Malayalam
ഇനി കാത്തിരിക്കേണ്ട, ആ വിന്നർ ആരെന്ന് പുറത്തായി; ഇത് കണക്കുകൂട്ടൽ തെറ്റിച്ചുള്ള അട്ടിമറി വിജയം ; ബിഗ് ബോസും ഏഷ്യാനെറ്റും ഒത്തുകളിച്ചാൽ ഇങ്ങനെയിരിക്കും !
ഇനി കാത്തിരിക്കേണ്ട, ആ വിന്നർ ആരെന്ന് പുറത്തായി; ഇത് കണക്കുകൂട്ടൽ തെറ്റിച്ചുള്ള അട്ടിമറി വിജയം ; ബിഗ് ബോസും ഏഷ്യാനെറ്റും ഒത്തുകളിച്ചാൽ ഇങ്ങനെയിരിക്കും !
മലയാളികളുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ് ടെലിവിഷൻ പരിപാടികൾ. വിനോദത്തിനായി മാത്രം കണ്ടിരുന്ന ടെലിവിഷൻ പരിപാടികൾക്ക് ഒരു മാറ്റം വന്നത് ബിഗ് ബോസ് ഷോ വന്നപ്പോഴാണ്. മോഹൻലാൽ അവതാരകനായി എത്തിയതുകൊണ്ടുതന്നെ മികച്ച നിലവാരം പുലർത്തുന്ന ഒരു ഷോ തന്നെയാണ് ബിഗ് ബോസ് ഷോ. പേര് അന്വർത്ഥമാക്കുംവിധം റിയൽ ഷോ ആയതിനാൽ തന്നെ ഈ പരിപാടിയിലൂടെ ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവം കണ്ടെത്താനാകും .
ആദ്യ രണ്ടു സീസണും മലയാളത്തിൽ മികച്ചുനിന്നതിനാൽ തന്നെ മൂന്നാം സീസണിന് നിറഞ്ഞ വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ആദ്യ സീസണിൽ മാത്രമാണ് ഗംഭീരമായൊരു ഫിനാലെ പര്യവസമുണ്ടായത്. രണ്ടാം സീസൺ കൊറോണ പ്രതിസന്ധിയിൽ പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു. മൂന്നാം സീസണിലും കൊറോണ വില്ലനായെങ്കിലും ബിഗ് ബോസ് ടീം വളരെ കരുത്തോടെ ഫൈനലായിലേക്ക് എത്തിച്ചിരിക്കുകയായണ്.
കഴിഞ്ഞ കുറേ നാളുകളായി മലയാളികള്‍ കാത്തിരിക്കുകയായിരുന്നു ബിഗ് ബോസ് മലയാളം സീസണ് 3യുടെ വിജയി ആരാകുമെന്ന് അറിയാനായി. ഫിനാലെയുടെ അടുത്തെത്തി നില്‍ക്കെയായിരുന്നു ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. ഇതോടെ ഇത്തവണയും വിജയിയെ കണ്ടെത്താനാകാതെ ബിഗ് ബോസ് മലയാളം സീസണ് 3യും അവസാനിപ്പിക്കുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ ഇത്തവണ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു.
ഇതിന് പിന്നാലെ വിജയിയെ കണ്ടെത്താനായി വോട്ടിംഗും നടത്തി. ഷോ നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ നിന്നുമായിരുന്നു വിജയിയെ കണ്ടെത്തേണ്ടിയിരുന്നത്. ഇത് പ്രകാരം മണിക്കുട്ടന്, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, റംസാന്, നോബി, അനൂപ്, റിതു മന്ത്ര എന്നിവര്‍ വോട്ടിംഗിലേക്ക് എത്തി. എന്നാല്‍ വോട്ടിംഗ് പൂര്‍ത്തിയായി ഒരു മാസം കഴിഞ്ഞിട്ടും ഫിനാലെ നടത്താനോ വിജയിയെ പ്രഖ്യാപിക്കാനോ കൊറോണ പ്രതിസന്ധി കാരണം തന്നെ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ് 3യുടെ ഫിനാലെ ചിത്രീകരണം ഇപ്പോള്‍ ചെന്നൈയില്‍ നടന്നിരിക്കുകയാണ്. വിജയി ആരെന്ന് ഉടനെ തന്നെ അറിയാന്‍ സാധിക്കും. ചിത്രീകരം കഴിഞ്ഞതുകൊണ്ടും ചെന്നൈയിൽ വിജയിയെ പ്രഖ്യാപിച്ചു കഴിഞ്ഞു എന്നുള്ള വാർത്തകൾ വന്നതോടെയും , വിജയി ആരെന്ന തരത്തിൽ ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതീക്ഷിച്ചതുപോലെ മണിക്കുട്ടന് തന്നെയാണ് ബിഗ് ബോസ് മലയാളം സീസണ് 3യുടെ വിജയി ആയിരിക്കുന്നത്.
ബിഗ് ബോസ് ട്രോഫിയുമായി നില്ക്കുന്ന മണിക്കുട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതോടെയാണ് മണിക്കുട്ടന് വിജയി ആയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇത് സ്ഥിരീകരിക്കണമെങ്കില്‍ ഫിനാലെയുടെ ടെലികാസ്റ്റ് നടക്കേണ്ടതുണ്ട്. അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.
പക്ഷെ സോഷ്യൽ മീഡിയയിൽ മണിക്കുട്ടൻ ആർമി മാത്രമല്ല, അവിടെ ഇപ്പോൾ ഫൈനലിൽ ഉള്ള എട്ടുപേർക്കും ഒരുപോലെ ആർമി ഉണ്ട്. അതുകൊണ്ടുതന്നെ കപ്പും കൊണ്ട് മണിക്കുട്ടൻ പോയി എന്നത് പലരും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. സായി വിഷ്ണു , കിടിലം ഫിറോസ്, ഡിമ്പൽ, റംസാൻ , റിതു, അനൂപ്, ഫാൻസുകളൊക്കെ ഈ വർത്തയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. നല്ല രസകരമായ ട്രോളുകളുമായിട്ടാണ് ഇവരുടെയൊക്കെ ആരാധകർ എത്തിയിരിക്കുന്നത്.
അതിൽ സോഷ്യൽ മീഡിയ ആകെ ചിരിപ്പിച്ച ഒരു ട്രോൾ ഇങ്ങനെയാണ്…
മണിക്കുട്ടൻ മുൻപൊരിക്കൽ ബിഗ് ബോസിനോട് പറയുന്നു; എനിക്ക് ഭയമാണ് bigboss.. ഞാൻ ഇടത് വശത്തെ വാതിൽ വഴി വീട്ടിൽ പോകുന്നു.
ഉടൻ ബിഗ് ബോസിന്റെ മറുപടി ,; അയ്യോ അങ്ങനെ പറഞ്ഞൂടാ..സൂരജ് വെഞ്ഞാറമ്മൂട് ജിപിജിയിൽ കാണുക
പിന്നെ ഞാൻ എന്തിന് ഇവിടെ ഇരിക്കുന്നത്…
എകാന്തത താണ്ടി ജയിച്ച കപ്പ് നിനക്കാണ്..
രണ്ട് ദിവസം വേണേൽ rest എടുത്തിട്ട് വാ. ബാക്കി ഒക്കെ നമ്മൾ ഏറ്റു.
എന്നാൽ ഇന്ന്…; മണിക്കുട്ടൻ ബിഗ് ബോസിനോട് ചോദിക്കുന്നു ,ആർക്കും ഒരു സംശയവും ഇല്ലല്ലോല്ലേ? ഉടനെ ബിഗ് ബോസ് എവിടുന്ന് ….? ഇതുകേൾക്കുന്ന ഏഷ്യാനെറ്റ് പറയും; പ്രേക്ഷകർ ഇതൊക്കെ രണ്ട് ദിവസം കൊണ്ട് മറന്നോളും.
ഞങ്ങളെ കാണേണ്ടപോലെ കാണണം കേട്ടോ എന്ന് പി ആർ വർക്ക് നടത്തിയ സോഷ്യൽ മീഡിയ അംഗങ്ങൾ പറയുന്നതായിട്ട് അവസാനിക്കുന്നു ആ ട്രോൾ. ഈ ഒരു ട്രോളിന് അതിലും രസകരമായ നിരവധി മറുപടികളും വരുന്നുണ്ട്.
അതേസമയം, എപ്പോഴായിരിക്കും ബിഗ് ബോസ് ഫിനാലെയുടെ ടെലികാസ്റ്റ് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഉടനെ തന്നെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഓണം സ്പെഷ്യല്‍ എപ്പിസോഡും ചിത്രീകരിച്ചിട്ടുണ്ട് . ഫിനാലെയുടെ ഭാഗമായി മോഹന്‍ലാലിനും ബിഗ് ബോസ് താരങ്ങള്‍ക്കുമൊപ്പം സുരാജ് വെഞ്ഞാറമൂട്, സാനിയ ഇയ്യപ്പന്‍, ദുര്‍ഗ കൃഷ്ണ, അനു സിത്താര, ചിത്ര, ജഗദീഷ്, ടിനി ടോം, തുടങ്ങി നിരവധി താരങ്ങളും എത്തുന്നുണ്ട് . ഇവര്‍ക്കൊപ്പമുള്ള മത്സരാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ വളരെയധികം ആകാംക്ഷയിലാണ് പ്രേക്ഷകർ .
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന് വിജയി ആയപ്പോള്‍ സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ മൂന്നാമതും എത്തിയിട്ടുണ്ട് എന്നാണ് സൂചന . നേരത്തെ തന്നെ ഇവര്‍ മൂന്നു പേരും തമ്മില്‍ ശക്തമായ മത്സരമായിരുന്നു അവസാന വോട്ടിംഗിലടക്കം നടന്നിരുന്നത്. അതുകൊണ്ട് തന്നെ പലരും പ്രതീക്ഷിച്ചിരുന്നതാണ് ഈ വിജയം എന്നാണ് റിപ്പോര്‍ട്ടുകൾ . ഏകദേശ കണക്കുകൾ പ്രകാരമാണ് ഈ വിജയി പ്രഖ്യാപനം എന്നുവേണം കണക്കാക്കാൻ .
about bigg boss malayalam season three
