Connect with us

സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസെടുത്ത് പോലീസ്

Malayalam

സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസെടുത്ത് പോലീസ്

സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസെടുത്ത് പോലീസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രമുഖ നടിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ നിരവധി അവകാശവാദങ്ങളുന്നയിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. നടിയുടെ ജീവൻ അപകടത്തിലാണെന്നും നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്.

പക്ഷെ മറ്റെന്താണ് വഴി എന്നെല്ലാം ചോദിച്ചുകൊണ്ടാണ് സംവിധായകന്റെ പോസ്റ്റുകൾ. ഏതാനും ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകൾ സനൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടിരുന്നു.

എന്നാൽ ഇപ്പോഴിതാ സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. കൊച്ചി എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. യുഎസിൽ നിന്നാണ് സനൽകുമാർ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്നു പൊലീസ് പറഞ്ഞു.

നേരത്തെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്തു നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിന് ജാമ്യം അനുവദിച്ചത്.

പ്രണയാഭ്യർഥന നിരസിച്ചതിന് പിൻതുടർന്ന് അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു 2022ൽ നടി സനൽ കുമാറിനെതിരെ പരാതി നൽകിയത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതിന് പിന്നാലെയാണ് അടുത്ത കേസ്.

More in Malayalam

Trending

Recent

To Top