Malayalam
ദിലീപ് -മേജര്‍ രവി ചിത്രം ഏപ്രിലില്‍ എത്തും!
ദിലീപ് -മേജര്‍ രവി ചിത്രം ഏപ്രിലില്‍ എത്തും!
ദിലീപും മേജര്‍ രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നോര്‍ത്ത് ഇന്ത്യയില്‍ വെച്ചുള്ള ഒരു പ്രണയകഥയാണ് ചിത്രം. ബെന്നി പി നായരമ്പലമാണ് തിരക്കഥ.
എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല എന്നാണ് മേജര്‍ രവി വ്യക്തമാക്കുന്നത്.നിലവില്‍ ദിലീപ് നാദിര്‍ഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ജോഷി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഒരു ജേര്‍ണലിസ്റ്റിന്റെ വേഷത്തിലും ദിലീപ് അഭിനയിക്കുന്നുണ്ട്.
60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന കേശു ഈ വീടിന്റെ നാഥനില്‍ ഉര്‍വശി ആണ് ദിലീപിന്റെ നായിക. ഉര്‍വശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ്. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രമാണ് ഇത് എന്നാണ് അറിയാന്‍ കഴിയുന്നത്. നാദിര്‍ഷ തന്നെയാണ് സംഗീതം. ബിജിബാല്‍ പശ്ചാത്തല സംഗീതം.
dileep new movie
