അച്ഛന്‍ ആ സിനിമയില്‍ അഭിനയിച്ചാല്‍ ഇനി മിണ്ടില്ല, മീനാക്ഷിയുടെ പിടിവാശി മൂലം ഉപേക്ഷിക്കേണ്ടി വന്ന ചിത്രത്തെ കുറിച്ച് ദിലീപ്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.
മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് ദിലീപിന്റെ മകള്‍ മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
എപ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. നിലവില്‍ മെഡിസിന് പഠിച്ച് കൊണ്ടിരിക്കുകയാണെങ്കിലും അടുത്തിടെ മീനാക്ഷിയും അഭിനയത്തിലേക്ക് ചുവടുവെക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ദിലീപും മഞ്ജു വാര്യരും വേര്‍ പിരിഞ്ഞ ശേഷം ദിലീപിനൊപ്പമാണ് മീനാക്ഷി.
സിനിമയില്‍ അഭിനയിക്കില്ലെങ്കിലും, ദിലീപിന്റെ സിനിമകളില്‍ മീനാക്ഷിയുടെ സജീവ സാന്നിധ്യം ഉണ്ടാവാറുണ്ടെന്ന് സൂചിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ആളുകള്‍ സിനിമയുടെ തിരക്കഥയുമായി തന്നെ കാണാന്‍ വരുമ്പോള്‍, ഒറ്റ നോട്ടത്തില്‍ തന്നെ ആ സിനിമ ശരിയില്ല എന്ന് അളക്കാനുള്ള കഴിവ് മകള്‍ക്കുണ്ട് എന്ന് ദിലീപ് തന്നെയാണ് വ്യക്തമാക്കിയിരുന്നത്. അങ്ങനെ പറയാന്‍ ഒരു കാരണമുണ്ടെന്ന് ദിലീപ് പറയുന്നു.
ദിലീപിന്റെ മുമ്പുള്ള ഒരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. അതേകുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെയാണ്; കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഫോണ്‍ കോള്‍ വന്നു. തമിഴ് ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറിന്റെ ആയിരുന്നു ആ കോള്‍. ബോളിവുഡില്‍ ഹിറ്റായ ത്രി ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കില്‍ ഒരു വേഷം ചെയ്യാന്‍ വേണ്ടിയാണ് അദ്ദേഹം വിളിച്ചത്. ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ മീനാക്ഷി കാര്യം തിരക്കി.
ആമിര്‍ ഖാന്‍ ചെയ്ത വേഷത്തിനാണോ അച്ഛനെ വിളിച്ചത്. അല്ല എന്ന് പറഞ്ഞപ്പോള്‍, പിന്നെ ആ രണ്ട് സുഹൃത്തുക്കളുടെ വേഷമാണോ. അതുമല്ല പിന്നെ ഏതാണ്. അവരെയൊക്കെ കൊണ്ടുവരുന്ന ആ ഹാസ്യ നടന്റെ വേഷമാണെന്ന് പറഞ്ഞപ്പോള്‍ മീനാക്ഷിയുടെ മുഖഭാവം മാറി. ആ വേഷം അച്ഛന്‍ ചെയ്താല്‍ പിന്നെ ഞാന്‍ അച്ഛനോട് മിണ്ടില്ല എന്നായി മീനാക്ഷി. അടിവസ്ത്രം മാത്രമൊക്കെ ഇട്ട് അഭിനയിക്കുന്ന ആ കഥാപാത്രം അച്ഛന്‍ ചെയ്യുന്നതിനോട് മീനൂട്ടിയ്ക്ക് തീരെ യോജിക്കാന്‍ കഴിയില്ലായിരുന്നു.
അങ്ങനെ ഷങ്കറിന്റെ ആ സിനിമ ഉപേക്ഷിച്ചു. പിന്നീട് എന്റെ സിനിമകളില്‍ മീനൂട്ടി സജീവ സാന്നിധ്യം ആവാറുണ്ട്. മോഹിപ്പിക്കുന്ന വിധം സ്‌ക്രിപ്റ്റ് അവതരിപ്പിച്ച് കൊണ്ട് ചിലര്‍ വരുമ്പോള്‍ തന്നെ മീനൂട്ടി പറയും ഇതില്‍ കാര്യമില്ലട്ടാ എന്ന്. സ്‌ക്രിപ്റ്റ് വായിച്ചു പൂര്‍ത്തിയാക്കിയാല്‍ എനിക്കും തോന്നും. അവള്‍ നല്ലൊരു സിനിമാ ആസ്വാദകയാണ് എന്നും ദിലീപ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ദിലീപ് ഇപ്പോള്‍ സിനിമകളില്‍ കൂടുതല്‍ സജീമായിരിക്കുകയാണ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു.
അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം. താരത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ ട്രെയിലര്‍ ഇക്കഴിഞ്ഞ ഈദ് ദിനത്തിലാണ് പുറത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് നേടിയത്.
ദിലീപ്-റാഫി ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ടീസറും പുറത്തെത്തിയിരുന്നു. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വോയിസ് ഓഫ് സത്യനാഥന്‍’. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
