങളെ പോലെയാണെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും ദിലീപ് തുറന്നുപറഞ്ഞിരുന്നു. .
ഇപ്പോഴിതാ മമ്മൂക്കയെ ആദ്യമായി നേരില്‍ക്കണ്ടതും എപ്പോഴാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്. തന്റെ എറ്റവും പുതിയ ചിത്രമായ ജാക്ക് ഡാനിയേലുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു നടന് ഇക്കാര്യങ്ങള്‍ പറഞ്ഞത്. താന്‍ ആദ്യമായി നേരിട്ട് കണ്ട ഹീറോ മമ്മൂക്കയാണെന്നാണ് ദിലീപ് പറഞ്ഞത്. സ്കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ വീടീന്റെ അടുത്ത് മമ്മൂക്ക അഭിനയിച്ച ഇടിയും മിന്നലും എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നുവെന്ന് ദിലീപ് പറയുന്നു.
അന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് മമ്മൂട്ടി എന്ന നടനെ ആദ്യമായി കാണുന്നത്. റീന എന്ന നടിയുടെ കഥാപാത്രത്തിനോട് ചായയും പുട്ടും ഒകെ മമ്മൂട്ടി കഴിക്കാന്‍ പറയുന്ന ഒരു രംഗം ആയിരുന്നു അന്ന് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത് എന്നും ദീലിപ് ഓര്‍ക്കുന്നു. സൈന്യം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടതെന്നും ടിവിയില്‍ മിമിക്രി പരിപാടി അവതരിപ്പിച്ച തന്നെയും അബിയേയും മമ്മൂക്ക വേഗം തിരിച്ചറിഞ്ഞു എന്നും ദിലീപ് പറഞ്ഞു.
തുടര്‍ന്ന് മഴയെത്തും മുന്‍പേ എന്ന കമല്‍ ചിത്രത്തില്‍ മമ്മൂക്ക അഭിനയിക്കുമ്പോള്‍ താന്‍ അതില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നുവെന്നും ദിലീപ് പറഞ്ഞു. മൂന്ന് ചിത്രങ്ങളില്‍ മമ്മൂട്ടിയും ദിലിപൂം ഒന്നിച്ച് അഭിനയിച്ചെങ്കിലും മൂന്നെണ്ണവും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളായിരുന്നു. ട്വന്റി 20 മാത്രമാണ് ഈ കൂട്ടുകെട്ടില്‍ വലിയ വിജയം നേടിയിരുന്നത്. കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.
dileep talk about mammootty
