Malayalam
നടിയെ ആക്രമിച്ച കേസും പൾസർ സുനി തന്നെ ഭീഷണിപെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസും പൾസർ സുനി തന്നെ ഭീഷണിപെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസും പൾസർ സുനി തന്നെ ഭീഷണിപെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണം എന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളിയത് ദിലീപിന് തിരിച്ചടിയായി. കേസ് രണ്ടായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി
കേസുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബന്റെയും ബിന്ദു പണിക്കരുടെയും സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്നു.. അതെ സമയം ബിന്ദു പണിക്കർ മൊഴി മാറ്റുകയും ചെയ്യ്തിരിക്കുന്നു . ആദ്യ തവണ ഇടവേള ബാബു കൂറ് മാറിയതെങ്കിൽ ഇത്തവണ ബന്ധു പണിക്കരാണ്
നേരത്തെ രണ്ടുതവണ കുഞ്ചാക്കോ ബോബന് സമൻസ് അയച്ചെങ്കിലും എത്തിയിരുന്നില്ല. ഷൂട്ടിംഗ് തിരക്കുമൂലം ആണ് എത്താതിരുന്നത് എന്ന് നടൻ പറഞ്ഞു
താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യ മാധവന്‍റെ അമ്മയെയുമാണ് കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഇടവേള ബാബു കൂറുമാരുകയും ചെയ്തു . പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയത്. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.
താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന റിഹേഴ്സൽ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുൾപ്പെടുത്തിയിരുന്നു . എന്നാൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു ഇതെല്ലാം തള്ളിപറയുകയായിരുന്നു.
എട്ടാം പ്രതിയായ നടൻ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടുളള മുൻ മുൻവൈരാഗ്യം തെളിയിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് താരങ്ങളടക്കമുളളവരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിക്കുന്നത്.
about dileep case
