Malayalam Breaking News
കൊച്ചിയിയിൽ യുവനടിയെ ആക്രമിച്ച കേസ്; കൗണ്ട് ഡൗൺ ആരംഭിച്ചു; ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി നെഞ്ചിടിപ്പോടെ ദിലീപ്..
കൊച്ചിയിയിൽ യുവനടിയെ ആക്രമിച്ച കേസ്; കൗണ്ട് ഡൗൺ ആരംഭിച്ചു; ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി നെഞ്ചിടിപ്പോടെ ദിലീപ്..
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കുകയാണ്. അതേസമയം കേസില്‍, ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി. ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലാണ് വീഡിയോ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. കേസിലെ പ്രതിയായ ദിലീപിന്റെ അപേക്ഷ പ്രകാരമാണ് ചണ്ഡീഗഡ് ലാബില്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ അയച്ചത്. ഈ ആഴ്ച തന്നെ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പ്രതിയായ ദിലീപിന് കോടതി നല്‍കിയേക്കുമെന്ന് ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ചണ്ഡീഗഡില്‍ പരിശോധന പൂര്‍ത്തിയായതായി അറിയിച്ചതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് വാങ്ങാന്‍ കൊച്ചിയിലെ പ്രത്യേക കോടതി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ചണ്ഡീഗഡിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പകര്‍ത്താന്‍ പെന്‍ഡ്രൈവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. വിമാനമാര്‍ഗ്ഗം ചൊവ്വാഴ്ച ചണ്ഡീഗഡിലെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍, റിപ്പോര്‍ട്ടുമായി ബുധനാഴ്ച തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. വിമാനയാത്രക്കൂലി ഉള്‍പ്പെടെയുള്ള ചെലവുകള്‍ ദിലീപ് വഹിക്കണമെന്നാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് ദിലീപിന് റിപ്പോര്‍ട്ട് കൈമാറുന്നതെന്ന് ഉന്നത അധികൃതര്‍ സൂചിപ്പിച്ചു. ദൃശ്യങ്ങളില്‍ കൃത്രിമം നടന്നതായാണ് ദിലീപ് ആരോപിച്ചത്. ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത്.
ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തിലേതാണ്. എഡിറ്റ് ചെയ്ത ദൃശ്യങ്ങളുടെ പകര്‍പ്പാണ് അഭിഭാഷകനെ കാണിച്ചത്. ഇതില്‍ കൃത്രിമം ഉണ്ട്. വീഡിയോയിലെ സ്ത്രീശബ്ദം നടിയുടേതല്ല. നടിയുടെ ഒഴികെ മറ്റുള്ളവരുടെ മുഖം വ്യക്തമല്ല തുടങ്ങിയ വാദങ്ങളാണ് ദിലീപ് ഉന്നയിച്ചിരുന്നത്. ദിലീപിന്റെ വാദം പരിഗണിച്ചാണ് സുപ്രീംകോടതി ആക്രമണ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് സെന്‍ട്രല്‍ ഫോറന്‍സി ഏജന്‍സി പേലെയുള്ള സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് പരിശോധിപ്പിക്കാന്‍ ദിലീപിന് അനുമതി നല്‍കിയത്. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം, വിടുതല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഫോറന്‍സിക് ലാബിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.
dileep
