Malayalam
ഉയരമില്ലെന്ന് പറഞ്ഞ് ആ നടിയെ ഒഴിവാക്കി, അന്ന് അവര്‍ ഒരുപാട് കരഞ്ഞു; ദിലീപ് പറഞ്ഞ നടി ഈ സൂപ്പര്‍ താരം
ഉയരമില്ലെന്ന് പറഞ്ഞ് ആ നടിയെ ഒഴിവാക്കി, അന്ന് അവര്‍ ഒരുപാട് കരഞ്ഞു; ദിലീപ് പറഞ്ഞ നടി ഈ സൂപ്പര്‍ താരം
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.
മീശമാധവന്, സിഐഡി മൂസ, കല്യാണ രാമന് ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
സിനിമ എന്നത് എന്നും പ്രചനാതീതമാണ്. ഒരു താരത്തിന്റെ കഴിവ് മാത്രം കണക്കെടുത്ത് അവരുടെ കരിയറിനെക്കുറിച്ച് പ്രവചിക്കുക അസാധ്യമാണ്. ഒരു സിനിമ കൊണ്ട് താരങ്ങളായി മാറിയവരും വര്‍ഷങ്ങളുടെ കഠിനധ്വാനവും കാത്തിരിപ്പിനുമൊടുവില്‍ അവസരങ്ങള്‍ തേടിയെത്തിവരുമൊക്കെയുണ്ട്. കരിയറില്‍ പലപ്പോഴായി തിരിച്ചടികളും ഒഴിവാക്കലുകളും മാറ്റി നിര്‍ത്തലുമൊക്കെ നേരിടേണ്ടി വന്നവരുമുണ്ട്.
ഇന്ന് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ ഒരു താരത്തെ ഒഴിവാക്കിയ കഥ ഒരിക്കല്‍ ദിലീപ് തുറന്ന് പറഞ്ഞിരുന്നു. അന്ന് തന്റെ സിനിമയില്‍ നായികയാകാന്‍ വേണ്ടി സ്ക്രീന്‍ ടെസ്റ്റ് നടത്തിയ താരത്തെ ഒഴിവാക്കിയതിനെക്കുറിച്ചും എന്നാല്‍ നിലവില്‍ അവര്‍ എത്തി നില്ക്കുന്ന താരപദവിയെക്കുറിച്ചുമാണ് ദിലീപ് സംസാരിക്കുന്നത്. ഒരു അഭിമുഖത്തിനിടെ ദിലീപ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
ഒരു പെണ്‍കുട്ടി. അവര്‍ പോരാ എന്ന് പറഞ്ഞ് മാറ്റിയിട്ടുണ്ടായിരുന്നു. അവര്‍ ഒരുപാട് കരഞ്ഞു. വിഷമിക്കരുത് ഈ കഥാപാത്രമായിട്ട് ചേരാത്തത് കൊണ്ടാകുമെന്ന് ഞാന്‍ പറഞ്ഞു. പ്രായവും ബോഡിയുമൊന്നും ചേരാത്തതാകും. നാളെ ഒരുമിച്ച് അഭിനയിച്ചേക്കാം. സിനിമയാണ്. ഇന്ന് പിടിച്ച് മാറ്റിയിട്ടുണ്ടെങ്കില്‍ ഇന്ത്യന്‍ സിനിമ തന്നെ പുറകെ വരുന്നൊരു കാലമുണ്ടായേക്കാം. അത് സംഭവിച്ചിട്ടുണ്ട്. അങ്ങനെ രണ്ട് നായികമാര്‍ ഇന്ന് നോര്‍ത്ത് ഇന്ത്യന്‍ സിനിമയുടെ ടോപ്പില്‍ നില്‍ക്കുന്നവരാണെന്നാണ് ദീലിപ് പറയുന്നത്.
പിന്നാലെ അന്ന് നടന്നത് എന്തെന്ന് പറയുന്നതും വീഡിയോയില്‍ കാണാം. സ്ക്രീന്‍ ടെസ്റ്റിന് ശേഷം ചിത്രത്തിന്റെ സംവിധായകനോടും നിര്മ്മാതിവിനോടുമായി നായിക എങ്ങനെയുണ്ടെന്ന് ദിലീപ് ചോദിച്ചു. നല്ല നടിയാണ്, നല്ല സ്മാര്‍ട്ടാണ്, ഭയങ്കര പെര്‍ഫോമന്‍സാണെന്ന് അവര്‍ പറഞ്ഞു. പക്ഷെ ആ സമയത്ത് കുറേക്കൂടി പൊക്കമുള്ള കുട്ടിയെ വേണം എന്നതിനാല്‍ ഇവരോട് വിളിച്ച് വരണ്ട എന്ന് പറയുകയായിരുന്നു. അന്ന് വേണ്ടെന്ന് പറഞ്ഞ ആ കുട്ടിയുടെ പേര് സമാന്ത എന്നാണ്. ഇന്ന് സമാന്തയുടെ ഡേറ്റ് മലയാളത്തിന് കിട്ടില്ലെന്നതാണ് വസ്തുത.
ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയാണ് സമാന്ത. പൊതുവെ നായിക നടിമാരുടെ കരിയര്‍ അവസാനിക്കുമെന്ന് കരുതിയ ഇടത്ത് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന താരമാണ് സമാന്ത. വ്യക്തിജീവതത്തിലെ പ്രശ്നങ്ങളേയും ആരോഗ്യപ്രശ്നങ്ങളേയും മറി കടന്നാണ് സമാന്ത പാന്‍ ഇന്ത്യന്‍ താരമാകുന്നത്. ദ ഫാമിലി മാന്‍ എന്ന സീരീസിലൂടെ കരിയറില്‍ ശക്തമായ തിരികെ വരികയായിരുന്നു സമാന്ത. പിന്നാലെ പുഷ്പയിലെ ഐറ്റം സോംഗിലൂടേയും സമാന്ത ഞെട്ടിച്ചു.
തമിഴിലും തെലുങ്കിലും നിറഞ്ഞു നില്ക്കുന്ന സമാന്ത ഇപ്പോള്‍ ബോളിവുഡിലും ഒടിടിയിലുമെല്ലാം സാന്നിധ്യമായി മാറിയിരിക്കുകയാണ്. റൂസോ സഹോദരന്മാര് ക്രീയേറ്റ് ചെയ്ത സിറ്റഡല്‍ സീരിസിന്റെ ഇന്ത്യന്‍ പതിപ്പിലാണ് സമാന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. അധികം വൈകാതെ തന്നെ താരത്തിന്റെ ഹിന്ദി ചിത്രവും എത്തും. താരം ബോളിവുഡിലേക്ക് പൂര്‍ണമായും ചുവടുമാറ്റാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ താന്‍ താപ്സി പന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് സമാന്ത തന്നെ പറഞ്ഞിരുന്നു.
