Bollywood
സിംഗിളാണ്, ഈ നാളുകള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്! ഇപ്പോള്‍ എന്റെ കരിയാറിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്; പൂജ ഹെഗ്ഡെ
സിംഗിളാണ്, ഈ നാളുകള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്! ഇപ്പോള്‍ എന്റെ കരിയാറിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്; പൂജ ഹെഗ്ഡെ
സല്മാന് ഖാനുമായുള്ള പ്രണയവർത്തയോട് പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ. താന്‍ ഇപ്പോള്‍ ഒരു പങ്കാളിയെ കാത്തിരിക്കുകയല്ലെന്നും, സിംഗിളായുള്ള ജീവിതം ആസ്വദിക്കുകയാണ് എന്നുമാണ് പൂജ ഈയടുത്ത് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. കരിയറിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും താരം പറയുന്നുണ്ട്.
ഞാന്‍ സിംഗിളാണ്. ഈ നാളുകള്‍ ഞാന്‍ വളരെയധികം ആസ്വദിക്കുന്നുണ്ട്. ഇപ്പോള്‍ എന്റെ കരിയാറിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്” എന്നാണ് പൂജയുടെ വാക്കുകള്‍. സല്മാന് ഖാനൊപ്പം അഭിനയിച്ചതിനെ കുറിച്ചും പൂജ സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷുണ്ട്, കാരണം അതാണ് സിനിമയുടെ പ്രധാന ഭാഗം തന്നെ. അല്ലു അര്ജുന്, അഖില്‍, വിജയ്, റണ്വീര് സിംഗ് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.”എന്നും പൂജ വ്യക്തമാക്കി.
‘കിസി കാ ഭായ് കിസി കാ ജാന്‍’ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ എത്തിയത്.
അതേസമയം, ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 21ന് ആണ് കിസി കാ ഭായ് കിസി കാ ജാന്‍ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ‘യെന്റമ്മ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത് വൈറലാകുമെന്ന് ആദ്യമേ അറിയാമായിരുന്നു എന്നും പൂജ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.