Connect with us

ദൈവം ഒരു ദിവസം തരും, എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും; ദിലീപ്

Malayalam

ദൈവം ഒരു ദിവസം തരും, എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും; ദിലീപ്

ദൈവം ഒരു ദിവസം തരും, എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും; ദിലീപ്

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കനെ നടൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടിയെ ആക്രമിച്ച കേസ് കരിയറിനെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് സംസാരിക്കുകയായിരുന്നു നടൻ. കേസ് ദിലീപേട്ടന്റെ കരിയറിനെ എവിടെയെങ്കിലും ബാധിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് അതിനെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം എന്നായിരുന്നു ദിലീപ് നൽകിയ മറുപടി. കേസിനെ കുറിച്ച് ഇപ്പോൾ ഒന്നും സംസാരിക്കാൻ പറ്റില്ല എന്നും വഴിയെ പോകുന്നവരെല്ലാം അടിച്ചിട്ട് പോകുന്ന അവസ്ഥയാണ് എന്നും ദിലീപ് പറയുന്നു.

എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും. അത് നമുക്കെന്തായാലും സംസാരിക്കാം. അതിന് എന്തായാലും ദൈവം ഒരു ദിവസം തരും. ഇതുവരെ നമ്മൾ സംസാരിച്ചിട്ടില്ല. ഏത് വഴിയ്ക്ക് പോകുന്നവനും നമ്മളെ തലയ്ക്കിട്ട് അടിക്കുകയാണ്. പണ്ട് ശ്രീനിയേട്ടന്റെ ഒരു പടമുണ്ട്. ശ്രീനിയേട്ടൻ അഭിനയിച്ച ഒരു പടം. എനിക്ക് ധിം തരികിട തോം ആണോ എന്നൊരു സംശയമുണ്ട്.

നടിമാരെ അന്വേഷിച്ച് പോകുന്നൊരു സംഭവമുണ്ട്. എന്നിട്ട് റോഡിലൂടെ പോകുന്നവർ മുഴുവൻ ശ്രീനിയേട്ടനെ അടിക്കാൻ തുടങ്ങും. എന്തിനാണ് അടിക്കുന്നത് എന്ന് പോലും അറിഞ്ഞ് കൂട. വരുന്നവനും പോകുന്നവനുമൊക്കെ അടിക്കുക എന്ന് പറയില്ലേ. നമുക്ക് പക്ഷെ എന്തിനാണ് എന്ന് പോലും ചോദിക്കാൻ പറ്റാത്ത തരത്തിൽ ആക്കി വെച്ചിരിക്കുകയാണ്. അപ്പോൾ നമുക്ക് സംസാരിക്കാൻ പറ്റുന്ന ഒരു ദിവസം ദൈവം തരും. ഇപ്പോൾ ബാക്കിയെല്ലാവരും സംസാരിച്ച് കൊണ്ടിരിക്കുകയാണ്.

നമ്മൾ മാത്രം കേട്ടുകൊണ്ടിരിക്കുകയാണ്. ഈ കേസൊക്കെ നടന്ന് കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ പത്രത്തിൽ കണ്ടിരുന്നു 600 കോടിയുടെ റിയൽ എസ്‌റ്റേറ്റ് ബിസിനസ്. 32 റിയൽ എസ്‌റ്റേറ്റ് എറണാകുളം ജില്ലയിൽ മാത്രം. അതാണ് ഇവിടത്തെ വലിയ പ്രമുഖ പത്രത്തിൽ വന്ന വാർത്ത. ഞാൻ അന്നിങ്ങനെ ആലോചിച്ചു, 32 ഇടപാട് നടത്താൻ വേണ്ട സമയം എത്രയായിരിക്കും എന്ന്. പിന്നെ ഈ ഭൂമിയിലുള്ള സ്ഥലമൊക്കെ വില്ലേജ് ഓഫീസിൽ ഫയലായിട്ട് ഉണ്ടാകുമല്ലോ. ഞാനാകെ എറണാകുളം ജില്ലയിൽ ആറ്റുനോറ്റ് ഒരു ഓഫീസ് പണിയാനായിട്ട് കുറച്ച് സ്ഥലം വാങ്ങിച്ചു.

പുല്ലേപ്പടി പാലം വരുന്നു എന്ന് പറഞ്ഞ് കൊണ്ട് എല്ലാവരും കൂടി അത് വിൽപ്പിച്ചു. ഞാനാകെ ഒമ്പത് സെന്റ് സ്ഥലമാണ് എറണാകുളം ജില്ലയിൽ വിറ്റിട്ടുള്ളത്. അങ്ങനെയുള്ള ഒരുപാട് കഥകൾ ഉണ്ട്. എന്റെ എല്ലാ കാലത്തും കൂടെ നിന്നിട്ടുള്ള ഒരാളാണ് ഗണേഷേട്ടൻ. ഗണേഷേട്ടനെ എനിക്ക് മറക്കാൻ പറ്റില്ല. പ്രധാനപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന സമയത്ത് പോലും പുള്ളി നമ്മളെ വിശ്വസിച്ച് നമുക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. സിദ്ദീക്കയും അതുപോലെയാണ്.

എന്റെ ഫാമിലിയെ താങ്ങി നിർത്തിയ ഒരുപാട് പേരുണ്ട്. എടുത്ത് പറയേണ്ട ആൾക്കാരാണ് സത്യേട്ടൻ, ജോഷി സാർ, പ്രിയൻ, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയ ഒരുപാട് പേരുണ്ട്. ഒരുപാട് പേര് കൂടെ നിന്നിട്ടുണ്ട്. നമ്മുടെ വീട് ഒരു ഐലാന്റാക്കുമ്പോൾ അവിടെ വന്ന് സപ്പോർട്ട് ചെയ്ത ആൾക്കാർക്കെതിരെയും കേസെടുത്ത് ഇനിയാരും എന്നെ വന്ന് സപ്പോർട്ട് ചെയ്യാതിരിക്കാൻ ഉള്ള പരിപാടികളൊക്കെ ഉണ്ടായിരുന്നു. എടുത്ത് പറയാൻ തുടങ്ങിയാൽ ഒരുപാട് പേരുണ്ട്.

പക്ഷെ അവരാരും ടിവിയുടെ മുന്നിൽ വന്നിരുന്ന് ഫൈറ്റ് ചെയ്യുകയൊന്നും ഉണ്ടായിട്ടില്ല. ആ ഒരു സമയത്ത് എടുത്ത് പറയേണ്ട ആളാണ് ശ്രീനിയേട്ടൻ. ശ്രീനിയേട്ടൻ എന്നെ കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് അദ്ദേഹത്തിന്റെ വീട്ടിൽ കരിഓയിൽ ഒഴിക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. അങ്ങനെ ബലിയാടായ ഒരുപാട് പേര് വേറെയുണ്ട്. അത് രാഷ്ട്രീയത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലും ഒക്കെ ഉണ്ട്. എനിക്ക് വേണ്ടി പറഞ്ഞാൽ അവരെ മാറ്റിനിർത്തുക എന്ന ഒരു അജണ്ടയുണ്ട് എന്നുമാണ് ദിലീപ് പറയുന്നത്.

അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കേസിൽ അന്തിമ വാദം പൂർത്തിയായത്. ഇതുവരെയുള്ള വാദത്തിൽ കോടതിക്ക് ആവശ്യമെങ്കിൽ വ്യക്തത തേടും. ഇതിനായി കേസ് മെയ് 21ന് പരിഗണിക്കുന്നതായിരിക്കും. അതിന് ശേഷം വിചാരണക്കോടതി കേസ് വിധി പറയാൻ മാറ്റും. ഏഴ് വർഷവും ഒരു മാസവും നീണ്ട വിചാരണ നടപടികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി അടുത്ത മാസത്തോടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസിന്റെ വിചാരണ നടപടികൾ ഏപ്രിലിൽ പൂർത്തിയായിരുന്നു. കേസിൽ എട്ടാം പ്രതി കൂടിയായ ദിലീപിന്റെ ഭാവി എന്താകുമെന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്.

അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്.

ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് അടുത്തിടെ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.

കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.

നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.

ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടി.

പ്രതാപിയായ കാലത്ത് സഹായിക്കാതിരുന്ന ദിലീപിനെ ഒതുക്കാൻ കിട്ടിയ അവസരം ചില മാപ്രകൾ നന്നായി ഉപയോഗിച്ചുവെന്നതാണ് അക്കാലത്ത് കണ്ട് വിരോധാഭാസം. കലാഭവൻ മണിയുടെ മരണം അടക്കം പലതും ദിലീപിന്റെ തലയിൽ വെച്ചുകൊടുക്കുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. ദിലീപിന്റെ വസ്തുവകകളുടെ മതിൽ ഇടിക്കലായിരുന്നു ഡിവൈഎഫ് ഐയുടെ അക്കാലത്തെ ജോലി. ദേ പുട്ട് പൂട്ടിക്കാൻ മറ്റൊരു കൂട്ടരും. ചാലക്കുടിയുടെ ഡി സിനിമാസ് സർക്കാർ പുറമ്പോക്ക് കയ്യേറിയാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഒരുകൂട്ടരും.

ദിലീപിന്റെ ദാമ്പത്യജീവിതം പരാജയപ്പെട്ടത്തിനെക്കുറിച്ച് മുൻപത്തെയൊരു കൊടികുത്തിയ സിനിമ മാധ്യമപ്രവർത്തകനടക്കം രംഗത്ത് വന്നിരുന്നു. ഒരു ആൾ വീണപ്പോൾ, അല്ലെങ്കിൽ ഒരു വ്യക്തിക്കെതിരെ സംശയ ദൃഷ്ടി വന്നപ്പോൾ എന്തെല്ലാം വിരോധമാണ് തീർത്തത്. ഇതിന് ഇടയിലാണ് കേസ് ഒരു സ്ത്രീ ഓഫീസർ അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി അത് ഉടൻ അംഗീകരിക്കുകയും ഒരു കക്ഷിയെ നിയമിക്കുകയും ചെയ്തു. എല്ലാവർക്കും സന്തോഷം. അതിന്റെ ഫലം ഉടൻ കാണാനായി. ദിലീപ് കൊടുത്ത പരാതിയിൽ ചില സംശയങ്ങൾ ദൂരീകരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പിടിച്ച് അകത്തിട്ടുവെന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞിരുന്നത്.

ഈ സംഭവത്തിന് ശേഷം നടന്റെ സിനിമകളെല്ലാം കനത്ത പരാജയമാണ് രുചിച്ചത്. ദിലീപിന്റെ സിനിമ തിരഞ്ഞെടുപ്പ് തന്നെയാണ് നടന് തിരിച്ചടിയെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മലയാള സിനിമയിലെ മാറ്റം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ ദിലീപിന് സാധിച്ചില്ലെങ്കിൽ ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിന് സാധ്യമാകില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി മെയ് 9 ന് തീയറ്ററുകളിലെത്തും. ദിലീപിന്റെ 150ാമത്തെ ചിത്രമാണിത്. ഒരു വർഷത്തിന് ശേഷം എത്തുന്ന ദിലീപ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ദിലീപിനെ കൂടാതെ ധ്യാൻ ശ്രീനിവാസനാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് ലഭിച്ച വിവരം കഴിഞ്ഞ ദിവസം ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top